play-sharp-fill
കൊറോണയേയും വിറ്റ് കാശാക്കാൻ മെഡിക്കൽ സ്റ്റോർ ഉടമകൾ : വ്യാജ സാനിറ്റൈസറുകളുടെ വില 399 രൂപ മുതൽ ; കോഴിക്കോട് നിന്നും പിടിച്ചെടുത്തത് ഒന്നരലക്ഷത്തിന്റെ വ്യാജ സാനിറ്റൈസറുകൾ

കൊറോണയേയും വിറ്റ് കാശാക്കാൻ മെഡിക്കൽ സ്റ്റോർ ഉടമകൾ : വ്യാജ സാനിറ്റൈസറുകളുടെ വില 399 രൂപ മുതൽ ; കോഴിക്കോട് നിന്നും പിടിച്ചെടുത്തത് ഒന്നരലക്ഷത്തിന്റെ വ്യാജ സാനിറ്റൈസറുകൾ

സ്വന്തം ലേഖകൻ

കോഴിക്കോട്: കൊറോണ വൈറസിനെ തുരത്താൻ കേരളക്കരയാകെ അതീവ ജാഗ്രതയിലാണ്. ഇതിനിടയിലാണ് കൊറോണ വൈറസ് കാലം മുതലെടുത്ത് മെഡിക്കൽ സ്റ്റോർ ഉടമകൾ വ്യാജ സാനിറ്റൈസറുകളുടെ കച്ചവടം തകൃതിയായി പുരോഗമിക്കുന്നത്.


കോഴിക്കോട് നഗരതത്തിൽ ലെസൻസില്ലാതെ നിർമിച്ച ഒന്നര ലക്ഷം രൂപയുടെ സാനിറ്റൈസറുകൾ ഡ്രഗ്‌സ് സാനിറ്റൈസറുകൾ പിടിച്ചെടുത്തു. ചിന്താവളപ്പിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് വ്യാജ സാനിറ്റൈസറുകൾ നിർമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസംസ്‌കൃത വസ്തുക്കളെത്തിച്ച് കോഴിക്കോട് നഗരത്തിലെ കടമുറിക്കുള്ളിൽ വച്ച് കുപ്പിയിലാക്കും. വെറും 47 രൂപ ചിലവിൽ മാത്രം നിർമിക്കുന്ന ഇവ 399 രൂപയ്ക്കാണ്(375 മില്ലിക്ക്) ഉപഭോക്താക്കൾക്ക് നൽകുന്നത്. ഇരുന്നൂറു രൂപയ്ക്ക് കടകളിലെത്തിച്ച് നൽകും.

സംസ്ഥാനത്ത് കൊറോണ കേസുകൾ കൂടുതലായി സ്ഥിരീകരിച്ചതോടെ സാനിറ്റൈസറുടെ ഉപയോഗവും കൂടി. ഇത് മുതലെടുത്താണ് ഒരാഴ്ച മുൻപ് ഇവർ നിർമാണം ആരംഭിച്ചത്. വ്യാജ സാനിറ്റൈസറുകൾ സുലഭമായതിനാൽ കുപ്പി നന്നായി പരിശോധിച്ച ശേഷം മാത്രമേ സാനിറ്റൈസറുകൾ വാങ്ങാവൂ എന്ന് അരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശം നൽകി.