play-sharp-fill

രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാര്‍ രാജമല നാളെ തുറക്കും;പ്രവേശനം രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുമണി വരെ..!

സ്വന്തം ലേഖകൻ മൂന്നാര്‍: വരയാടുകളുടെ പ്രസവകാലത്തെത്തുടര്‍ന്ന് അടച്ചിട്ട മൂന്നാര്‍ രാജമല രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം നാളെ തുറക്കും.രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുമണി വരെയാണ് പ്രവേശന സമയം. മുന്‍കൂറായും പ്രവേശനകവാടമായ അഞ്ചാം മൈലിലെത്തിയും സഞ്ചാരികള്‍ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. 2880 പേര്‍ക്കേ ഒരു ദിവസം പ്രവേശനം അനുവദിക്കൂ. അഞ്ചാം മൈല്‍ മുതല്‍ താര്‍ എന്‍ഡ് വരെയുള്ള അഞ്ചര കിലോമീറ്റര്‍ ദൂരം തഗ്ഗി കാറില്‍ യാത്ര ചെയ്യാന്‍ സൗകര്യമുണ്ടാകും. അഞ്ചുപേര്‍ക്ക് മടക്കയാത്രയ്ക്ക് ഉള്‍പ്പെടെ 7500 രൂപയാണ് നിരക്ക്.വരയാടുകളുടെ പ്രസവകാലത്തെത്തുടര്‍ന്ന് ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയോദ്യാനം […]

ഇരവികുളത്ത് പിറന്നത് 110 വരയാടിന്‍ കുഞ്ഞുങ്ങള്‍ ; ശല്യപ്പെടുത്താന്‍ ടൂറിസ്റ്റുകളില്ലാതായതോടെ തുള്ളിച്ചാടി ദേശിയ ഉദ്യാനത്തിൽ വിസ്മയം തീർക്കുന്നു : സുരക്ഷയൊരുക്കി തള്ളയാടുകളും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഇരവികുളത്ത് പിറന്നത് 110 വരയാടിന്‍ കുഞ്ഞുങ്ങള്‍. എന്നാല്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ശല്യപ്പെടുത്താന്‍ ടൂറിസ്റ്റുകളില്ല. ഇതോടെ ഏകാന്തതയില്‍ തുള്ളിച്ചാടുകയാണ് ഈ കുഞ്ഞുങ്ങള്‍. ഇവയ്ക്ക് സുരക്ഷയൊരുക്കി തള്ളയാടുകളും ഒപ്പമുണ്ട്. ശരാശരി 80 കുഞ്ഞുങ്ങളാണ് പ്രതിവര്‍ഷം പിറന്നിരുന്നത്. എന്നാല്‍ ഇക്കുറി പിറന്നത് 110 കുഞ്ഞുങ്ങളാണെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍.ലക്ഷ്മി അറിയിച്ചു. ഉള്‍വനത്തിലാണ് സാധാരണ വരയാടുകള്‍ പ്രസവിക്കുന്നത്. ഇക്കുറി വരയാടുകള്‍ പ്രസവത്തിനായി വനത്തിനുള്ളിലേക്ക് പോയിട്ടില്ലെന്നും ദേശീയോദ്യാനം പരിസരത്തുതന്നെയാണ് മിക്കതും പ്രസവിച്ചതെന്നും വാര്‍ഡന്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ കുഞ്ഞുങ്ങള്‍ കാര്യമായി […]