Spread the love

നീലഗിരി: നീലഗിരിയില്‍ ഉത്സവത്തില്‍ പങ്കെടുക്കുന്നതിനിടെ സമീപത്തുള്ള കുളത്തിലേക്ക് പോയ യുവാവിന് കാട്ടാന ആക്രമണത്തില്‍ ദാരുണാന്ത്യം.

video
play-sharp-fill

ഗൂഡല്ലൂര്‍ സ്വദേശിയായ രവിയാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഗൂഡല്ലൂര്‍ ഓവേലി ആറോട്ടുപാറയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവത്തില്‍ പങ്കെടുക്കുകയായിരുന്നു രവി. ഇതിനായി വെള്ളമെത്തിക്കാന്‍ അടുത്തുള്ള കുളത്തിലേക്ക് പോയതിനിടെയാണ് കാട്ടാനയുടെ ആക്രമണം.

ഗുരുതരമായി പരിക്കേറ്റ രവി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.