സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോടുള്ള ജ്വല്ലറിയിൽ കസ്റ്റംസ് പരിശോധന ; നടപടി സരിത്തിന്റെ കുറ്റസമ്മതമൊഴിയിൽ നിന്നും ലഭിച്ച നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന് സൂചന

സ്വന്തം ലേഖകൻ കോഴിക്കോട് : രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോടുള്ള ജ്വല്ലറിയിലും കസ്റ്റംസ് പരിശോധന. കോഴിക്കോട് അരക്കിണറിലുള്ള ജ്വല്ലറിയിലാണ് കസ്റ്റംസ് കോഴിക്കോട് യൂണിറ്റ് പരിശോധന നടത്തിയത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സരിത്തിന്റെ കുറ്റസമ്മതമൊഴി ഉൾപ്പെടെ ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്നാണ് സൂചന. സ്വർണ്ണക്കടത്ത് കേസിൽ കഴിഞ്ഞ ദിവസം കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി സംജു(39)വിനെ അറസ്റ്റ് ചെയ്തിരുന്നു. കള്ളക്കടത്തിലൂടെ കൊണ്ടുവരുന്ന സ്വർണം ജ്വല്ലറികൾക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തിന്റെ മുഖ്യകണ്ണിയെന്ന സംശയത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംജുവിന് പുറമെ ഇയാളുടെ സഹോദരനെയും ഭാര്യപിതാവിനെയും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ […]

സന്ദീപ് നായരിൽ നിന്നും പിടിച്ചെടുത്ത ബാഗിൽ നിന്നും കണ്ടെത്തിയത് ഡയറികളും കോഡുകളും ചിഹ്നങ്ങളുമുള്ള കടലാസുകെട്ടുകളും ; തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തിന് തെളിവാണ് ഈ കടലാസുകളെന്ന് പ്രാഥമിക നിഗമനം ; ഫെമ പ്രകാരം എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു

സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുകക്കിയ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായരിൽനിന്ന് പിടിച്ചെടുത്ത ബാഗിൽനിന്നു കണ്ടെത്തിയത് ഡയറികളും കടലാസുകെട്ടുകളും. പിടിച്ചെടുത്ത കടലാസുകെട്ടുകളിൽ കോഡു വാക്കുകളും ചിഹ്നങ്ങളും രേഖപ്പെടുത്തിയ കടലാസുകൾ ഏറെയുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകൾ. കോഡുകളിൽ വ്യക്തത വരുത്താൻ സന്ദീപിൽ നിന്ന് തന്നെ അധികൃതർ ശ്രമിക്കും. തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തിന് തെളിവാണ് ഈ കോഡ് സന്ദേശമെന്നാണ് വിലയിരുത്തൽ. ദേശീയ അന്വേഷണ ഏജൻസി ജഡ്ജിയുടെ സാന്നിധ്യത്തിൽ കോടതിയിൽ തുറന്നുപരിശോധിച്ചു. ഡയറിയുടെ ഓരോ പേജിനും നമ്പറിട്ട് ഉള്ളടക്കം രേഖപ്പെടുത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ […]

സ്വർണ്ണക്കടത്ത് കേസ് അന്വേഷണത്തിൽ കസ്റ്റംസിന് തിരിച്ചടി : തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സിസിടിവി ഇല്ലെന്ന് പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാജ്യത്തെ ഞെട്ടിച്ച് സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ കസ്റ്റംസിന് തിരിച്ചടി. വിമാനത്താവള പരിസരത്ത് സിസിടിവിയില്ലാത്തത് കൊണ്ട് ദൃശ്യങ്ങൾ കിട്ടില്ലെന്ന് പൊലീസ് കസ്റ്റംസ് അധികൃതരെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ കസ്റ്റംസ് ക്ലിയറൻസ് ഏജന്റ് ഹരിരാജിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത വരികെയാണ. രണ്ട് ദിവസം മുൻപാണ് കസ്റ്റംസ് പൊലീസിനോട് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പട്ടത്. കാർഗോ പരിസരത്ത് ആരൊക്കെ വന്നു എന്നറിയാനായിരുന്നു പ്രധാനമായും സിസിടിവി പരിശോധന. ആ മേഖലയിൽ സിസിടിവി ഇല്ലെന്നാണ് പൊലീസ് കസ്റ്റംസ് അധികൃതരെ അറിയിച്ചിരിക്കുന്നത്. കുറച്ച് ദൂരെയുള്ള സിസിടിവിയുണ്ടെങ്കിലും അതിലെ […]