play-sharp-fill

ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ചു; നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി..!

സ്വന്തം ലേഖകൻ തൊടുപുഴ: നിയന്ത്രണം നഷ്ടപ്പട്ട കാർ കാൽനടയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി. സാരമായി പരിക്കേറ്റ മുണ്ടൻമുടി പുത്തൻപുരയ്ക്കൽ കുട്ടിയമ്മ(55)യെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7.15ന് വണ്ണപ്പുറം ചേലച്ചുവട് റോഡിൽ മുണ്ടൻമുടി ഭാഗത്തുവച്ചാണ് അപകടം. മധുരയ്ക്കു പോയി തിരികെ വന്ന തൃപ്പൂണിത്തുറ സ്വദേശികളുടെ കാറാണ് അപകടത്തിൽപെട്ടത്. മധുരയിൽനിന്ന് ഗൂഗിൾ മാപ്പു നോക്കിയാണ് ഇവർ ഇതുവഴി വന്നതെന്നാണ് വിവരം. കുത്തനെയുള്ള ഇറക്കവും വളവുകളും നിറഞ്ഞ റോഡിൽ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പറയുന്നു. കുട്ടിയമ്മയെ ഇടിച്ച കാർ നിയന്ത്രണം വിട്ട് […]

ഗൂഗിൾ മാപ്പ് നോക്കി വഴി കണ്ടെത്തിപ്പോയ ട്രെയ്‌ലർ ലോറി തട്ടി വൈദ്യുതകമ്പി പൊട്ടിവീണു ; കോട്ടയത്ത് തലനാരിഴയ്ക്ക് ഒഴിവായത് വൻദുരന്തം

സ്വന്തം ലേഖകൻ കോട്ടയം : ഗൂഗിൾ മാപ്പ് നോക്കി വഴി കണ്ടെത്തിപോയ ട്രെയ്‌ലർ ലോറി തട്ടി വൈദ്യുതക്കമ്പി പൊട്ടിവീണു. തലനാരിഴക്കാണ് കോട്ടയത്ത് വൻ ദുരന്തം ഒഴിവായത്. ഇന്ന് പുലർച്ചെ ഒരുമണിയോടയാണ് സംഭവം. കോട്ടയം നഗരത്തിൽ നിന്ന് ഏറ്റുമാനൂർ ഭാഗത്തേക്ക് പോയ ട്രെയ്‌ലർ ലോറിയുടെ കണ്ടെയ്‌നർ തട്ടിയാണ് വൈദ്യുതക്കമ്പി പൊട്ടിവീണത്. ഗൂഗിൾ മാപ്പ് നോക്കിയെത്തിയ ഡ്രൈവർ പുത്തേട്ട് ഭാഗത്ത് നിന്നു സൂര്യകാലടി മന മോസ്‌കോ ഭാഗത്തേക്കുള്ള റോഡിലേക്ക് തിരിയുകയായിരുന്നു. ഇവിടെ വച്ചാണ് സംഭവം നടന്നത്. ഈ വഴി വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടുള്ളതാണ്. ലോറി തട്ടിയതോടെ […]

പോകല്ലേ പോകല്ലേ എന്ന് നാട്ടുകാർ, മുന്നിൽ പടിക്കെട്ടുണ്ടെന്ന് പറഞ്ഞത് കേൾക്കാതെ ഗൂഗിൾ മാപ്പ് നോക്കിപ്പോയ യുവാക്കളുടെ കാർ അമ്പല നട ഇറങ്ങി : മാപ്പ് ചതിച്ചത് കോട്ടയത്ത് പരീക്ഷ എഴുതാൻ വന്ന യുവാക്കളെ

സ്വന്തം ലേഖകൻ കോട്ടയം: ഒരു വഴിക്ക് ഇറങ്ങുമ്പോൾ ഗൂഗിൾ മാപ്പ് നോക്കി പോകുന്നവർക്ക് മാപ്പ് കൊടുക്കുന്ന എട്ടിന്റെ പണി ഏറ്റു വാങ്ങിയവർ നിരവധിയുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം രണ്ട് യുവാക്കൾക്ക് പറ്റിയ അബദ്ധമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്. കോട്ടയത്ത് പരീക്ഷ എഴുതാൻ എത്തിയ പെരുമ്ബാവൂർ സ്വദേശികളായ രണ്ടു യുവാക്കൾക്കാണ് ഇത്തവണ ഗൂഗിൾ മാപ്പിന്റെ പണി കിട്ടിയത്. ഗൂഗിൾ മാപ്പ് നോക്കി പോയ യുവാക്കളുടെ കാർ ചെന്നുനിന്നത് കാൽ നടയാത്രക്കാർക്ക് മാത്രം പോകാവുന്ന ഒരു നടയിലാണ്. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചരയോടെ തളിയിൽക്കോട്ടയ്ക്കു സമീപമാണ് സംഭവം […]

കാമുകി അയച്ചു കൊടുത്ത വീടിന്റെ ഗൂഗിൾ മാപ്പ് നോക്കി പതിനാറുകാരിയെ തേടിയിറങ്ങിയ കാമുകൻ എത്തിയത് പൊലീസിന് മുന്നിൽ ; ചതിച്ചത് കാമുകിയോ ഗൂഗിൾ മാപ്പോ..?

