ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് കാരണം അവസാനമായി അമ്മയെ ഒരു നോക്ക് കാണുവാന്‍ പോലും ഇര്‍ഫാന്‍ ഖാന് സാധിച്ചില്ല ; ലണ്ടനിലെ തുടര്‍ചികിത്സയും മുടങ്ങി : വിടപറഞ്ഞത് ബോളിവുഡിലെ മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന നടന വൈഭവം

ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് കാരണം അവസാനമായി അമ്മയെ ഒരു നോക്ക് കാണുവാന്‍ പോലും ഇര്‍ഫാന്‍ ഖാന് സാധിച്ചില്ല ; ലണ്ടനിലെ തുടര്‍ചികിത്സയും മുടങ്ങി : വിടപറഞ്ഞത് ബോളിവുഡിലെ മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന നടന വൈഭവം

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിന്റെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് കാരണം അമ്മയുടെ വിയോഗത്തില്‍ അവസാനമായി അമ്മയെ ഒരു നോക്ക് കാണുവാന്‍ പോലും ഇര്‍ഫാനന്‍ ഖാന് സാധിച്ചിരുന്നില്ല. ലോക് ഡൗണ്‍ മൂലം ലണ്ടനിലേക്ക് ചികിത്സയ്ക്ക് പോവാനും ഇര്‍ഫാന് സാധിച്ചിരുന്നില്ല.

നടന്‍ ഇര്‍ഫാന്‍ ഖാന്റെ ജീവിതം സിനിമയെ വെല്ലുന്ന ട്രാജിക് ക്ലൈമാക്സ് പോലെ ജീവിതത്തിന് തിരശ്ശീല വീണത്. കഷ്ടപ്പെട്ട് ബോളിവുഡിലൊരു സ്ഥാനമുണ്ടാക്കിയെടുത്ത ഇര്‍ഫാന്‍ ക്ലാസിക് താരങ്ങളിലൊരാളായാണ് പരിഗണിക്കപ്പെടുന്നത്. ഇതിനിടെ, ഹോളിവുഡിലും നിരവധി അവസരങ്ങള്‍ താരത്തിനായി സൃഷ്ടിക്കപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോളിവുഡ് – ഹോളിവുഡ് സിനിമാ ലോകത്ത് ഒരുപോലെ നിറഞ്ഞുനില്‍ക്കുമ്പോഴായിരുന്നു ഇര്‍ഫാന് രോഗം പിടിപ്പെട്ടത്ഇതോടെ അവസാനിച്ചത് മൂന്ന് പതിറ്റാണ്ട് നീണ്ടും നടനവൈഭവമാണ്.

കൊവിഡ് രോഗബാധയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാരണം നികത്താനാവാത്ത നഷ്ടമാണ് ഇര്‍ഫാനാണ് സമ്മാനിച്ചത്. അസുഖം മൂര്‍ച്ഛിച്ചതിന് പിന്നാലെ ചികിത്സയ്ക്കായി ലണ്ടനിലേയ്ക്ക് പോകാനിരിക്കെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതും അന്താരാഷ്ട്ര വിമാന സര്‍വീസുകളെല്ലാം റദ്ദാക്കപ്പെട്ടതും.

ഇതോടെ ചികിത്സയും. ആരോഗ്യസ്ഥിതി വളരെ മോശമായ സ്ഥിതിയിലായിരുന്നു തുടര്‍ചികിത്സ മുടങ്ങിയതെന്നതും നിലഗുരുതരമാക്കി. അമ്മയുടെ മരണത്തിന്റെ രൂപത്തിലായിരുന്നു അടുത്ത ആഘാതം.

കഴിഞ്ഞ ശനിയാഴ്ചയാണ് ഇര്‍ഫാന്റെ മാതാവ് സയേദ ബീഗം മരിച്ചത്. ജയ്പൂരില്‍ വച്ചായിരുന്നു തൊണ്ണൂറ്റിയഞ്ചുകാരിയായ സയേദയുടെ മരണം. എന്നാല്‍, ലോക് ഡൗണ്‍ മൂലം മുംബൈയിലായിരുന്ന ഇര്‍ഫാന് വീട്ടിലെത്തി അമ്മയെ ഒരു നോക്ക് കാണാന്‍ സാധിച്ചില്ല.

മുംബൈയിലിരുന്ന് വീഡിയോ കോള്‍ വഴിയാണ് അമ്മയുടെ അവസാന ചടങ്ങുകള്‍ ഇര്‍ഫാന്‍ കണ്ടത്. കൃഷ്ണ കോളനിയില്‍ നിന്ന് ചുങ്കിനാക ഖബറിടത്തിലേയ്ക്കുള്ള അന്ത്യയാത്ര കണ്ണീരോടെ ഇര്‍ഫാന്‍ കണ്ടുതീര്‍ത്തു.

ഇന്ന് ഉച്ചയോടെയാണ് ഇര്‍ഫാന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കാന്‍സര്‍ രോഗബാധിതനായി നീണ്ടനാളായി ചികിത്സയിലായിരുന്നു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം.