play-sharp-fill
പലിശ മുടങ്ങിയതിനെ ചൊല്ലിയുള്ള തർക്കം;  നടുറോഡിൽ യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമർദ്ദനം ; കല്ലുകൊണ്ട് തലക്കും ശരീരത്തിലും  മർദ്ദിച്ചു ; ഏരൂർ സ്വദേശി സൈജുവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു ; മർദ്ദനമേറ്റ യുവാവ് ചികിത്സയിൽ

പലിശ മുടങ്ങിയതിനെ ചൊല്ലിയുള്ള തർക്കം; നടുറോഡിൽ യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമർദ്ദനം ; കല്ലുകൊണ്ട് തലക്കും ശരീരത്തിലും മർദ്ദിച്ചു ; ഏരൂർ സ്വദേശി സൈജുവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു ; മർദ്ദനമേറ്റ യുവാവ് ചികിത്സയിൽ

സ്വന്തം ലേഖകൻ

കൊല്ലം: നടുറോഡിൽ യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമർദ്ദനം. കൊല്ലം അഞ്ചലിലാണ് സംഭവം. ഏരൂർ സ്വദേശിയായ വിഷ്ണു (28) വിനാണ് മർദ്ദനമേറ്റത്. ഏരൂർ സ്വദേശിയായുള്ള സൈജുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് യുവാവിനെ മർദ്ദിച്ചത്. കല്ലുകൊണ്ട് തലക്കും ശരീരത്തിലും ക്രൂരമായി മർദ്ദിക്കുകയായിരുന്നു . സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . യുവാവിനെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ട നാട്ടുകാർ
സൈജുവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

ഇന്നലെ രാത്രി അഞ്ചൽ പനച്ചിവിളയിലാണ് സംഭവം.വിഷ്ണു സൈജുവിന്റെ പക്കൽ നിന്നും പണം പലിശയ്ക്ക് കടം വാങ്ങിയിരുന്നു. ഇതിന്റെ പലിശ മുടങ്ങിയതിനെ ചൊല്ലി ഇരുവരും തമ്മിൽ നേരത്തേ തന്നെ തർക്കമുണ്ടായിരുന്നു. റോഡിൽ വച്ച് വിഷ്ണുവും സൈജുവും വീണ്ടും തർക്കം ഉണ്ടായി. പിന്നാലെ വിഷ്ണു ബൈക്കിൽ കയറി ഇവിടെ നിന്ന് പോകാൻ ശ്രമിച്ചപ്പോഴാണ് സൈജുവും സംഘവും ചേർന്ന് മർദ്ദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈജു പണം സ്ഥിരമായി പലിശയ്ക്ക് കൊടുക്കുന്നയാളാണ്. അഞ്ചലിൽ തന്നെയുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് വിഷ്ണു.