video
play-sharp-fill

‘പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകം’..! ഈസ്റ്റർ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും

സ്വന്തം ലേഖകൻ തിരുവനന്തപുരം : ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഈസ്റ്റർ ആശംസകൾ നേർന്ന് ഗവർണറും മുഖ്യമന്ത്രിയും.’ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ആഘോഷമായ ഈസ്റ്റര്‍ എല്ലാവരുടെയും മനസ്സില്‍ പ്രത്യാശയുടെയും അനുകമ്പയുടെയും ദിവ്യപ്രകാശം ചൊരിയട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. ദാരിദ്ര്യവും അവശതയും അനുഭവിക്കുന്നവര്‍ക്ക് സ്‌നേഹവും ആശ്വാസവും പകരാന്‍ ഈസ്റ്റര്‍ ആഘോഷം നമുക്ക് പ്രചോദനമേകട്ടെ’ – ഗവര്‍ണര്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈസ്റ്റർ ആശംസ പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്റർ. അപരനെ സ്നേഹിക്കുകയും അവന്റെ വേദനയിൽ സാന്ത്വനം പകരുകയും ചെയ്യുന്ന സമൂഹത്തിനുവേണ്ടിയുള്ള സമർപ്പണമാണ് ഈസ്റ്ററിന്റെ യഥാർത്ഥ സന്ദേശം. സമാധാനവും […]

10 ദിവസത്തിനകം ഗവർണറെ വധിക്കും…! ഇ- മെയിൽ വഴി ഭീഷണി സന്ദേശം; കോഴിക്കോട് സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വധഭീഷണി സന്ദേശം അയച്ചയാൾ പിടിയിൽ. കോഴിക്കോട് സ്വദേശി ഷംസുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇ- മെയിൽ വഴിയാണ് ഇയാൾ വധഭീഷണി സന്ദേശം അയച്ചത് . 10 ദിവസത്തിനകം ഗവർണറെ വധിക്കുമെന്നായിരുന്നു സന്ദേശം. ഗവർണറുടെ ഓഫീസ് സിറ്റി പൊലിസ് കമ്മീഷണർക്കു നൽകിയ പരാതിയെ തുടർന്ന് സൈബർ പൊലീസ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തുകയായിരുന്നു. കോഴിക്കോട് നിന്നാണ് ഇ- മെയിൽ സന്ദേശമെത്തിയതെന്ന വിവരം സൈബർ പൊലീസ് ലോക്കൽ പൊലീസിന് കൈമാറി. തുടർന്ന് കോഴിക്കോട് സിറ്റി പൊലീസാണ് ഷംസുദ്ദീൻ […]

ഗവർണറെ അധിക്ഷേപിച്ച് എസ്എഫ്ഐയുടെ ബാനർ ; കലാലയത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് ;വിദ്യാർത്ഥികൾക്ക് വേണ്ടി പ്രിൻസിപ്പൽ മാപ്പ് പറഞ്ഞു

തിരുവനന്തപുരം: സംസ്കൃത കോളജിൽ ​ഗവർണറെ അധിക്ഷേപിച്ച് എസ്എഫ്ഐ ബാനർ സ്ഥാപിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രിൻസിപ്പൽ മാപ്പ് പറഞ്ഞു . കോളജ് പ്രിൻസിപ്പൽ കെ.ഡി ശോഭയാണ് ഗവർണറോട് മാപ്പ് പറഞ്ഞത്. സംഭവത്തിൽ സർവകലാശാല രജിസ്ട്രാർക്ക് വിശദീകരണം നൽകിയെന്നും പ്രിൻസിപ്പൽ പറഞ്ഞു. കലാലയത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് ഉണ്ടായത്. സംഭവം താൻ അറിഞ്ഞിരുന്നില്ല. ശ്രദ്ധയിൽപ്പെട്ടപ്പോൾ ബന്ധപ്പെട്ട വിദ്യാർത്ഥികൾക്ക് നോട്ടീസ് നൽകിയെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളുടെ പക്വതക്കുറവാണ് ബാനർ വിവാദത്തിന് കാരണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നേരത്തെ പ്രതികരിച്ചിരുന്നു. രാജ്ഭവൻ ഗവർണറുടെ പിതാവിന്റേതല്ല എന്ന […]

