
കൊച്ചി: എറണാകുളത്ത് സിപിഎം പ്രവർത്തകരായിരുന്ന 53പേർ സിപിഐയില്‍ ചേർന്നു.
സിപിഎം കൂത്താട്ടുകുളം മുൻ ഏരിയാ സെക്രട്ടറി ഷാജു ജേക്കബിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് സിപിഐയില്‍ ചേർന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് ഷാജുവിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത്.
നേരത്തേ തന്നെ ഷാജുവും പാർട്ടിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാർത്ഥി പരാജയപ്പെട്ടിരുന്നു. അതിനുശേഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാർത്ഥികളെല്ലാം പരാജയപ്പെടുകയും ഷാജുമാത്രം വിജയിക്കുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടിക്ക് തിരിച്ചടി ഉണ്ടാവാനുള്ള കാരണം ഷാജുവാണെന്നായിരുന്നു സിപിഎമ്മിന്റെ വിലയിരുത്തല്‍. ഇതിനെത്തുടർന്നാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ പാർട്ടി ഷാജുവിനെ പുറത്താക്കിയത്.
ഷാജുവിന് ഒപ്പമുള്ളവരാണ് ഇപ്പോള്‍ സിപിഐയില്‍ ചേർന്നവർ. പാർട്ടിയുടെ പ്രധാന സ്ഥാനങ്ങളില്‍ ഇരുന്നവരാണ് ഇവരില്‍ പലരും.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷ്റഫ്, മുൻ എംഎല്‍എമാരായ ബാബുപോള്‍, എല്‍ദോ എബ്രഹാം എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് 53പേരും സിപിഐയില്‍ ചേർന്നത്.
വരുംദിവസങ്ങളില്‍ കൂടുതല്‍ സിപിഎം പ്രവർത്തകർ സിപിഐയിലേക്ക് എത്തുമെന്നാണ് ഷാജു പറയുന്നത്.







