കര്‍ഷക സമരം ആഘോഷമാക്കുന്നവര്‍ കാണുക; സാമ്പത്തിക പ്രതിസന്ധി കാരണം, ഒറ്റയ്ക്ക് നെല്ല് കൊയ്യുന്ന 84കാരന്റെ ഒറ്റയാള്‍ പോരാട്ടം

സ്വന്തം ലേഖകന്‍ വൈക്കം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒറ്റയ്ക്ക് നെല്ല് കൊയ്തു തുടങ്ങിയിരിക്കുകയാണ് തലയാഴം തോട്ടകം മൂന്നാം നമ്പര്‍ ചെട്ടിക്കരി ബ്ലോക്കില്‍ കൃഷി ചെയ്ത വൈക്കം തോട്ടുവക്കം വടക്കേ ചെമ്മനത്തുകര പാലേത്ത് ചക്രപാണി (84).രാജ്യത്ത് കര്‍ഷക സമരം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് ചക്രപാണിയുടെ ഒറ്റയാള്‍ പോരാട്ടമെന്നതും ശ്രദ്ധേയം.   തരിശായി കിടന്ന രണ്ടേക്കര്‍ സ്ഥലത്ത് ഒറ്റയ്ക്കാണ് ചക്രപാണി കൃഷി ഇറക്കിയത്. വിളവ് ആയപ്പോള്‍ തൊഴിലാളികളെ ഇറക്കി കൊയ്യിക്കാന്‍ പണമില്ലാത്തതിനാല്‍ തനിച്ചാണ് കൊയ്ത്തും തുടങ്ങിയിരിക്കുന്നത്. ഏഴു വര്‍ഷമായി തരിശായി കിടക്കുന്ന പാടം തലയാഴം കൃഷിഭവന്‍ അധികൃതരുടെയും പഞ്ചായത്തിന്റെയും […]

പക്ഷിപ്പനി: കർഷകർക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ; 2016ലേ അതേ പാക്കേജാണ് ഇപ്പോഴും നടപ്പാക്കുന്നതെന്ന് കർഷകർ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ വളർത്തുപക്ഷികളെ നശിപ്പിച്ച സാഹചര്യത്തിൽ കർഷകർക്ക് ധനസഹായവുമായി സംസ്ഥാന സർക്കാർ. രണ്ട് മാസത്തിൽ താഴെ പ്രായമുള്ള നശിപ്പിക്കുന്ന പക്ഷിക്ക് 100 രൂപയും. രണ്ട് മാസത്തിന് മുകളിൽ പ്രായമുള്ളതിന് 200 രൂപയും ധന സഹായം അനുവദിക്കാനാണ് തീരുമാനം. ഇതിന് പുറമെ നശിപ്പിക്കുന്ന ഒരു മുട്ടയ്ക്ക് 5 രൂപ വീതം നൽകും. കോട്ടയം ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ വൈകീട്ട് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗം ചേരും. എന്നാൽ കർഷകർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിൽ വലിയ അതൃപ്തിയാണ് […]