play-sharp-fill

സ്വർണ്ണക്കടത്ത് കേസിൽ രഹസ്യമൊഴി നൽകിയതിന് ശേഷം വധഭീഷണിയുണ്ടെന്ന് സന്ദീപ് നായർ : ജയിലിനുള്ളിൽ വച്ച് വകവരുത്താനും ആക്രമിക്കാനും സാധ്യതയുണ്ടെന്ന് സന്ദീപ് എൻ.ഐ.എ കോടതിയോട്

സ്വന്തം ലേഖകൻ കൊച്ചി: രഹസ്യമൊഴി നൽകിയതിന് ശേഷം തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി ബാഗേജ് സ്വർണക്കടത്തു കേസിലെ നാലാം പ്രതി സന്ദീപ് നായർ. തനിക്ക് വധഭീഷണിയുണ്ടെന്നു സന്ദീപ് നായർ എൻഐഎ പ്രത്യേക കോടതിയെ ബോധിപ്പിച്ചു. ജയിലിനുള്ളിൽ വെച്ച് തന്നെ ആക്രമിക്കാനും വകവരുത്താനും സാധ്യതയുണ്ട്. അതിനാൽ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നു മാറ്റണമെന്നും സന്ദീപ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കാനുള്ള നിയമസാധ്യത അന്വേഷണ സംഘം പരിശോധിച്ച് വരികെയായിരുന്നു. ഇതിനിടയിലാണ് വധഭീഷണിയുണ്ടെന്ന് പ്രതി അറിയിച്ചത് കേസിലെ മറ്റ് പ്രതികൾക്കൊപ്പം വിയ്യൂർ ജയിലിൽ തുടരാനാകില്ലെന്നും ജയിൽ മാറ്റം വേണമെന്നും […]

സ്വർണ്ണക്കടത്ത് കേസിൽ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കുടുക്കിയത് സന്ദീപ് നായരുടെ ഭാര്യ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ; ഫൈസൽ പിടിയിലായത് 78 ദിവസത്തെ രഹസ്യനിരീക്ഷണത്തിനും തെളിവുശേഖരണത്തിനും ശേഷം ; അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന ഉന്നതനുമായി ഫൈസൽ നടത്തിയ കൂടിക്കാഴ്ചയും വഴിത്തിരിവായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ പിടിയിലാകുന്ന വമ്പനാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസൽ. നേരത്തെ സ്വർണ്ണക്കടത്ത് കേസുകളിൽ പ്രതിയായിരുന്ന ഫൈസലിന് കെ ടി റമീസുമായുള്ള ബന്ധവും ഫൈസലിനെ കസ്റ്റഡിയിലെടുക്കുന്നതിന് നിർണായകമായി. ഫൈസലിനെ കുടുക്കാൻ സന്ദീപ് നായരുടെ ഭാര്യ നൽകിയ മൊഴിയായിരുന്നു ഏറെ നിർണായകമായത്. പലതവണ സന്ദീപിനെ കാണാൻ ഫൈസൽ എത്തിയെന്നാണ് ഭാര്യയുടെ മൊഴി. ഇരുവരും സംസാരിച്ചത് സ്വർണ്ണക്കടത്തിനെക്കുറിച്ചെന്നും നയതന്ത്ര ബാഗിലൂടെ എത്തിച്ച സ്വർണം വിൽക്കാൻ സഹായിച്ചെന്നും മൊഴിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഇയാൾക്ക് മേൽ നിരീക്ഷണം ശക്തമാക്കുകയായിരുന്നു.ഒടുവിൽ കസ്റ്റംസ് കാരാട്ട് […]

നുമ്മ കണ്ട ആളല്ല സ്വപ്‌ന സുരേഷ്, ആള് പുലിയാണ് ; തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലുള്ളത് 38 കോടിയുടെ നിക്ഷേപം ; അന്വേഷണത്തിൽ പുറത്തുവരുന്നത് ഉന്നതരുടെ സ്വപ്‌ന രാജ്ഞിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഒരോ ദിവസവും പുറത്ത് വരുന്നത്. യു.എ.ഇ കോൺസുലേറ്റിനെയും സംസ്ഥാന സർക്കാരിനെയും ഒരുപോലെ കബളിപ്പിച്ച് സ്വപ്‌ന സുരേഷ് എന്ന തിരുവനന്തപുരത്തുകാരിയുടെ വിദ്യാഭ്യാസ യോഗ്യതയായി അവരുടെ സഹോദരൻ പറഞ്ഞത് പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌നയുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ പുറത്തുവരുമ്പോൾ അന്വേഷണ ഏജൻസികൾക്ക് തന്നെ ഞെട്ടലാണ് ഉണ്ടാകുന്നത്. സ്വപ്നാ സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിൽ 38 കോടി രൂപയുടെ നിക്ഷേപമുള്ളതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്. ഇവിടെ സ്വപ്നയുടെ പേരിൽ ലോക്കറുമുണ്ട്. […]

ശിവശങ്കറിനെയും സ്വപ്‌ന സുരേഷിനെയും ഒരുമിച്ചിരുത്തി എൻ.ഐ.എ ചോദ്യം ചെയ്യുന്നു ; കേസിൽ ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നത് മൂന്നാം തവണ

സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് എൻ.ഐ.എ ചോദ്യം ചെയ്യുന്നത്. കേസിൽ മൂന്നാം തവണയാണ് ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് കേസിന്റെ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി മുഖ്യപ്രതികളിൽ ഒരാളായ സ്വപ്‌ന സുരേഷിനെ കോടതി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് സ്വപ്‌ന സുരേഷ് ഉൾപ്പെടെയുളള പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. അന്വേഷണത്തിന്റെ ഭാഗമായി ശിവശങ്കറിനെ വീണ്ടും […]

സ്വപ്‌ന സുരേഷിനെ എൻ.ഐ.എ വീണ്ടും ചോദ്യം ചെയ്യുമ്പോൾ ഒരോ ദിനവും നിർണ്ണായകമാവുന്നത് മന്ത്രി ജലീലിനും ശിവശങ്കറിനും ; മുഖ്യമന്ത്രിയുടെ ഓഫീസിൽ ഈന്തപ്പഴം വിതരണത്തിനായി സ്വപ്‌ന സുരേഷിനൊപ്പം എത്തിയ മൂന്ന് വനിതകളെക്കുറിച്ചും അന്വേഷണം

സ്വന്തം ലേഖകൻ കൊച്ചി : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരോഷിനെ വീണ്ടും ചോദ്യം ചെയ്യലിനായി എൻഐഎ ഇന്നു കസ്റ്റഡിയിൽ വാങ്ങുമ്പോൾ ഒരോ ദിനവും അത് നിർണ്ണായകമാകുക മന്ത്രി കെടി ജലീലിനും മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറിനുമായിരിക്കും. എം. ശിവശങ്കർ, മന്ത്രി കെ.ടി. ജലീൽ, മറ്റു ചില മന്ത്രിമാർ എന്നിവരുമായുള്ള സ്വപ്നയുടെ അടുപ്പത്തിന്റെ ഡിജിറ്റൽ തെളിവുകൾ എൻഐഎയ്ക്ക് ലഭ്യമായിട്ടുണ്ട്. അതിനാൽ തന്നെ മുന്നോട്ടുള്ള ചോദ്യം ചെയ്യലുകൾ നിർണ്ണായകമാണ്. കേസുമായി ബന്ധപ്പെട്ട് എൻഐഎ സംഘം ഇന്നലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷറേറ്റിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സ്വപ്‌നാ […]

ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സമരത്തിൽ വ്യാപക അക്രമം ; അക്രമണത്തിൽ മുപ്പതിലധികം പൊലീസുകാർക്ക് പരിക്ക് : ഏഴ് ഉദ്യോഗസ്ഥരുടെ ആരോഗ്യനില അതീവ ഗുരുതരം

സ്വന്തം ലേഖകൻ പാലക്കാട്: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന പ്രതിപക്ഷ സമരത്തിൽ വ്യാപക അക്രമം.ആക്രമണത്തിൽ മുപ്പതിലധികം പൊലീസുകാർക്ക് പരിക്ക്. പരിക്കേറ്റ ഏഴ് ഉദ്യോഗസ്ഥരുടെ നിലഗുരുതരം.വ്യാഴാഴ്ച രാവിലെ പാലക്കാട് കലക്‌ട്രേറ്റിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിലാണ് അക്രമണം നടന്നത്. വി ടി ബലറാം എംഎൽഎയുടെ നേതൃത്വത്തിലുള്ള പ്രതിഷേധപ്രവർത്തകരണ് പൊലീസിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. ഇരുമ്ബ് ദണ്ഡും മര കഷ്ണങ്ങളും ഉപയോഗിച്ചാണ് പൊലീസിന് നേരെ ആക്രമണം നടനന്ത്. ഇതിനുപുറമെ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലേറും നടന്നു. […]

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളിൽ നിന്നും എൻ.ഐ.എ കണ്ടെടുത്തത് 2000 ജി.ബി. ഡിജിറ്റൽ വിവരങ്ങൾ ; മന്ത്രിപുത്രനുമായുള്ള ആശയവിനിമയം വരെ ഇതിലുണ്ടെന്ന് റിപ്പോർട്ടുകൾ : സ്വപ്‌ന നൽകിയ മൊഴികളിൽ പലതും വ്യാജമാണെന്നും അന്വേഷണ സംഘം

സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സന്ദീപ് നായർ, സ്വപ്‌ന സുരേഷ് എന്നിവരിൽ നിന്നും പിടികൂടിയ മൊെബെൽ ഫോണുകളിൽനിന്നും ലാപ്‌ടോപ്പുകളിൽനിന്നുമായി എൻ.ഐ.എ. കണ്ടെടുത്തത് 2000 ജി.ബി. ഡിജിറ്റൽ വിവരങ്ങൾ. ഇതിൽ ലൈഫ് ഇടപാടിൽ ആരോപണ വിധേയനായ മന്ത്രിപുത്രനുമായുള്ള ആശയവിനിമയവും ഇതിലുണ്ടെന്ന് സൂചന. സന്ദീപ് നായർ, സ്വപ്‌ന സുരേഷ് എന്നിവരിൽ നിന്നും അന്വേഷണ സംഘം പിടിച്ചെടുത്ത ആറ് മൊെബെൽ ഫോണുകൾ, രണ്ട് ലാപ്‌ടോപ്പുകൾ തുടങ്ങിയവയാണ് സിഡാക്കിൽ വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയത്. സ്വപ്‌ന നൽകിയ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്നും അവയിൽ പലതും […]

