അബോര്‍ഷന് ശേഷമുള്ള ഗര്‍ഭം: ആരോഗ്യമുള്ള കുഞ്ഞിനായി ഉറപ്പുള്ള വഴികള്‍

സ്വന്തം ലേഖകൻ ഗര്‍ഭധാരണം എന്നത് സ്ത്രീകളില്‍ ശാരീരികമായും മാനസികമായും വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഗര്‍ഭധാരണത്തിലെ പ്രശ്‌നങ്ങള്‍ കൊണ്ടോ ക്രോമസോം തകരാറുകള്‍ കൊണ്ടോ പലപ്പോഴും ഗര്‍ഭം അബോര്‍ഷനില്‍ കലാശിക്കുന്നു ഇത് സ്ത്രീകളില്‍ മാനസികമായും ശാരീരികമായും ഉണ്ടാക്കുന്ന തകര്‍ച്ചകള്‍ നിസ്സാരമല്ല. ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യവും. അതുകൊണ്ട് തന്നെ അബോര്‍ഷന്‍ എന്ന അവസ്ഥ പലര്‍ക്കും കൈകാര്യം ചെയ്യുന്നതിന് അപ്പുറത്തേക്കുള്ള അവസ്ഥകള്‍ സൃഷ്ടിക്കുന്നു. ശാരീരിക അവശതകള്‍ മാറിയാലും പലരിലും മാനസികമായുള്ള അവശതകള്‍ വിടാതെ നില്‍ക്കുന്നു. ഇത്തരം അവസ്ഥകളില്‍ അടുത്ത ഗര്‍ഭധാരണത്തിന് […]

പ്രസവമെന്നത് പല സ്ത്രീകളേയും സംബന്ധിച്ചു പേടി സ്വപ്‌നമാണ്…!വേദനയില്ലാതെ പ്രസവിക്കാനും സുഖപ്രസവം നടക്കാനും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പ്രസവം എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം പേടിസ്വപ്നമാണ്. എന്നാൽ വളരെ പരിചിതമായി കേൾക്കുന്ന ഒരു ചോദ്യമാണ് സുഖപ്രസവം ആയിരുന്നോ എന്ന്? എന്താണ് ഈ സുഖപ്രസവം? 37 ആഴ്ച ഗർഭം തികഞ്ഞതിനു ശേഷം സാധാരണ രീതിയിൽ പ്രസവിക്കുന്നതിനെയാണ് ‘സാധാരണ പ്രസവം’ (normal deliverey) അഥവാ ‘സുഖപ്രസവം’ എന്ന് പറയുന്നത്. സാധാരണ പ്രസവം എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം. പ്രസവത്തിനു ശേഷം അമ്മയും കുഞ്ഞും ആരോഗ്യത്തോടെ തിരികെ വീട്ടിൽ പോകുമ്പോഴേ സുഖപ്രസവം എന്ന വാക്ക് അന്വർഥമാകു. നോർമൽ ഡെലിവറി/ സാധാരണ പ്രസവം അഥവാ സുഖപ്രസവം എങ്ങനെ സാധിക്കുന്നു? 37 […]

പറവൂരിൽ 106 പേർക്ക് ഭക്ഷ്യവിഷബാധ; കാരണം സാൽമോണല്ലോസിസ്, മുന്നറിയിപ്പുമായി അരോഗ്യവകുപ്പ്