സ്വന്തം ലേഖകൻ കണ്ണൂർ :ഫോണിലൂടെ മാത്രം പരിചയപ്പെട്ട കാമുകിയെ നേരിട്ട് കാണാൻ വീടിന്റെ ലൊക്കേഷൻ തേടിയിറങ്ങിയ കാമുകൻ ഒടുവിൽ എത്തിപ്പെട്ടത് നൈറ്റ് പെട്രോളിങ്ങിനിറങ്ങിയ പൊലീസിന്റെ മുന്നിൽ. കണ്ണൂരുള്ള പതിനാറുകാരിയെ കാണാനാണ് നീലേശ്വരം സ്വദേശിയായ പത്തൊമ്പതുകാരൻ കാമുകൻ ഗൂഗിൾ മാപ്പ് നോക്കിയിറങ്ങിയത്. പയ്യന്നൂരിലുള്ള പതിനാറുകാരി കാമുകിയെ കാണാനായിരുന്നു അർദ്ധരാത്രി യുവാവ് പുറപ്പെട്ടത്. ഇരുവരും കുറേ കാലമായി ഫോണിലൂടെ പ്രണയത്തിലായിരുന്നെങ്കിലും നേരിൽ കണ്ടിട്ടില്ല. നേറിൽ കാണാനുള്ള ആഗ്രഹം മൂത്തതോടെയാണ് അർദ്ധരാത്രിയിൽ യുവാവ് ഇറങ്ങിപ്പുറപ്പെട്ടത്. പെൺകുട്ടിയാവട്ടെ യുവാവിന് വീട്ടിലേക്കെത്താൻ വാട്‌സാപ്പിൽ ലൊക്കേഷൻ അയച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ രാത്രി […]

പതിനഞ്ചാം പിറന്നാളിൽ പുതുരൂപത്തിൽ ഗൂഗിൾ മാപ്പ് ; യാത്രയിൽ പുതിയ സ്ഥലങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ടാബുകളും ഇനിയുണ്ടാകും

സ്വന്തം ലേഖകൻ ന്യൂഡൽഹി: പതിനഞ്ചാം പിറന്നാളിൽ പുതുരൂപവുമായി ഗൂഗിൾ മാപ്പ്. പിറന്നാൾ ഗിനത്തിലെ രൂപമാറ്റത്തിന്റെ ഭാഗമായി ഗൂഗിൾ മാപ്പ് ലോഗോയിൽ അടക്കം മാറ്റം വരുത്തിയിട്ടുണ്ട്. യൂസർ ഇന്റർഫേസിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. യാത്രയിൽ പുതിയ സ്ഥലങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ടാബുകളും ഇനിയുണ്ടാകും. വ്യാഴാഴ്ച മുതൽ ആൻഡ്രോയ്ഡ് ഐഒഎസ് ഉപയോക്താക്കൾക്ക് പുതിയ അപ്‌ഡേഷൻ ലഭിച്ചുതുടങ്ങിയത. എക്‌സ്‌പ്ലോർ, കമ്യൂട്ട്, സേവ്ഡ്, കോൺട്രിബ്യൂട്ട് തുടങ്ങിയ പുതിയ ടാബുകൾ ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഗൂഗിൾ മാപ്പ് ലോഗോയിലാണ് ഏറ്റവും വലിയ പരിഷ്‌കാരം വന്നത്. നേരത്തെ ഒരു മാപ്പിൽ ലോക്കേഷൻ […]

ഗൂഗിൾ മാപ് നോക്കി യാത്ര തുടങ്ങിയ സംഘം ചെന്ന് വീണത് പുഴയിൽ , ജീവൻ തിരിച്ചു കിട്ടിയത് തലനാരിഴക്ക്

കൊണ്ടാഴി: ദൂരയാത്രയ്‌ക്കും പരിചയമില്ലാത്ത സ്ഥലങ്ങളിലേക്കുമുള്ള യാത്രയ്‌ക്ക് ആളുകൾ കൂടുതലായും ആശ്രയിക്കുന്നത് ഗൂഗിൾ മാപ്. എന്നാല്‍ ചിലപ്പോഴൊക്കെ ഗൂഗിൾ മാപ് നേർവഴി കാണിച്ച് തരുമെന്ന് മാത്രമല്ല പലപ്പോഴും ഇത് ദുരന്തത്തില്‍ കലാശിക്കാറുണ്ട്. കഴിഞ്ഞദിവസം ഗൂഗിള്‍ മാപ്പ് നോക്കി പാലക്കാട് നിന്ന് പട്ടിക്കാട്ടേക്ക് കാറില്‍ പുറപ്പെട്ട യാത്രസംഘത്തിന് ജീവന്‍ തിരിച്ച്‌ കിട്ടിയത് തലനാരിഴയ്ക്കാണ്. തൃശൂര്‍ പട്ടിക്കാട്ട് കാരിക്കല്‍ സെബാസ്റ്റ്യനും കുടുംബവും സഞ്ചരിച്ച കാറാണ് പുഴയില്‍ വീണത്. പാലക്കാട് നിന്ന് പട്ടിക്കാട്ടേക്ക് പോകാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടിയാണ് സെബാസ്റ്റ്യന്റെ അഞ്ചംഗ കുടുംബം ആശ്രയിച്ചത്. മാപ്പില്‍ കാണിച്ച വഴികളിലൂടെയായിരുന്നു […]