Spread the love

തിരുവനന്തപുരം: കടയിൽ വെള്ളം വാങ്ങാനെത്തിയ യുവാവിനെ നിയന്ത്രണം വിട്ട ഇന്നോവ കാർ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. കൊല്ലം ചിതറ സ്വദേശി ആകാശിനാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ മേലെ ചന്തവിളയിൽ ആയിരുന്നു അപകടം.

video
play-sharp-fill

ചിതറയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ആകാശും സുഹൃത്തുക്കളും മേലെ ചന്തവിളയിലെ കടയിൽ വെള്ളം വാങ്ങാനായി വാഹനം നിർത്തിയത്. വെള്ളം വാങ്ങി പുറത്തിറങ്ങുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ഇന്നോവ കാർ ആകാശിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അപകടത്തിൽ ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ വയറിനും കാറിന്റെ ബമ്പറിനും ഇടയിൽ ആകാശിന്റെ കാൽ കുടുങ്ങി. നാട്ടുകാരും സുഹൃത്തുക്കളും ചേർന്നാണ് യുവാവിനെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മണ്ണന്തല സ്വദേശിയാണ് കാർ ഓടിച്ചിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group