സമീപ ദിവസങ്ങളില്‍ കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ഭക്ഷ്യ വിഷബാധ. അഞ്ച് ദിവസത്തിനിടെ രണ്ടു യുവതികളാണ് ഭക്ഷ്യവിഷബാധ മൂലം സംസ്ഥാനത്ത് മരണപ്പെട്ടത്. ഇപ്പോഴിതാ പറവൂരിൽ ഉണ്ടായ ഭക്ഷ്യവിഷബാധക്ക് കാരണം സാൽമോണെല്ലോസിസ് ആണ് എന്ന് കണ്ടെത്തിയിരിക്കുന്നു. ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിൾ പരിശോധനയിലാണ് സാൽമോണല്ല എന്റെറൈറ്റിഡിസ് എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന സാൽമോണെല്ലോസിസ് മൂലമാണ് ഭക്ഷ്യവിഷബാധയുണ്ടായിരിക്കുന്നതെന്ന് വ്യക്തമായിരിക്കുന്നത്. ഭക്ഷ്യ വിഷബാധയുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ് സാൽമോണല്ല രോഗബാധ. സാധാരണ കാണുന്ന ഭക്ഷ്യ വിഷബാധക്ക് കാരണം സാൽ മോണല്ല ടൈഫിമ്യൂറിയം, സാൽമോണല്ല എന്റെറൈറ്റിഡിസ് എന്നിവയാണ്. രോഗാണുക്കളാൽ മലിനമായ […]

രാവിലത്തെ കാപ്പികുടി ആരോഗ്യത്തിന് ഹാനികരമോ?

രാവിലെ ഒരു കാപ്പി അത് പലർക്കും ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ്. എല്ലാ ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ എന്നത് മൊത്തത്തില്‍ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, കഫീന്‍ (കാപ്പിയില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം) മെറ്റബോളിസത്തിന്റെ വേഗത ഓരോ വ്യക്തിയിലും വ്യത്യസ്തമാണെന്നും ഇത് പലപ്പോഴും ജനിതക വ്യതിയാനങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നുമാണ്. അതുകൊണ്ടാണ് രാവിലെ കാപ്പി കുടിക്കുന്ന ചിലര്‍ക്ക് ഉത്തേജനം ലഭിക്കുന്നതും മറ്റു ചിലർക്ക് ഇത് ദോഷമായി ബാധിക്കുന്നതും. എന്നിരുന്നാലും, കഠിനമായ ആമാശയ അസ്വസ്ഥത, വയറ്റിലെ അള്‍സര്‍ അല്ലെങ്കില്‍ പ്രകോപിപ്പിക്കാവുന്ന […]

വയറിലെ കൊഴുപ്പാണോ നിങ്ങളുടെ പ്രശ്നം ? എങ്കിൽ കൊഴുപ്പ് വേഗത്തിൽ കുറയ്ക്കാം, ചില ടിപ്‌സുകൾ

മണിക്കൂറുകൾ വ്യായാമത്തിനു വേണ്ടി ചെലവിടുകയും കർശനമായ ഡയറ്റ് പിന്തുടരുകയും ചെയ്തിട്ടും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ?. അനാരോഗ്യകരമായ ഭക്ഷണം ശീലം മാത്രമല്ല വയറിലെ കൊഴുപ്പിന് കാരണമെന്ന് ആദ്യം അറിയുക. വയറിലെ കൊഴുപ്പ് പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി രോഗങ്ങളുടെ അപകട സാധ്യത വർധിപ്പിക്കും. ശൈത്യകാലത്ത് വ്യായാമം ചെയ്യുന്നത് അൽപ്പം ബുദ്ധിമുട്ടായിരിക്കും, കൂടാതെ പല ഭക്ഷണങ്ങളും ശരീരഭാരം വർധിപ്പിക്കുന്നതിന് ഇടയാക്കും. വയറിലെ കൊഴുപ്പ് വേഗത്തിൽ കുറയ്ക്കാൻ ചില ടിപ്സുകൾ നോക്കാം 1) ചെറുചൂടുള്ള വെള്ളം കുടിച്ച് […]

ഫാസ്റ്റ്ഫുഡ്‌ ശീലമാക്കിയവരാണോ നിങ്ങൾ? എങ്കിൽ ഈ രോഗസാധ്യത തള്ളിക്കളയേണ്ട ; പുതിയ കണ്ടെത്തൽ

