സ്വർണ്ണക്കടത്ത് കേസിൽ ഇഡിയുടെ നടപടി അസാധാരണം : മന്ത്രി കെ. ടി ജലീൽ രാജിവെയ്ക്കില്ല ; കെ.ടി ജലീലിനെ പൊതിഞ്ഞ് സംരക്ഷിച്ച്‌ സിപിഎം

സ്വർണ്ണക്കടത്ത് കേസിൽ ഇഡിയുടെ നടപടി അസാധാരണം : മന്ത്രി കെ. ടി ജലീൽ രാജിവെയ്ക്കില്ല ; കെ.ടി ജലീലിനെ പൊതിഞ്ഞ് സംരക്ഷിച്ച്‌ സിപിഎം

Spread the love

സ്വന്തം ലേഖകൻ 

തിരുവനന്തപുരം:  രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലിനെ  സംരക്ഷിച്ച്‌ സിപിഎമ്മിന്റെ ന്യായീകരണം. രാജ്യദ്രോഹക്കേസില്‍ ഇഡി ചോദ്യം ചെയ്ത മന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യം രാഷ്ട്രീയപ്രേരിതമെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്.

സ്വര്‍ണ്ണക്കടത്ത് കേസ് മുതല്‍ ഉയര്‍ന്ന എല്ലാ പ്രശ്നങ്ങളിലും എത് ഏജന്‍സി വേണമെങ്കിലും അന്വേഷിച്ചോട്ടെ എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ  സ്വീകരിച്ചിട്ടുള്ളതെന്നും മറ്റ്  സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നതു പോലെ അന്വേഷണ ഏജന്‍സികളെ തടയുന്ന സമീപനവും എല്‍ഡിഎഫ് സര്‍ക്കാരിനില്ല. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന ഉറച്ച ബോധ്യം തന്നെയാണ് ഈ നിലപാടില്‍ പ്രതിഫലിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, വിവാദമായ നയതന്ത്ര ബാഗേജുകള്‍ അയച്ചവരേയും കൈപ്പറ്റിയവരേയും ചോദ്യം ചെയ്യാന്‍ പോലും മൂന്നു കേന്ദ്ര ഏജന്‍സികളും ഇതുവരെ തയ്യാറായിട്ടില്ല. ഇത്   ദുരൂഹമാണ്.

നയതന്ത്ര ബാഗേജ് വഴി നിരവധി തവണ സ്വര്‍ണ്ണം കടത്തിയെന്ന് കോടതിയില്‍ പറഞ്ഞ ഏജന്‍സികള്‍ തന്നെ ഇവരെ അന്വേഷണ പരിധിയില്‍ നിന്നും ഒഴിവാക്കുന്നതും സംശയാസ്പദമാണെന്നും സി. പി.എം സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

ഇ.ഡിയുടെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ ധൃതിപിടിച്ച്‌ മാറ്റിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുകയുണ്ടായി. ഇന്നലെ മന്ത്രി ജലീലില്‍ നിന്നും വിവരം തേടിയ വിവരം ഡല്‍ഹിയില്‍ ഇഡി മേധാവി തന്നെ പരസ്യപ്പെടുത്തിയ നടപടി അസാധാരണമാണെന്നും സിപിഎം ന്യായീകരിച്ചു.