പതിനഞ്ചാം പിറന്നാളിൽ പുതുരൂപത്തിൽ ഗൂഗിൾ മാപ്പ് ; യാത്രയിൽ പുതിയ സ്ഥലങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ടാബുകളും ഇനിയുണ്ടാകും
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പതിനഞ്ചാം പിറന്നാളിൽ പുതുരൂപവുമായി ഗൂഗിൾ മാപ്പ്. പിറന്നാൾ ഗിനത്തിലെ രൂപമാറ്റത്തിന്റെ ഭാഗമായി ഗൂഗിൾ മാപ്പ് ലോഗോയിൽ അടക്കം മാറ്റം വരുത്തിയിട്ടുണ്ട്. യൂസർ ഇന്റർഫേസിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. യാത്രയിൽ പുതിയ സ്ഥലങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ടാബുകളും ഇനിയുണ്ടാകും.
വ്യാഴാഴ്ച മുതൽ ആൻഡ്രോയ്ഡ് ഐഒഎസ് ഉപയോക്താക്കൾക്ക് പുതിയ അപ്‌ഡേഷൻ ലഭിച്ചുതുടങ്ങിയത. എക്‌സ്‌പ്ലോർ, കമ്യൂട്ട്, സേവ്ഡ്, കോൺട്രിബ്യൂട്ട് തുടങ്ങിയ പുതിയ ടാബുകൾ ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഗൂഗിൾ മാപ്പ് ലോഗോയിലാണ് ഏറ്റവും വലിയ പരിഷ്‌കാരം വന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ ഒരു മാപ്പിൽ ലോക്കേഷൻ സൂചിപ്പിക്കുന്ന പിൻ എന്ന നിലയിലായിരുന്നു ഗൂഗിൾ മാപ്പ് ലോഗോ. എന്നാൽ ഇപ്പോൾ അത് മാറി ഇപ്പോൾ ഒരു ലോക്കേഷൻ പിന്നിനുള്ളിൽ മാപ്പ് എന്ന രീതിയിലേക്കാണ് മാറ്റിയിരിക്കുന്നത്.
Third Eye News Live
0
Tags :