സ്വന്തം ലേഖകൻ തനതു ഭക്ഷണങ്ങൾക്ക് പകരം ഫാസ്റ്റ് ഫുഡുകൾ ഇന്ന് അരങ്ങു വാഴുന്നു. പുതുതലമുറ ഏറെ ഇഷ്ടപെടുന്ന ഭക്ഷണം. നല്ല രുചിയും എളുപ്പത്തിൽ കിട്ടുന്നതുമാണ് അവരെ ഇതിലേക്ക് ആകർഷിക്കുന്ന മുഖ്യകാരണം. എന്നാൽ പലരും ഇതിന്റെ ദോഷഫലങ്ങൾ ഗൗരവമായി കാണുന്നില്ല. സ്ഥിരമായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നതിലൂടെ നിരവധി രോഗങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഫാസ്റ്റ് ഫുഡ് ശീലമാക്കിയവരിൽ ഫാറ്റിലിവറിന് സാധ്യതയെനാണ് പുറത്തുവരുന്ന പഠന റിപ്പോർട്ട്. യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയയിലെ കെക്ക് മെഡിസിൻ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ക്ലിനിക്കൽ ഗ്യാസ്ട്രോഎൻട്രോളജി ആൻഡ് ഹെപ്പറ്റോളജി എന്ന മെഡിക്കൽ […]

കൊളസ്ട്രോളിനെ ഓടിക്കാം.. ജീവിതം കളറാക്കാം..! കൊളസ്ട്രോൾ കുറയ്ക്കണോ ? ഇതാ ചില എളുപ്പവഴികൾ

ഇന്നത്തെ തെറ്റായ ജീവിതശൈലി മൂലം ആളുകള്‍ക്ക് അമിതമായി ഉണ്ടാകുന്ന ആസുഖമാണ് കൊളസ്‌ട്രോള്‍. നമ്മളുടെ ശരീരത്തില്‍ നിന്നും കൊളസ്‌ട്രോളിന്റെ അളവ് കുറച്ചില്ലെങ്കില്‍ അത് ഹൃദയത്തിന്റെ ആരോഗ്യത്തിന് പോലും കാര്യമായി ബാധിച്ചെന്ന് വരാം. ഒരിക്കല്‍ കൊളസ്‌ട്രോള്‍ ലെവല്‍ ഉയര്‍ന്നാല്‍ അതു കുറച്ചു കൊണ്ടുവരാന്‍ കൃത്യമായ വഴികളുണ്ട്. മരുന്നുകള്‍ക്കു പുറമേ, അല്ലെങ്കില്‍ മരുന്നുകളില്ലാതെ കൊളസ്‌ട്രോള്‍ കുറച്ചു കൊണ്ടുവരാവുന്ന വഴികളില്‍ പ്രധാനമാണ് ഭക്ഷണ ക്രമീകരണം, വ്യായാമം എന്നിവ. 25ശതമാനത്തോളം കൊളസ്ട്രോൾ വ്യായാമം ചെയ്യുന്നതിലൂടെ സാധ്യത കുറക്കാം. ഏറ്റവും അനുയോജ്യം നീന്തൽ, നടത്തം പോലുള്ള എയ്റോബിക് വ്യായാമങ്ങളും, ഭാരംമെടുത്തുള്ളതോ, ശരീരഭാരം ഉപയോഗപ്പെടുത്തിയുള്ളതോ […]

കറയില്ലാതെ ചിരിക്കാൻ, പല്ലിനെ പൊന്നു പോലെ കാക്കാം…! പല്ലിന്റെ ആരോഗ്യം ഉറപ്പു വരുത്താൻ ചില പരിചിത വഴികൾ…

ദന്താരോഗ്യം എന്നത് വളരെ പ്രധാനമാണ്.ശരിയായ രീതിയിൽ പരിപാലിച്ചു സൂക്ഷിക്കേണ്ട ഒന്ന് കൂടിയാണ് പല്ല്. ശരീരത്തിന്‍റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. ലോകാരോഗ്യസംഘടനയുടെ എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യം ഫലപ്രാപ്തിയിൽ എത്തിക്കണമെങ്കിൽ പ്രത്യേകപരിഗണന നല്കേണ്ട ഒന്നാണ് ദന്തപരിപാലനം എന്നത് അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. ഇതിന് ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രധാന കാര്യം ലോകജനസംഖ്യയിൽ 90 ശതമാനത്തിലധികം പേർക്കും ഏതെങ്കിലും തരത്തിലുള്ള ദന്തരോഗബാധയുണ്ട് എന്നതാണ്. കുട്ടികൾ ഇക്കാര്യത്തിൽ മുതിർന്നവരേക്കാൾ മുന്നിൽ നില്ക്കുന്നു. പലപ്പോഴും പല്ലിന് കാര്യമായ പ്രശ്നങ്ങളുണ്ടാകുന്നതിന് ശേഷമാണ് അധികപേരും ഡെന്‍റിസ്റ്റുകളെ സമീപിക്കുന്നത്. എന്നാല്‍ നേരത്തെ തന്നെ […]

