കൊവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ച് നാട്ടുകാർ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത് സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമാതൃക : കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കൊവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ച് നാട്ടുകാർ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത് സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമാതൃക : കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള അപകടത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ ഭീതിയും അപകട സാധ്യതയും ഒക്കെ മറന്ന് നാട്ടുകാർ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത് സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണെന്ന് മുഖ്യമന്ത്രി.

അപകടത്തിന് പിന്നാലെ രാത്രി ഏറെ വൈകിയും ആശുപത്രികളിൽ രക്തദാനത്തിനായി എത്തിച്ചേർന്ന യുവാക്കളുടെ നീണ്ട നിര ഉണ്ടായിരുന്നു. സംസ്ഥാനം നേരിടുന്ന ദുരന്തത്തിനിടയിലും ആശ്വാസവും പ്രതീക്ഷയും നൽകുന്ന പ്രവർത്തനമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂർണരൂപം

കരിപ്പൂർ വിമാന താവളത്തിൽ വിമാനം അപകടത്തിൽപെട്ടപ്പോൾ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാൻ ആയത് വലിയൊരു അളവ് വരെ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുവാൻ ഇടയാക്കിയിട്ടുണ്ട്.

പരിക്കേറ്റവരെ രക്ഷിക്കാൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അധികൃതരോടൊപ്പം കോവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ചു നാട്ടുകാർ മുന്നിട്ടിറങ്ങിയത് സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമായ അനുഭവമാണ്.

രാത്രി ഏറെ വൈകിയും ആശുപത്രികളിൽ രക്തദാനത്തിനായി എത്തിച്ചേർന്ന യുവാക്കളുടെ നീണ്ട നിരയും ദുരന്തത്തിനിടയിലും കേരളത്തിന് ആശ്വാസവും പ്രതീക്ഷയും നൽകുന്നു. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ഓരോരുത്തരെയും അഭിവാദ്യം ചെയ്യുന്നു.