പിതാവിനെ അപകീര്‍ത്തിപ്പെടുത്തി’; സംസ്‌കൃത കോളജിന് മുന്നില്‍ ബാനര്‍ സ്ഥാപിച്ചതില്‍ വിശദീകരണം തേടി ഗവര്‍ണര്‍;

തിരുവനന്തപുരം: ഗവണ്‍മെന്റ് സംസ്‌കൃത കോളജിന് മുന്നില്‍ ഗവര്‍ണര്‍ക്കെതിരായി ബാനര്‍ സ്ഥാപിച്ച വിഷയത്തില്‍ വിശദീകരണം തേടി ആരിഫ് മുഹമ്മദ് ഖാന്‍. കോളജിന് മുന്നില്‍ ഗവര്‍ണറുടെ പിതാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് എസ്എഫ്‌ഐ ബാനര്‍ സ്ഥാപിച്ചത്. സംസ്‌ക്യത കോളജ് പ്രിന്‍സിപ്പലിനോടാണ് ഗവര്‍ണര്‍ വീശദികരണം തേടിയത്. കോളജിനുമുന്നില്‍ കണ്ട ബാനറുമായ് ബന്ധപ്പെട്ട് വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. അതേസമയം പുതിയ വി സി മാരുടെ നിയമന നടപടികളുമായി മുന്നോട്ട് പോകാനാണ് ഗവര്‍ണറുടെ നീക്കം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2-3 മാസത്തിനകം പുതിയ വി സിമാര്‍ സ്ഥാനത്ത് ഉണ്ടാകുമെന്ന് ഗവര്‍ണര്‍ വാര്‍ത്ത […]

ഗവർണർ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിലപാടാണ് സ്വീകരിക്കുന്നത് : എം വി ഗോവിന്ദൻ ;ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാൻ ഏതറ്റം വരേയും പോകും

തിരുവനന്തപുരം : ഗവർണർ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാൻ ഏതറ്റം വരേയും പോകും. കേരളത്തിൽ നിയമം ഉള്ളതുകൊണ്ടാണ് ഗവർണർ ചാൻസലർ സ്ഥാനത്ത് പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ പ്രതിഷേധം ഗവർണറെ അറിയിക്കുകയെന്നതാണ് ലക്ഷ്യം. കാവിവത്കരണ പരിപാടിയിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ എത്തിക്കാൻ ശ്രമം നടക്കുന്നു. നിയമസഭ പാസാക്കിയ ബിൽ ഒപ്പിടാത്തത് ഭരണഘടനാ വിരുദ്ധമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ​ഗവർണർക്കെതിരെ ഇടത് മുന്നണി രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുന്നതിനിടെയാണ് എം വി […]

വി.സിമാരെ രാജിവെപ്പിക്കൽ നിയമപോരാട്ടങ്ങളിലേക്ക്‌; അസാധാരണ സാഹചര്യം, അനുകൂലിച്ചും എതിർത്തും വിദഗ്ധർ;ഗവർണർ സർക്കാർ പോര് അതിന്റെ പാരമ്യത്തിൽ.ഇത്തരമൊരു കേസ് രാജ്യത്തെ ഭരണഘടനാകോടതികൾക്കുമുമ്പിൽ എത്തിയിട്ടില്ലെന്നതും ചരിത്രം…

