നെഞ്ചുവേദന… ഗ്യാസോ? ഹൃദയാഘാതമോ?നിങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

മലയാളിയുടെ ഏറ്റവും വലിയ ആധികളിലൊന്നായി ഹൃദയാഘാതം മാറിയിട്ട് നാളുകളായി. പ്രായമേറിയവരില്‍ മാത്രമല്ല യുവാക്കളിലും മധ്യവയസ്‌ക്കരിലും ഏത് നിമിഷവും വരാവുന്ന ഒന്നായിട്ടാണ് ഹൃദയാഘാതത്തെ കണക്കാക്കുന്നത്. ലക്ഷണങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് സമയത്ത് ചികിത്സ തേടേണ്ടത് ഹൃദയാഘാതത്തിന്റെ കാര്യത്തില്‍ നിര്‍ണ്ണായകമാണ്. പലപ്പോഴും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമായ നെഞ്ചുവേദനയെ ഗ്യാസ് ട്രബിളായി തെറ്റിദ്ധരിക്കാറുണ്ട്. മറിച്ച് ഗ്യാസ് ട്രബിള്‍ ഉള്ളവര്‍ ഹൃദയാഘാതമാണെന്ന് കരുതി പേടിക്കാറുമുണ്ട്. ഈ രണ്ട് വേദനകളേയും തിരിച്ചറിയേണ്ടത് പ്രധാനമാണ്. ഗ്യാസ്ട്രബിള്‍ ഹൃദയം സാധാരണ നെഞ്ചിന്റെ ഇടതുഭാഗത്താണെങ്കിലും, ഹാര്‍ട്ട്അറ്റാക്ക് വേദന അനുഭവപ്പെടുന്നത് ഉദ്ദേശം നെഞ്ചിന്റെ മധ്യഭാഗത്തായിട്ട് ആയിരിക്കും. നെഞ്ചിന്റെ മധ്യഭാഗത്തായി […]

കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ അഞ്ചാംപനി പടരുന്നു ; കേന്ദ്ര സംഘം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കും; കേരളത്തിൽ മലപ്പുറത്താണ് അഞ്ചാംപനി വ്യാപനം കൂടുതൽ

ദില്ലി: കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം. അഞ്ചാംപനി വ്യാപനത്തെ കുറിച്ചുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സംഘത്തെ സംസ്ഥാനങ്ങളിലേക്ക് അയക്കുന്നത്. മലപ്പുറം, റാഞ്ചി, അഹമ്മദാബാദ് എന്നിവിടങ്ങൾ കേന്ദ്ര സംഘം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കും. മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന വളരെ സാംക്രമിക രോഗമാണ് അഞ്ചാംപനി. പ്രാരംഭ ലക്ഷണങ്ങളിൽ പനി, പലപ്പോഴും 40 °C (104 °F), ചുമ, മൂക്കൊലിപ്പ്, വീക്കമുള്ള കണ്ണുകൾ എന്നിവ ഉൾപ്പെടുന്നു. വൈറസ് ശരീരത്തിലെത്തിയാൽ 10 മുതല് 14 ദിവസത്തിനുള്ളിലാണ് സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടുങ്ങുന്നത്. പനിയാണ് അഞ്ചാംപനിയുടെ ആദ്യത്തെ പ്രധാനപ്പെട്ട ലക്ഷണം. കൂടെ ചുമ, കണ്ണ് ചുവക്കൽ, […]

22 കിലോ ശരീരഭാരം കുറച്ച് മോഹന്‍ലാലിന്റെ മകള്‍; മ്യൂ തായ് പരിശീലിച്ചതാണ് കാരണമെന്ന് വിസ്മയ

സ്വന്തം ലേഖകന്‍ കൊച്ചി: ഇരുപത്തിരണ്ട് കിലോ ശരീരഭാരം കുറച്ച അനുഭവം പങ്ക് വച്ച് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ. തായ്‌ലന്‍ഡില്‍ താമസിക്കുന്ന വിസ്മയ തായ് ആയോധനകലയായ മ്യൂ തായ് പരിശീലനത്തിലൂടെയാണ് 22 കിലോ കുറച്ചത്. തായ്‌ലന്‍ഡിലെ ഫിറ്റ് കോഹ് ട്രയിനിങ് സെന്ററിനും പരിശീലകന്‍ ടോണിക്കും നന്ദി പറഞ്ഞുള്ള കുറിപ്പ് വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വെയിറ്റ് ലോസ് ജേര്‍ണി വളരെ മനോഹരമായ അനുഭവമായിരുന്നുവെന്ന് വിസ്മയ പറയുന്നു. വിസ്മയയുടെ കുറിപ്പ് വായിക്കാം ‘തായലന്‍ഡില്‍ ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദി പറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള അനുഭവമായിരുന്നു ഇത്. […]