പോകല്ലേ പോകല്ലേ എന്ന് നാട്ടുകാർ, മുന്നിൽ പടിക്കെട്ടുണ്ടെന്ന് പറഞ്ഞത് കേൾക്കാതെ ഗൂഗിൾ മാപ്പ് നോക്കിപ്പോയ യുവാക്കളുടെ കാർ അമ്പല നട ഇറങ്ങി : മാപ്പ് ചതിച്ചത് കോട്ടയത്ത് പരീക്ഷ എഴുതാൻ വന്ന യുവാക്കളെ

പോകല്ലേ പോകല്ലേ എന്ന് നാട്ടുകാർ, മുന്നിൽ പടിക്കെട്ടുണ്ടെന്ന് പറഞ്ഞത് കേൾക്കാതെ ഗൂഗിൾ മാപ്പ് നോക്കിപ്പോയ യുവാക്കളുടെ കാർ അമ്പല നട ഇറങ്ങി : മാപ്പ് ചതിച്ചത് കോട്ടയത്ത് പരീക്ഷ എഴുതാൻ വന്ന യുവാക്കളെ

സ്വന്തം ലേഖകൻ

കോട്ടയം: ഒരു വഴിക്ക് ഇറങ്ങുമ്പോൾ ഗൂഗിൾ മാപ്പ് നോക്കി പോകുന്നവർക്ക് മാപ്പ് കൊടുക്കുന്ന എട്ടിന്റെ പണി ഏറ്റു വാങ്ങിയവർ നിരവധിയുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം രണ്ട് യുവാക്കൾക്ക് പറ്റിയ അബദ്ധമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്.

കോട്ടയത്ത് പരീക്ഷ എഴുതാൻ എത്തിയ പെരുമ്ബാവൂർ സ്വദേശികളായ രണ്ടു യുവാക്കൾക്കാണ് ഇത്തവണ ഗൂഗിൾ മാപ്പിന്റെ പണി കിട്ടിയത്. ഗൂഗിൾ മാപ്പ് നോക്കി പോയ യുവാക്കളുടെ കാർ ചെന്നുനിന്നത് കാൽ നടയാത്രക്കാർക്ക് മാത്രം പോകാവുന്ന ഒരു നടയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചരയോടെ തളിയിൽക്കോട്ടയ്ക്കു സമീപമാണ് സംഭവം ഉണ്ടായത്. എറണാകുളം ഭാഗത്തേക്ക് പോകുന്നതിനായി ഉപ്പൂട്ടിൽക്കവല തളിയിൽക്കോട്ട റോഡിലൂടെ എത്തിയതായിരുന്നു യുവാക്കൾ. വഴി തെറ്റിയെന്ന് സംശയം തോന്നിയതിനെ തുടർന്ന് ഗൂഗിൾ മാപ്പിനെ ആശ്രയിക്കുകായിരുന്നു. തുടർന്നുള്ള യാത്ര പൂർണമായും ഗൂഗിൾ മാപ്പ് പറഞ്ഞ വഴിയിലൂടെ ആയിരുന്നു.

അങ്ങനെ മുന്നോട്ട് പോയപ്പോൾ തിരുമല വെങ്കിടേശ്വരസ്വാമി ക്ഷേത്രത്തിന് സമീപം കൊശവളവ് ഭാഗത്തേക്ക് കാൽനടയാത്രക്കാർക്ക് മാത്രം പോകാവുന്ന തരത്തിലുള്ള വഴി കണ്ടു. ഇതിലൂടെ കാർ മുന്നോട്ടു പോകുന്നത് കണ്ട നാട്ടുകാർ നടയുണ്ടെന്ന് വിളിച്ച് പറഞ്ഞെങ്കിലും കാറിന്റെ ഗ്ലാസ് ഇട്ടിരുന്നതിനാൽ യുവാക്കൾ കേൾക്കാതെ വരികെയായിരുന്നു. താമസിയാതെ തന്നെ വഴി നടയിലേക്ക് എത്തുകയും കാർ നടയിലൂടെ നിരങ്ങി ഇറങ്ങുകയും ചെയ്തു.

നടകൾ കണ്ടപ്പോൾ പെട്ടെന്നു തന്നെ വാഹനം നിർത്താൻ നോക്കിയെങ്കിലും കാർ നടയിലൂടെ നിരങ്ങി നീങ്ങി. എങ്കിലും കാറിനും യാത്രക്കാർക്കും പ്രശ്‌നങ്ങളില്ല. തുടർന്ന് രാത്രിയോടെ ക്രയിൻ ഉപയോഗിച്ച് കാർ പുറത്തെടുക്കുകയായിരുന്നു.

Tags :