play-sharp-fill

വനത്തിനുള്ളില്‍ വെടിയൊച്ച; നാടന്‍ തോക്കുമായി കാട്ടില്‍ വേട്ടയ്‌ക്കിറങ്ങി;രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ഓടിച്ചിട്ട് പിടിച്ച്‌ വനപാലകര്‍

സ്വന്തം ലേഖകൻ കുളത്തൂപ്പുഴ: ഡാലി വനഭാഗത്ത് മൃഗവേട്ടക്കാര്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ പരിശോധനയിൽ രണ്ട് പേര്‍ അറസ്റ്റില്‍. കൊല്ലം കുളത്തൂപ്പുഴയിലാണ് നാടന്‍ തോക്കുമായി നായാട്ടിനിറങ്ങിയ ഭരതന്നൂര്‍ സ്വദേശികളായ യൂസഫ്, ഹസന്‍ അലി എന്നിവരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് കീഴ്‌പ്പെടുത്തിയത്. വനത്തിനുള്ളില്‍ വെടിയൊച്ച കേട്ട ഉദ്യോഗസ്ഥര്‍ ഇവിടെയ്ക്ക് എത്തിയപ്പോഴേക്കും തോക്ക് ഉപേക്ഷിച്ച്‌ ഇരുവരും രക്ഷപ്പെടാന്‍ ശ്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇവരെ ഓടിച്ചിട്ട് പിടിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും കസ്റ്റഡിയിൽ എടുത്തു. കുളത്തൂപ്പുഴ മൈലമൂട് സെക്ഷനില്‍ ഉള്‍പ്പെടുന്ന വനമേഖലയില്‍ […]

ഇനി ഒരാൾക്ക് രണ്ട് തോക്ക് മാത്രം ; ആയുധ നിയമ ഭേദഗതി പാസാക്കി

  സ്വന്തം ലേഖിക ന്യൂഡൽഹി: ഇനി മുതൽ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന തോക്കുകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടായി കുറച്ചുള്ള ആയുധ നിയമഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. നിയമവിരുദ്ധമായി തോക്കുകൾ കൈവശം വയ്ക്കൽ, നിർമ്മിക്കൽ എന്നിവയ്ക്ക് കൂടുതൽ ശിക്ഷയും ഉറപ്പാക്കുന്നു. തോക്കുകളുടെ ലൈസൻസ് കാലാവധി മൂന്നിൽ നിന്ന് അഞ്ചാക്കി. 1959ലെ നിയമത്തിൽ നിരവധി പിശകുകളുണ്ടെന്ന് ബിൽ അവതരിപ്പിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പുതിയ ഭേദഗതി കായികതാരങ്ങളെ ബാധിക്കില്ല. ആഘോഷത്തിന്റെ ഭാഗമായുള്ള വെടിവയ്പുമായി ബന്ധപ്പെട്ട ശിക്ഷ വർദ്ധിപ്പിച്ചതിനെചില പ്രതിപക്ഷാംഗങ്ങൾ എതിർത്തു. പ്രധാനവ്യവസ്ഥകൾ ഒരു […]

വീട്ടമ്മയേയും മകളേയും തോക്കും മുനയിൽ നിർത്തി കവർച്ച നടത്തിയ കോട്ടയംകാരൻ പിടിയിൽ

  സ്വന്തം ലേഖിക തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പട്ടാപ്പകൽ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. കോട്ടയം ജില്ലയിലെ വൈക്കം മുളക്കുളം സ്വദേശി രാജേഷ് (42) ആണ് നരുവാംമൂട് പൊലീസിന്റെ പിടിയിലായത്. നവംബർ ഒൻപതിനായിരുന്നു സംഭവം. നെയ്യാറ്റിൻകര നരുവാംമൂട് മൊട്ടമൂട് അയണിയറത്തറ പുത്തൻവീട്ടിൽ ബി അനിൽ കുമാറിന്റെ ഭാര്യ കെ പി ജയശ്രീയുടെയും മകൾ അനുജയുടെയും മാലയാണ് പ്രതി രാജേഷ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കവർന്നത്. സംഭവം നടന്ന ദിവസം ഉച്ചയ്ക്ക് 12.30യോടുകൂടി ഹെൽമെറ്റ് ധരിച്ച് ബൈക്കിൽ എത്തിയ പ്രതി […]

തോക്കുമായി റോഡിലിറങ്ങി വഴിയാത്രക്കാരെ വിരട്ടിയ പത്തൊമ്പതുകാരനെ പോലീസ് പൊക്കി

  സ്വന്തം ലേഖിക തലശേരി : രാത്രി തോക്കുമായി റോഡിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച പത്തൊമ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നോൽ കിടാരംകുന്ന് സ്വദേശിയാണ് അറസ്റ്റിലായത്. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ ന്യൂമാഹി പൊലീസ് ജാമ്യത്തിൽ വിട്ടു. മാഹി പെരുന്നാളിന് പോകുന്നതിനിടയിൽ വഴിയാത്രക്കാരെ ഇയാൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നുവെന്ന് ലോറിക്കാരാണ് പൊലീസിനെ അറിയിച്ചത്. പോലീസ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പക്കലുണ്ടായിരുന്നത് എയർ ഗണ്ണാണെന്നാണ് ലഭിക്കുന്ന വിവരം. ഇത് ഓൺലൈൻ വഴി വാങ്ങിയതാണ് ഇതെന്നാണ് പ്രതി പോലീസിന് മൊഴി നൽകിയിരിക്കുന്നത്.