ഉന്നതരുമായുള്ള സ്വപ്‌ന സുരേഷിന്റെ ഫോൺ ചാറ്റുകൾ പുറത്ത് ; എൻ.ഐ.എ കണ്ടെത്തിയത് ഗൂഗിൾ ഡ്രൈവിൽ സ്‌ക്രീൻ ഷോട്ടുകളായി രഹസ്യമായി സൂക്ഷിച്ചിരുന്നവ : സംസ്ഥാനത്തെ ഉന്നതർ കുടുങ്ങിയേക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ഫോൺ ചാറ്റുകൾ എൻഐഎ കണ്ടെത്തി. ഉന്നതരുമായി സ്വപ്‌ന നടത്തിയ ഫോൺ ചാറ്റുകളാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. ഗൂഗിൾ ഡ്രൈവിൽ സ്‌ക്രീൻ ഷോട്ടുകളായി രഹസ്യമായി പ്രത്യേകം സൂക്ഷിച്ചിരിക്കുന്ന നിലയിലായിരുന്നു ഇവ. കേസുമായി ബന്ധപ്പെട്ട് ആവശ്യംവന്നാൽ ഇവ ഉന്നതരെ ഭീഷണിപ്പെടുത്തുന്നതിനായി സൂക്ഷിച്ചതാണെന്നാണ് കരുതുന്നത്. സ്വപ്‌ന സംസ്ഥാനത്തെ പല ഉന്നതരുമായും ബന്ധം സൂക്ഷിച്ചിരുന്നു. ഇവരുടെ ഭാര്യമാരുമായി ഷോപ്പിങ്ങിനും മറ്റും പോയിരുന്നു. സ്വർണക്കടത്തിനും മറ്റ് ഇടപാടുകൾക്കുമായി മനപ്പൂർവ്വം ബന്ധം ഉണ്ടാക്കിയെടുത്തതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇതിന് പുറമേ […]

സ്വർണ്ണക്കടത്ത് കേസിൽ ഇഡിയുടെ നടപടി അസാധാരണം : മന്ത്രി കെ. ടി ജലീൽ രാജിവെയ്ക്കില്ല ; കെ.ടി ജലീലിനെ പൊതിഞ്ഞ് സംരക്ഷിച്ച്‌ സിപിഎം

സ്വന്തം ലേഖകൻ  തിരുവനന്തപുരം:  രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലിനെ  സംരക്ഷിച്ച്‌ സിപിഎമ്മിന്റെ ന്യായീകരണം. രാജ്യദ്രോഹക്കേസില്‍ ഇഡി ചോദ്യം ചെയ്ത മന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യം രാഷ്ട്രീയപ്രേരിതമെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്. സ്വര്‍ണ്ണക്കടത്ത് കേസ് മുതല്‍ ഉയര്‍ന്ന എല്ലാ പ്രശ്നങ്ങളിലും എത് ഏജന്‍സി വേണമെങ്കിലും അന്വേഷിച്ചോട്ടെ എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ  സ്വീകരിച്ചിട്ടുള്ളതെന്നും മറ്റ്  സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നതു പോലെ അന്വേഷണ ഏജന്‍സികളെ തടയുന്ന സമീപനവും എല്‍ഡിഎഫ് സര്‍ക്കാരിനില്ല. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന ഉറച്ച ബോധ്യം […]

സ്വർണ്ണക്കടത്ത് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ലീൻ ചീറ്റില്ല : 12 മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യൽ പൂർത്തിയായി ; മയക്കുമരുന്ന്- സ്വർണ്ണക്കടത്ത് കേസിൽ കൂടുതൽ ഉന്നതർ കുടുങ്ങിയേക്കും

സ്വന്തം ലേഖകൻ കൊച്ചി : രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ ബിനിഷ് കോടിയേരിയ്ക്ക് എൻഫോഴ്‌സമെന്റ് ഡയക്ടറേറ്റിന്റെ ക്ലീൻ ചീറ്റില്ല. സ്വർണക്കടത്ത് കേസിൽ 12 മണിക്കൂർ നീണ്ടുനിന്ന ഇഡിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചു. ബെംഗളൂരു ലഹരിമരുന്ന് കേസ് പ്രതികൾ സ്വർണക്കടത്തിന് സഹായിച്ചിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. ഇതിന് പുറമെ സ്വപ്ന സുരേഷിനു കമ്മിഷൻ ലഭിച്ച സ്ഥാപനങ്ങളിൽ ബിനീഷിനുള്ള പങ്കും ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളും ഇഡി ആരാഞ്ഞു. ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ നർകോട്ടിക്‌സ് കൺട്രോൾ […]