വനത്തിനുള്ളില്‍ വെടിയൊച്ച; നാടന്‍ തോക്കുമായി കാട്ടില്‍ വേട്ടയ്‌ക്കിറങ്ങി;രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ഓടിച്ചിട്ട് പിടിച്ച്‌ വനപാലകര്‍

വനത്തിനുള്ളില്‍ വെടിയൊച്ച; നാടന്‍ തോക്കുമായി കാട്ടില്‍ വേട്ടയ്‌ക്കിറങ്ങി;രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ഓടിച്ചിട്ട് പിടിച്ച്‌ വനപാലകര്‍

സ്വന്തം ലേഖകൻ

കുളത്തൂപ്പുഴ: ഡാലി വനഭാഗത്ത് മൃഗവേട്ടക്കാര്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ പരിശോധനയിൽ രണ്ട് പേര്‍ അറസ്റ്റില്‍.

കൊല്ലം കുളത്തൂപ്പുഴയിലാണ് നാടന്‍ തോക്കുമായി നായാട്ടിനിറങ്ങിയ ഭരതന്നൂര്‍ സ്വദേശികളായ യൂസഫ്, ഹസന്‍ അലി എന്നിവരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് കീഴ്‌പ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനത്തിനുള്ളില്‍ വെടിയൊച്ച കേട്ട ഉദ്യോഗസ്ഥര്‍ ഇവിടെയ്ക്ക് എത്തിയപ്പോഴേക്കും തോക്ക് ഉപേക്ഷിച്ച്‌ ഇരുവരും രക്ഷപ്പെടാന്‍ ശ്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇവരെ ഓടിച്ചിട്ട് പിടിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും കസ്റ്റഡിയിൽ എടുത്തു.

കുളത്തൂപ്പുഴ മൈലമൂട് സെക്ഷനില്‍ ഉള്‍പ്പെടുന്ന വനമേഖലയില്‍ നിന്നുമാണ് ഇരുവരും പിടിയിലായത്.റെയ്ഞ്ച് ഓഫീസര്‍ ഫസിലുദീന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കീഴ്‌പ്പെടുത്തിയത്.

Tags :