play-sharp-fill

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; കേരളതീരത്ത് വെള്ളിയാഴ്ച ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മാര്‍ച്ച്‌ 16 മുതല്‍ 19 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്കുള്ള സാധ്യതയുണ്ടെങ്കിലും കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലികളിലും മഴയ്ക്ക് […]

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ; ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ശകതമായ കാറ്റിനും സാധ്യതയുണ്ട്. ശ്ക്തമായ മഴയ്ക്ക് ഒപ്പം 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടരാൻ സാധ്യതയുണ്ട്. മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ […]

സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴ ; ന്യൂനമര്‍ദം ഓഖിയ്ക്ക് സമാനമായ ചുഴലിക്കാറ്റായി മാറാനും സാധ്യത : കേരളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിനോടും ഇന്ത്യന്‍ മഹാ സമുദ്രത്തോടും ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴ. ന്യൂനമര്‍ദ്ദം 48 മണിക്കൂറില്‍ ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദ്ദമായി മാറി തമിഴ്‌നാട് തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കൂടാതെ മൂന്നിന് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്ക‍‍‍‍‍ടലില്‍ രൂപപ്പെടുന്ന പുതിയ ന്യൂനമര്‍ദം 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചു തീവ്രന്യൂന മര്‍ദമായി മാറാനും സാധ്യത. ബംഗാള്‍ […]

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം : വരുന്ന മൂന്ന് ദിവസം കേരളത്തിൽ മഴ കനക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപം കൊണ്ടു. ഇതോടെ കേരളത്തിൽ അടുത്ത മൂന്ന് ദിവസം മഴ കനക്കും. ന്യൂന മർദ്ദത്തെ തുടർന്ന് വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ ശക്തമാകുക. അടുത്ത 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം വീണ്ടും ശക്തി പ്രാപിച്ച് അതിതീവ്രന്യുന മർദമായി മാറും. നാളെ രാത്രിയോടെ ആന്ധ്രാ പ്രദേശിലെ നരസ്പുരിനും വിശാഖപട്ടണത്തിനും ഇടയിലായി ന്യൂനമർദ്ദം കരയലേക്ക് പ്രവേശിക്കും. ഇതിന്റെ പശ്ചാത്തലത്തിൽ ഒഡിഷ, ആന്ധ്രപ്രദേശ്, കേരള, കർണാടക, തെലുങ്കാന സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര കാലാവസ്ഥ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. […]

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു : നാല് ജില്ലകളിൽ റെഡ് അലേർട്ട് ; കോട്ടയം ഉൾപ്പടെ ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴ വരും ദിവസങ്ങളിലും തുടരുമെന്ന് മുന്നറിയിപ്പ്.കനത്തമഴയുടെ പശ്ചാത്തലത്തിൽ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ആണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട് , കോഴിക്കോട്, പാലക്കാട് , തൃശ്ശൂർ, എറണാകുളം, കോട്ടയം ,ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് ദിവസമായി കനത്ത മഴ തുടരുന്ന കണ്ണൂരിൽ, മലയോര മേഖലകളിൽ രാത്രി ഏഴുമണി മുതൽ രാവിലെ ഏഴുവരെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. കൂടാതെ ഇരിട്ടി പുഴയിൽ ജലനിരപ്പ് ഉയരുന്നുണ്ട്. ഇതിന്റെ […]