‘അഞ്ചുവർഷം അനുഭവിച്ച വേദനയെക്കാൾ വലുതാണ് സർക്കാർ അനാസ്ഥയുടെ വേദന’..! മന്ത്രി വീണാ ജോർജ് നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല; മന്ത്രി പറ്റിച്ചു..! സര്‍ക്കാരിനെതിരെ ഹർഷിന വീണ്ടും സമരം തുടങ്ങി
സ്വന്തം ലേഖകൻ കോഴിക്കോട്: സർക്കാരിനെതിരെ വീണ്ടും സമരവുമായി ഹർഷിന. കോഴിക്കോട് മെഡി. കോളേജ് ആശുപത്രിക്ക് മുന്നിൽ തുടങ്ങിയ സമരത്തിന് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയുമുണ്ട്.ഉചിതമായ നഷ്ടപരിഹാരവും കുറ്റക്കാർക്കെതിരെ നടപടിയും ആവശ്യപ്പെട്ടാണ് സമരം. ആശുപത്രിക്ക് മുന്നിൽ ഹർഷിന ആദ്യം നടത്തിയ സമരം ആരോഗ്യ മന്ത്രി നേരിട്ടെത്തി ഉറപ്പുകൾ നൽകിയതോടെയാണ് അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ അനുവദിക്കാനും തീരുമാനമായിരുന്നു. എന്നാൽ തുടർ നടപടി ഉണ്ടാകാതിരുന്നതിനാലാണ് ഹർഷിന വീണ്ടും സമരത്തിലേക്ക് കടക്കുന്നത്. അഞ്ച് വര്‍ഷം അനുഭവിച്ച വേദനയേക്കാള്‍ വലുതാണ് സര്‍ക്കാര്‍ അനാസ്ഥയുടെ വേദനയെന്ന് ഹര്‍ഷിന […]