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒമ്പത് സർവകലാശാലയിലെയും വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന ഗവര്‍ണറുടെ നിലപാടില്‍ നിയമവൃത്തങ്ങള്‍ക്ക് ഭിന്നാഭിപ്രായം. അസാധാരണമായ സാഹചര്യമാണ് ഗവര്‍ണര്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരമൊരു കേസ് രാജ്യത്തെ ഭരണഘടനാകോടതികള്‍ക്കുമുമ്പില്‍ എത്തിയിട്ടില്ല. വൈസ് ചാന്‍സലറെ നിയമിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ക്കാണ് പൂര്‍ണാധികാരെമന്ന് സുപ്രീംകോടതി സാങ്കേതികസര്‍വകലാശാലാ വൈസ് ചാന്‍സലറെ നീക്കിക്കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കിയതിനാല്‍ ഗവര്‍ണറുടെ നിര്‍ദേശത്തിന് നിയമപരമായ സാധുതയുണ്ടെന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം അഭിപ്രായപ്പെട്ടത്. വൈസ് ചാന്‍സലര്‍ പദവിയിലേക്ക് പരിഗണിക്കാന്‍ കുറഞ്ഞത് മൂന്നുപേരുകള്‍ ഉള്‍പ്പെട്ട പട്ടികയാണ് ഗവര്‍ണര്‍ക്ക് നൽകേണ്ടതെന്നാണ് […]

ഗവർണർക്ക് നേരെ പ്രതിഷേധത്തിന് സാധ്യത ; സൈഡ് പ്ലസ് സുരക്ഷയൊരുക്കാൻ ഡി.ജി.പി നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ പ്രതിഷേധത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ. ഇതോടെ ഗവർണറുടെ സുരക്ഷ സെഡ് പ്ലസ് വിഭാഗത്തിലെക്ക് വർധിപ്പിക്കാൻ ഡി.ജി.പി നിർദ്ദേശം. ഇതോടെ ഗവർണർ സംസ്ഥാനത്തിനകത്ത് സഞ്ചരിക്കുമ്പോൾ കേരള പൊലീസ് സുരക്ഷയൊരുക്കും. സംസ്ഥാനത്തിന് പുറത്തു പോകുമ്പോൾ അതത് സംസ്ഥാനങ്ങൾക്കാണ് സുരക്ഷയുടെ ചുമതല. ഗവർണർക്കൊപ്പം എഡിസിയായി രണ്ടുപേരുണ്ടാകും. ഇന്ത്യൻ നേവിയിൽനിന്നുള്ള ഉദ്യോഗസ്ഥനും കേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനുമാണ് എഡിസിമാർ. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാണ് സംസ്ഥാനത്ത് സെഡ് പ്ലസ് സുരക്ഷയുള്ളത്.പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ […]

ഗവർണർ ഇനി ബി.ജെ.പി അധ്യക്ഷൻ ; വിക്കിപീഡിയ പേജിൽ പേര് തിരുത്തി ട്രോളന്മാർ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇനി ബി.ജെ.പി അധ്യക്ഷൻ. ഗവണറുടെ വിക്കിപീഡിയ പേജിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ എന്ന് കൂട്ടിച്ചേർത്ത് ട്രോളന്മാർ. ഗവർണറും സർക്കാരും തമ്മിലുള്ള കൊമ്പുകോർക്കൽ രൂക്ഷമായതോടെ ഗവർണറെ അനൂകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ ട്രോളുകളും വിമർശനങ്ങളും നിറയുന്നതിനിടെയാണ് വിക്കിപീഡിയ പേജിലും ഈ തിരുത്തൽ വന്നത്. ശനിയാഴ്ച രാവിലെ മുതലാണ് അജ്ഞാത യൂസർമാർ ആരിഫ് മുഹമ്മദ് ഖാനെ കുറിച്ചുള്ള വിക്കിപീഡിയ പേജിൽ ഗവർണർക്കൊപ്പം സംസ്ഥാന ബിജെപിയുടെ അധ്യക്ഷൻ എന്ന് കൂടി ചേർത്തത്. പിന്നീട് പലതവണ ഈ പേജിൽ തിരുത്തലുകൾ […]