സാനിറ്റൈസറില്ലെങ്കിൽ പേടിക്കണ്ട, സോപ്പ് തന്നെ ധാരാളം ; പക്ഷെ നാൽപ്പത് സെക്കന്റ് കൈ കഴുകണം

സ്വന്തം ലേഖകൻ കോഴിക്കോട്: കൊറോണ വൈറസ് പ്രതിരോധത്തിനായി ഹാൻഡ് സാനിറ്റൈസർ ഇല്ലെങ്കിൽ വിഷമിക്കണ്ട്. ഹാൻഡ് സാനിറ്റൈസറിന് പകരം മികച്ച ശുചീകരണ മാർഗ്ഗം കൈ സോപ്പിട്ടു കഴുകുന്നതാണെന്ന് അവലോകന യോഗത്തിൽ വിദഗ്ധ ഡോക്ടർമാർ പറഞ്ഞു. പരിശോധനക്കിടെ ഇടയ്ക്കിടെ കൈ കഴുകാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കാരണം ഡോക്ടർമാരും ആശുപത്രി സ്റ്റാഫും ആശ്രയിക്കുന്ന മാർഗ്ഗമാണ് ഹാൻഡ് സാനിറ്റൈസർ. സോപ്പും വെള്ളവുമുപയോഗിച്ച് നാൽപ്പത് സെക്കന്റ് കൈ കഴുകുന്നത് മികച്ച ശുചീകരണ മാർഗ്ഗം തന്നെയാണ്. വ്യാപകമായ രീതിയിൽ സാനിറ്റൈസറുകൾ ഉത്പാദിപ്പിക്കുന്ന സാഹചര്യത്തിൽ ഡ്രഗ് കൺട്രോൾ വിഭാഗം ഇത് പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കണമെന്നു […]

കൊറോണയേയും വിറ്റ് കാശാക്കാൻ മെഡിക്കൽ സ്റ്റോർ ഉടമകൾ : വ്യാജ സാനിറ്റൈസറുകളുടെ വില 399 രൂപ മുതൽ ; കോഴിക്കോട് നിന്നും പിടിച്ചെടുത്തത് ഒന്നരലക്ഷത്തിന്റെ വ്യാജ സാനിറ്റൈസറുകൾ

സ്വന്തം ലേഖകൻ കോഴിക്കോട്: കൊറോണ വൈറസിനെ തുരത്താൻ കേരളക്കരയാകെ അതീവ ജാഗ്രതയിലാണ്. ഇതിനിടയിലാണ് കൊറോണ വൈറസ് കാലം മുതലെടുത്ത് മെഡിക്കൽ സ്റ്റോർ ഉടമകൾ വ്യാജ സാനിറ്റൈസറുകളുടെ കച്ചവടം തകൃതിയായി പുരോഗമിക്കുന്നത്. കോഴിക്കോട് നഗരതത്തിൽ ലെസൻസില്ലാതെ നിർമിച്ച ഒന്നര ലക്ഷം രൂപയുടെ സാനിറ്റൈസറുകൾ ഡ്രഗ്‌സ് സാനിറ്റൈസറുകൾ പിടിച്ചെടുത്തു. ചിന്താവളപ്പിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് വ്യാജ സാനിറ്റൈസറുകൾ നിർമിച്ചത്. അസംസ്‌കൃത വസ്തുക്കളെത്തിച്ച് കോഴിക്കോട് നഗരത്തിലെ കടമുറിക്കുള്ളിൽ വച്ച് കുപ്പിയിലാക്കും. വെറും 47 രൂപ ചിലവിൽ മാത്രം നിർമിക്കുന്ന ഇവ 399 രൂപയ്ക്കാണ്(375 മില്ലിക്ക്) ഉപഭോക്താക്കൾക്ക് നൽകുന്നത്. ഇരുന്നൂറു രൂപയ്ക്ക് […]