play-sharp-fill

‘താരങ്ങളെ തെരുവില്‍ വലിച്ചിഴച്ചത് വിഷമിപ്പിച്ചു, സർക്കാർ എത്രയും വേഗം പ്രശ്നം പരിഹരിക്കണം’..! പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസങ്ങള്‍

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഗുസ്തിതാരങ്ങളെ പിന്തുണച്ച് 1983ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമിലെ അംഗങ്ങള്‍. ക്യാപ്റ്റന്‍ കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍, കെ ശ്രീകാന്ത്, സയ്യിദ് കിര്‍മാനി അടക്കമുള്ള താരങ്ങളാണ് പിന്തുണച്ചത്. നമ്മുടെ ചാമ്പ്യന്‍ ഗുസ്തിക്കാര്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഞങ്ങളെ അങ്ങേയറ്റം വിഷമിപ്പിച്ചു. അവരെ റോഡിലൂടെ വലിച്ചിഴച്ചതും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. അവര്‍ കഠിനാധ്വാനം ചെയ്താണ് മെഡലുകള്‍ നേടിയത്. അവ ഗംഗാ നദിയില്‍ ഒഴുക്കുന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ ചിന്തിച്ചത്. തിടുക്കപ്പെട്ട് ഈ വിഷയത്തില്‍ തീരുമാനങ്ങള്‍ എടുക്കരുതെന്ന് അവരോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. അവര്‍ രാജ്യത്തിന്റെ അഭിമാനങ്ങളും സന്തോഷവുമാണ്. […]

അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ രാജ്യത്തിന് വേണ്ടി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കും..!! ആത്മാഭിമാനം പണയം വെച്ചു ജീവിക്കാനാവില്ല; ഇന്ത്യാഗേറ്റിൽ നിരാഹാര സമരം ആരംഭിക്കും; നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി: അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ രാജ്യത്തിന് വേണ്ടി നേടിയ മെഡലുകൾ ഗംഗയിൽ എറിയുമെന്ന് ഗുസ്തി താരങ്ങൾ. ഹരിദ്വാറിൽ വൈകീട്ട് ആറിന് മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് ബംജ്രംഗ് പൂനിയ അറിയിച്ചു. ആത്മാഭിമാനം പണയം വെച്ചു ജീവിക്കാനാവില്ല. ഈ മെഡലുകൾ തങ്ങളുടെ ജീവനും ആത്മാവുമാണ്. തങ്ങളെ സംബന്ധിച്ച് മെഡലുകൾ ഗംഗയെപ്പോലെ പരിശുദ്ധമാണ്. എന്നാൽ ഇപ്പോൾ മെഡലുകൾക്ക് വിലയില്ലാതായിയെന്ന് താരങ്ങൾ പറഞ്ഞു. ഇന്ത്യാഗേറ്റിൽ നിരാഹാര സമരം ആരംഭിക്കുമെന്നും ഗുസ്തി താരങ്ങൾ അറിയിച്ചു. ഇന്നലെ നടന്ന സംഘർഷങ്ങൾക്ക് പിന്നാലെ ഗുസ്തി താരങ്ങളുടെ സമരവേദി ദില്ലി പൊലീസ് പൂർണ്ണമായും […]

‘പുതിയ ഇന്ത്യയ്ക്ക് ആശംസകള്‍’..!! പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനദിവസം സംഘര്‍ഷഭൂമിയായി രാജ്യതലസ്ഥാനം; ഗുസ്തിതാരങ്ങളുടെ സമരത്തെ അറസ്റ്റ് നടപടികളിലൂടെ നേരിട്ട് പൊലീസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി : പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനദിവസം സംഘര്‍ഷഭൂമിയായി രാജ്യതലസ്ഥാനം. രാജ്യത്തിന് അഭിമാനമായ ഗുസ്തിതാരങ്ങളുടെ സമരത്തെ കായികമായും അറസ്റ്റ് നടപടികളിലൂടെയുമാണ് പൊലീസ് നേരിട്ടത്. ലൈംഗികാതിക്രമം നടത്തിയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം നടത്തിയ വിനേഷ് ഫൊഗട്ട്, ബജ്രങ് പുനിയ, സാക്ഷി മാലിക് തുടങ്ങിയ പ്രമുഖ താരങ്ങളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ ഇന്ന് പുതിയ പാര്‍ലമെന്റിലേക്ക് വനിതാ മഹാപഞ്ചായത്ത് നടത്താനിരിക്കെയായിരുന്നു താരങ്ങളെ അറസ്റ്റ് ചെയ്തുനീക്കിയത്. ‘പുതിയ ഇന്ത്യയ്ക്ക് […]