Spread the love

കോഴിക്കോട്: പെൻഷനുമായി ബന്ധപ്പെട്ട‌ തർക്കത്തിനിടെ നഗരസഭ ജീവനക്കാരിയെ കടിച്ച്‌ പരിക്കേല്‍പ്പിച്ച്‌ സ്ത്രീ.

video
play-sharp-fill

കോഴിക്കോട് മുക്കം നഗരസഭയിലാണ് സംഭവം. നഗരസഭയിലെ റവന്യു ഇൻസ്പെക്ടർ ധന്യക്കാണ് കടിയേറ്റത്.

വിധവാ പെൻഷനുമായി ബന്ധപ്പെട്ടാണ് സ്ത്രീ ഓഫീസില്‍ എത്തിയത്. പുനർ വിവാഹിതയല്ലെന്ന രേഖ സമർപ്പിക്കാൻ ഇവരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതില്‍ പ്രകോപിതയായ സ്ത്രീ ജീവനക്കാരിയെ ആക്രമിക്കുകയായിരുവെന്നാണ് പരാതി.

അക്രമാസക്തയായ സ്ത്രീയെ തടയാൻ ശ്രമിച്ച മറ്റു ജീവനക്കാരെയും ഇവർ മർദ്ദിച്ചതായും പരാതിയുണ്ട്. സ്ത്രീക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് സൂചന.