play-sharp-fill

അടി പൊരിഞ്ഞടി…! കോട്ടയം മാന്നാനം കെ. ഇ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി; ആർട്സ് ഡേയ്ക്കിടെയാണ് വിദ്യാർത്ഥികൾ തമ്മിലടിച്ചത് ; ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസിന്

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം മാന്നാനം കെ. ഇ കോളേജിൽ ആർട്സ്ഡേ യ്ക്കിടെ കൂട്ടയടി. വിദ്യാർത്ഥികൾ തമ്മിലടിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ് . അടി തടയാൻ അധ്യാപകരും കോളേജ് മാനേജ്മെന്റിലെ വൈദികരും അടക്കം ശ്രമിച്ചെങ്കിലും സാധിക്കുന്നില്ലെന്നതും വീഡിയോയിൽ വ്യക്തമാണ്. കലാപരിപാടികൾ ആഘോഷമാക്കേണ്ട വേദിയാണ് ഒടുവിൽ കൂട്ടത്തല്ലിൽ കലാശിച്ചത്. അടിക്കിടെ വിദ്യാർത്ഥികൾ ആരോ പകർത്തിയ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

പലിശ മുടങ്ങിയതിനെ ചൊല്ലിയുള്ള തർക്കം; നടുറോഡിൽ യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമർദ്ദനം ; കല്ലുകൊണ്ട് തലക്കും ശരീരത്തിലും മർദ്ദിച്ചു ; ഏരൂർ സ്വദേശി സൈജുവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു ; മർദ്ദനമേറ്റ യുവാവ് ചികിത്സയിൽ

സ്വന്തം ലേഖകൻ കൊല്ലം: നടുറോഡിൽ യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമർദ്ദനം. കൊല്ലം അഞ്ചലിലാണ് സംഭവം. ഏരൂർ സ്വദേശിയായ വിഷ്ണു (28) വിനാണ് മർദ്ദനമേറ്റത്. ഏരൂർ സ്വദേശിയായുള്ള സൈജുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് യുവാവിനെ മർദ്ദിച്ചത്. കല്ലുകൊണ്ട് തലക്കും ശരീരത്തിലും ക്രൂരമായി മർദ്ദിക്കുകയായിരുന്നു . സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . യുവാവിനെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ട നാട്ടുകാർ സൈജുവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്നലെ രാത്രി അഞ്ചൽ പനച്ചിവിളയിലാണ് സംഭവം.വിഷ്ണു സൈജുവിന്റെ പക്കൽ നിന്നും പണം പലിശയ്ക്ക് കടം വാങ്ങിയിരുന്നു. ഇതിന്റെ പലിശ […]

ലോകകപ്പ് വിജയാഘോഷത്തിനിടെ സംസ്ഥാനത്ത് സംഘർഷം ; കണ്ണൂരിൽ മൂന്നുപേർക്ക് വെട്ടേറ്റു ; പലയിടത്തും പോലീസുകാർക്ക് ക്രൂരമർദ്ദനം ; നിരവധി പേർ കസ്റ്റഡിയിൽ

കണ്ണൂർ: ലോകകപ്പ് വിജയാഘോഷത്തിനിടെ സംസ്ഥാനത്ത് പലയിടത്തും സംഘർഷം . കണ്ണൂരിൽ മൂന്ന് പേർക്ക് വെട്ടേറ്റു. തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥർക്കും മർദ്ദനമേറ്റു. കണ്ണൂർ പള്ളിയാൻമൂല സ്വദേശികളായ അനുരാഗ്, ആദർശ്,  അലക്സ് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. വെട്ടേറ്റവരിൽ അനുരാഗിൻ്റെ നില ഗുരുതരമാണ്. സംഭവത്തിൽ അക്രമികളായ ആറ് പേരെ കണ്ണൂർ ടൗ‍ൺ പൊലീസ് കസ്റ്റഡിയിലെടുത്തു . തലശ്ശേരിയിലുണ്ടായ സംഘർഷത്തിൽ എസ്ഐക്ക് പരിക്കേറ്റു. തലശ്ശേരി എസ്ഐ മനോജിനാണ് മർദ്ദനമേറ്റത്. ഔദ്യോഗിക കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിനും അമിത വേഗതയിൽ വാഹനം ഓടിച്ചതിനും രണ്ട് […]