video
play-sharp-fill

മെഴുകുതിരിയില്‍ നിന്ന് കിടക്കയിലേക്ക് തീ പടര്‍ന്നു; അമ്മയുടെ കണ്‍മുന്നില്‍ സംസാര ശേഷി ഇല്ലാത്ത കിടപ്പ് രോഗിയായ മകള്‍ വെന്ത് മരിച്ചു

സ്വന്തം ലേഖകന്‍ കോതമംഗലം : മെഴുകുതിരിയില്‍ നിന്ന് കിടക്കയിലേക്ക് തീ പടര്‍ന്ന് അമ്മയുടെ കണ്‍മുന്നില്‍ വെച്ച് കിടപ്പ് രോഗിയായ മകള്‍ മരിച്ചു. പുന്നേക്കാട് കൃഷ്ണപുരം കോളനിയില്‍ കളരിക്കൂടി പരേതനായ കാവലന്റെ മകള്‍ ഉഷ(52) ആണ് മരിച്ചത്. കോളനിയില്‍ രാത്രി വൈദ്യുതിയുണ്ടായിരുന്നില്ല. വെളിച്ചത്തിനായി രാത്രി ഉഷയുടെ കട്ടിലിനോട് ചേര്‍ന്ന് കസേരയില്‍ കത്തിച്ചു വെച്ച മെഴുകു തിരിയില്‍ നിന്ന് കിടക്കയിലേക്കും വസ്ത്രങ്ങളിലേക്കും തീ പടര്‍ന്ന് പിടിച്ചതാവാം എന്നാണ് പൊലീസ് നിഗമനം. ഉഷയും പ്രായമുള്ള അമ്മയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഉഷ കിടക്കുന്ന മുറിയുടെ അടുത്ത മുറിയിലാണ് […]

ബന്ധുവിന്റെ വീടിന് പെട്രോൾ ഒഴിച്ച് തീവെച്ചയാൾ പൊള്ളലേറ്റ് മരിച്ചു ; വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌ : സംഭവം കൊല്ലത്ത്

സ്വന്തം ലേഖകൻ കൊല്ലം: ബന്ധുവിെന്റ വീടിനു പെട്രോളൊഴിച്ച്‌ തീവെച്ച ആൾ പൊള്ളലേറ്റു മരിച്ചു. കൊല്ലം കടവൂർ സ്വദേശിയായ ശെൽവമണി (37) ആണ് മരിച്ചത്. ശെൽവമണിയുടെ അക്രമത്തിൽ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മയെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവായ യുവാവിന്റെ കാവനാട് മീനത്തു ചേരി റൂബി നിവാസിൽ ഗേർട്ടി രാജനാണ് (65) പൊള്ളലേതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് പെട്രോളുമായെത്തിയ യുവാവ് കതക് തുറന്നയുടൻ വീടിെന്റ ഉള്ളിലേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് വീട്ടമ്മയായ […]