എപ്പോഴും കമ്പ്യൂട്ടറിന്റെ മുമ്പിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ കാഴ്ച ശക്തിക്ക് തകരാർ സംഭവിക്കാതെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇതാ..!

മനുഷ്യശരീരത്തിലെ ഓരോ അവയവത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ടെന്ന് നമുക്കറിയാം. എങ്കിലും ചില അവയവങ്ങളുടെ പ്രാധാന്യം മറ്റ് ചിലതിനെക്കാള്‍ അല്‍പം കൂടി കൂടുതലായിരിക്കും. അത്തരത്തില്‍ നമ്മള്‍ എത്രയോ പ്രാധാന്യത്തോടെ കണക്കാക്കുന്നതാണ് നമ്മുടെ കണ്ണുകളെ. കണ്ണുകള്‍ക്ക് കാര്യമായ എന്തെങ്കിലും കേടുപാടുകളോ പരുക്കുകളോ അസുഖങ്ങളോ പിടിപെടുന്നതിനെ കുറിച്ച് ആര്‍ക്കും ചിന്തിക്കാവുന്നതല്ല. എന്നാല്‍ ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് ജീവിക്കുമ്പോള്‍ പലരീതിയിലും നമ്മുടെ കണ്ണുകള്‍ ബാധിക്കാനുള്ള സാധ്യതകള്‍ ഏറിവരികയാണ്. അതിനാല്‍ തന്നെ കണ്ണുകളെ സുരക്ഷിതമാക്കി വയ്ക്കുന്നതിനെ കുറിച്ച് നാം ഇന്ന് കാര്യമായിത്തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. തിമിരം, പ്രമേഹം മൂലമുള്ള കാഴ്ചാപ്രശ്നം, ഗ്ലൂക്കോമ, ഡ്രൈ ഐ […]

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എപ്പോഴെങ്കിലും ആഹാരരീതി ശരിയല്ലെന്ന് തോന്നിയിട്ടുണ്ടോ? എങ്കിൽ ഇതുകൂടി ഒന്ന് പരീക്ഷിച്ചു നോക്കൂ

ശരീരഭാരം കുറയുന്നത് പലരും നേരിടുന്ന പ്രശ്നമാണ്. നിങ്ങൾ ഏത് ഡയറ്റുകൾ നോക്കിയാലും ശരീരഭാരം കുറയ്ക്കുന്നതും നിയന്ത്രിക്കുന്നതും എളുപ്പമുള്ള കാര്യമല്ല. വ്യായാമത്തോടൊപ്പം കൃത്യമായ ഭക്ഷണക്രമവും കൂടി പാലിച്ചാലെ ആരോഗ്യപരമായ ശരീരം നമുക്ക് ലഭിക്കുകയുള്ളൂ. ശരീരഭാരം കുറയ്ക്കുന്നതിന് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കിയാൽ വളരെ വേഗത്തിൽ ലക്ഷ്യത്തിലെത്താൻ കഴിയുമെന്നും അവർ പറയുന്നു. നൂഡിൽസ് നൂഡിൽസ് കഴിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്? അവ വളരെ പ്രോസസ് ചെയ്യപ്പെട്ടവയാണ്. കൊഴുപ്പും കാർബോഹൈഡ്രേറ്റും കൂടുതലുള്ളതിനാൽ പോഷകങ്ങളിൽ വളരെ കുറവാണ്. ഒരു പാക്കറ്റിൽ 54 ഗ്രാം കാർബോഹൈഡ്രേറ്റും […]