ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് കാരണം അവസാനമായി അമ്മയെ ഒരു നോക്ക് കാണുവാന്‍ പോലും ഇര്‍ഫാന്‍ ഖാന് സാധിച്ചില്ല ; ലണ്ടനിലെ തുടര്‍ചികിത്സയും മുടങ്ങി : വിടപറഞ്ഞത് ബോളിവുഡിലെ മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന നടന വൈഭവം

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിന്റെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് കാരണം അമ്മയുടെ വിയോഗത്തില്‍ അവസാനമായി അമ്മയെ ഒരു നോക്ക് കാണുവാന്‍ പോലും ഇര്‍ഫാനന്‍ ഖാന് സാധിച്ചിരുന്നില്ല. ലോക് ഡൗണ്‍ മൂലം ലണ്ടനിലേക്ക് ചികിത്സയ്ക്ക് പോവാനും ഇര്‍ഫാന് സാധിച്ചിരുന്നില്ല. നടന്‍ ഇര്‍ഫാന്‍ ഖാന്റെ ജീവിതം സിനിമയെ വെല്ലുന്ന ട്രാജിക് ക്ലൈമാക്സ് പോലെ ജീവിതത്തിന് തിരശ്ശീല വീണത്. കഷ്ടപ്പെട്ട് ബോളിവുഡിലൊരു സ്ഥാനമുണ്ടാക്കിയെടുത്ത ഇര്‍ഫാന്‍ ക്ലാസിക് താരങ്ങളിലൊരാളായാണ് പരിഗണിക്കപ്പെടുന്നത്. ഇതിനിടെ, ഹോളിവുഡിലും നിരവധി അവസരങ്ങള്‍ താരത്തിനായി സൃഷ്ടിക്കപ്പെട്ടിരുന്നു. ബോളിവുഡ് – ഹോളിവുഡ് സിനിമാ […]

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ (54) അന്തരിച്ചു. വന്‍കുടലിലെ അണുബാധയെ തുടര്‍ന്നാണ് അന്ത്യം. അണുബാധയെ തുടര്‍ന്ന് നടന്‍ ഇര്‍ഫാന്‍ ഖാനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. ഹോളിവുഡ് സിനിമകളിലെ ഇന്ത്യന്‍ മുഖമായിരുന്നു ഇര്‍ഫാന്‍. അണുബാധയെ തുടര്‍ന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇര്‍ഫാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ ഇര്‍ഫാന്‍ […]