video
play-sharp-fill

സംസ്ഥാനത്ത് ഇ.ഡി – ക്രൈംബ്രാഞ്ച് പോര് : ഇ.ഡിയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു ; നടപടി സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന പരാതിയിൽ

സ്വന്തം ലേഖകൻ കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന പരാതിയെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. സ്വപ്‌നയുടെ ശബ്ദരേഖയെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാന പൊലീസ് ക്രൈംബ്രാഞ്ച് […]

സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി ഐ ഫോൺ വിവാദം : സന്തോഷ് ഈപ്പനെ അറിയില്ല, ഒരു ഐഫോണും വാങ്ങിയിട്ടില്ല :എല്ലാ ആരോപണങ്ങളും നിഷേധിച്ച് വിനോദിനി രംഗത്ത് ; ഞാൻ ഫോൺ നൽകിയത് സ്വപ്‌നയ്ക്കാണെന്ന പ്രതികരണവുമായി സന്തോഷ് ഈപ്പനും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം പാർട്ടിയേയും കോടിയേരി ബാലകൃഷ്ണനെയും പ്രതിസന്ധിയിലാക്കി ഐഫോൺ വിവാദം.സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും ഒരു ഐ ഫോണും തനിക്ക് ലഭിച്ചിട്ടില്ലെന്നും വിനോദിനി പറഞ്ഞു.ഒപ്പം ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനുള്ള നോട്ടീസ് കസ്റ്റംസിന്റെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ലെന്നും വിനോദിനി വ്യക്തമാക്കി. […]

മകന് പിന്നാലെ അമ്മയും അകത്തേയ്‌ക്കോ…? സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ 1.13 ലക്ഷത്തിന്റെ ഐഫോൺ കോടിയേരിയുടെ ഭാര്യയുടെ കൈവശം ; സ്വർണ്ണക്കടത്ത് വിവാദമാകുംവരെ ഉപയോഗിച്ചിരുന്ന ഫോണിലെ സിംകാർഡും കണ്ടെത്തി: ചോദ്യം ചെയ്യലിന് ഹാജരാകാൻ വിനോദിനിയ്ക്ക് കസ്റ്റംസിന്റെ നോട്ടീസ്

സ്വന്തം ലേഖകൻ കൊച്ചി: യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഐഫോണുകളിലൊന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ കൈവശം. ഇതുമായി ബന്ധപ്പെട്ട് വിനോദിനിയ്ക്ക് കസ്റ്റംസ് നോട്ടീസ് നൽകി. അടുത്ത ബുധനാഴ്ച കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ […]

ചട്ടങ്ങൾ മറികടന്ന് 61കാരന് നിയമനം ; ഫിനാൻസ് വിഭാഗത്തിലെ ജോലിക്കാരിയ്‌ക്ക് 5 ഇന്‍ക്രിമെന്റുകൾ നൽകിയതും ചട്ടങ്ങൾ പാലിക്കാതെ : മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി റിപ്പോർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ എം ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ധനകാര്യപരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്. പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിൽ (കെഎസ്‌ഐടിഐഎൽ) അനധികൃതമായി നിയമനം നേടിയവരെയെല്ലാം പിരിച്ചു വിടണമെന്ന് ചൂണ്ടിക്കാണിച്ചാണ് റിപ്പോർട്ട് […]

സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുക നിയമസഭാ സമ്മേളത്തിന് ശേഷം ; ബജറ്റ് സെക്ഷൻ തടസ്സപ്പെടുത്താതെ അന്വേഷണം നടത്തണമെന്നും നിയമോപദേശം : സ്പീക്കർക്ക് സമൻസ് നൽകുക കസ്റ്റംസ് ആക്ട് സെക്ഷൻ 108 പ്രകാരം

സ്വന്തം ലേഖകൻ കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉടൻ ചോദ്യം ചെയ്യില്ല. നിയമസഭാ സമ്മേളത്തിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത് നീട്ടിയത്. ജനുവരി അവസാനം വരെ നിയമസഭ ചേരുന്നുണ്ട്. ഇതിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്പീക്കർക്ക് കസ്റ്റംസ് […]

ഉന്നതനെ കാണാൻ സ്വപ്ന പൊതിയുമായി വരുന്നതും പോകുന്നതും കണ്ടുവെന്ന സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി നിർണ്ണായകം ; സ്വപ്‌നയുടെ വാട്‌സ്ആപ്പ് ചാറ്റും കുരുക്കാവും : സർക്കാരിനെ പ്രതിസന്ധിയിലാക്കി സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി സ്വർണ്ണക്കടത്ത് കേസ്. കേസിൽ ചോദ്യ ചിഹ്നമായി നിന്ന ഉന്നതൻ ആരാണെന്ന വ്യക്തമാകുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. സ്വപ്നയും സരിത്തും നടത്തിയ റിവേഴ്‌സ് ഹവാല […]

സ്വപ്‌ന ഡോളർ കൈമാറിയത് രാഷ്ട്രീയ ഉന്നതന്റെ മകൾക്ക് ; കൈമാറ്റം നടത്തിയത് ഉന്നതന്റെ വസതിയിൽ വച്ചെന്ന് സ്വപ്‌നയുടെ മൊഴി : സ്വപ്‌നയുടെ മൊഴിയിൽ കുരുങ്ങി കേരള രാഷ്ട്രീയം

സ്വന്തം ലേഖകൻ കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസിന് മുന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതി സ്വപ്‌ന സുരേഷ്. സംസ്ഥാനത്തെ ഒരു ഉന്നത രാഷ്ട്രീയ നേതാവിന്റെ മകൾക്കായി ഡോളർ കൈമാറിയതായി സ്വപ്‌ന കസ്റ്റംസിന് മുന്നിൽ മൊഴി നൽകി. ഡോളർ കൈമാറ്റം നടത്തിയ നേതാവിന്റെ സാന്നിധ്യത്തിൽ […]