
മുവാറ്റുപ്പുഴ: ലഹരി ഉപയോഗ കേന്ദ്രത്തിലെ പൊലീസ് പരിശോധനയ്ക്കിടെ യുവാവ് എംഡിഎംഎ വിഴുങ്ങി.
തൊടുപുഴ സ്വദേശി തൈപ്പറമ്പില്‍ ടോണി സാബുവാണ് രാസ ലഹരി വിഴുങ്ങിയത്.
യുവാവിനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് യുവാവ് രാസലഹരി വിഴുങ്ങിയതെന്നാണ് വിവരം. സംശയകരമായ സാഹചര്യത്തില്‍ പൊലീസ് ടോണിയെ തടഞ്ഞ് പരിശോധിക്കാൻ ശ്രമിച്ചു. പരിഭ്രാന്തിയില്‍ ഇയാള്‍ രാസലഹരി പൊലീസിന്റെ കണ്ണുവെട്ടിച്ച് വിഴുങ്ങുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലഹരിമരുന്ന് ശരീരത്തിനുള്ളില്‍ എത്തിയതോടെ മിനിറ്റുകള്‍ക്കകം ഇയാള്‍ അവശനായി വീണു. ഉടൻ തന്നെ പൊലീസ് ഇയാളെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്നാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
നിലവില്‍ ഇയാളുടെ ആരോഗ്യനില പൂർവ സ്ഥിതിയില്‍ എത്തിയിട്ടില്ലെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







