play-sharp-fill

ആറടിച്ച് ആറാടി ഇംഗ്ലണ്ട്;മറുപടി രണ്ടിലൊതുക്കി ഇറാൻ…ഇംഗ്ലണ്ടിനായി ബുകായോ സാക്ക ഇരട്ട ഗോളുകൾ നേടി. ജൂഡ് ബെല്ലിങ്ഹാം, റഹീം സ്റ്റെർലിങ്, മാർക്കസ് റാഷ്‌ഫോർഡ്, ജാക്ക് ഗ്രീലിഷ് എന്നിവരാണ് മറ്റു സ്‌കോറർമാർ. മെഹദി തരേമിയാണ് ഇറാനായി രണ്ട് ഗോളുകളും നേടിയത്.

എണ്ണം പറഞ്ഞ ആറ് ഗോളുകൾ ഇറാൻ വലയിലെത്തിച്ച് ലോകകപ്പ് ജയത്തോടെ തുടങ്ങി ഇംഗ്ലണ്ട്. രണ്ടിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. രണ്ടു ഗോളുകള്‍ മടക്കിയതാണ് ഇറാന് ആശ്വാസമായത്. ഇംഗ്ലണ്ടിനായി ബുകായോ സാക്ക ഇരട്ട ഗോളുകൾ നേടി. ജൂഡ് ബെല്ലിങ്ഹാം, റഹീം സ്റ്റെർലിങ്, മാർക്കസ് റാഷ്‌ഫോർഡ്, ജാക്ക് ഗ്രീലിഷ് എന്നിവരാണ് മറ്റു സ്‌കോറർമാർ. മെഹദി തരേമിയാണ് ഇറാനായി രണ്ട് ഗോളുകളും നേടിയത്. ഇറാന്‍റെ പ്രതിരോധം കീറിമുറിച്ചാണ് ഇംഗ്ലണ്ടിന്റെ ഗോളുകള്‍ പിറന്നത്. എടുത്തുപറയാവുന്ന കൗണ്ടർ അറ്റാക്കുകളൊന്നും ആദ്യ പകുതിയില്‍ ഇറാന്റെ മുന്നേറ്റ നിരക്ക് കാഴ്ചവെക്കാനായില്ല. ലഭിച്ചതാവട്ടെ പാളിപ്പോകുകയും […]

ചരിത്രത്തിൽ തന്നെ ആദ്യം; നിരാശയോടെ ഖത്തർ ടീം,ആവേശങ്ങൾക്കും ആരവങ്ങൾക്കും മികച്ച സംഘാടന പാടവത്തിനുമിടയിലും മറക്കാൻ ആ​ഗ്രഹിക്കുന്ന ഒരു മോശം റെക്കോർഡ് സ്വന്തമാക്കി തലകുനിച്ച് കാലം വിട്ട് ആതിഥേയർ,ഇതിന് മുമ്പ് ലോകകപ്പിന് വേദിയൊരുക്കിയ 22 രാജ്യങ്ങളിൽ 16 ടീമും വിജയത്തോടെയാണ് വിശ്വ മാമാങ്കത്തിന് തുടക്കമിട്ടിട്ടുള്ളത്. ആറ് ടീമുകൾ സമനില കൊണ്ട് ആശ്വാസം കണ്ടെത്തി.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇക്വഡോറിനോട് പരാജയപ്പെട്ടതോടെ ഖത്തർ ടീമിന്റെ പേരിലായത് മറക്കാൻ ആ​ഗ്രഹിക്കുന്ന ഒരു റെക്കോർഡ്. ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ആതിഥേയ ടീം ഉദ്ഘാടന മത്സരത്തിൽ തോൽവി അറിയുന്നത്. ഇതിന് മുമ്പ് ലോകകപ്പിന് വേദിയൊരുക്കിയ 22 രാജ്യങ്ങളിൽ 16 ടീമും വിജയത്തോടെയാണ് വിശ്വ മാമാങ്കത്തിന് തുടക്കമിട്ടിട്ടുള്ളത്. ആറ് ടീമുകൾ സമനില കൊണ്ട് ആശ്വാസം കണ്ടെത്തി. എന്നാൽ, വളരെ പ്രതീക്ഷയതോടെ ആദ്യ മത്സരത്തിനിറങ്ങിയ ഖത്തറിന് നിരാശയായിരുന്നു ഫലം. എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കാണ് ഇക്വഡോർ ഖത്തറിനെ പരാജയപ്പെടുത്തിയത്. ലാറ്റിനമേരിക്കന്‍ സംഘത്തിനായി എന്നര്‍ വലന്‍സിയയാണ് രണ്ട് […]

സൂപ്പർ താരങ്ങളെ ഒരു വിസിലിൽ നിയന്ത്രിക്കും; ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതാ റെഫറിമാരും.ഫ്രാൻസിൽ നിന്ന് സ്റ്റെഫാനി ഫ്രാപ്പാർട്ട്, റുവാണ്ടയിൽ നിന്ന് സലീമ മുകാൻസംഗ, ജപ്പാനിൽ നിന്ന് യോഷിമ യമാഷിത എന്നിവരാണ് സാക്ഷാൽ സൂപ്പർ താരങ്ങളെ ഒരൊറ്റ വിസിലിൽ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന മഹിളകൾ.

ഫുട്‌ബോൾ ഗ്രൗണ്ടിൽ അവസാന വാക്ക് റഫറിയുടേതാണ്. സൂപ്പർ താരങ്ങളെ നിയന്ത്രിക്കാൻ ലോകകപ്പിൽ ഇത്തവണ വനിതാ റഫറിമാരും ഉണ്ട്. ചരിത്രം കുറിച്ച് കൊണ്ട് 3 വനിതാ റഫറിമാരാകും മത്സരങ്ങൾ നിയന്ത്രിക്കുക. ഫുട്‌ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതാ റഫറിമാരെ ഉൾപ്പെടുത്തിയത്. ഫ്രാൻസിൽ നിന്ന് സ്റ്റെഫാനി ഫ്രാപ്പാർട്ട്, റുവാണ്ടയിൽ നിന്ന് സലീമ മുകാൻസംഗ, ജപ്പാനിൽ നിന്ന് യോഷിമ യമാഷിത. സൂപ്പർ താരങ്ങളെ വരെ ഒരു വിസിലിൽ ഇവർ നിയന്ത്രിക്കും. ചില്ലറക്കാരല്ല മൂന്ന് പേരും. 2009 മുതൽ ഫിഫ ഇന്റർ നാഷണൽ റഫറിമാരുടെ പട്ടികയിൽ സ്റ്റെഫാനി ഫ്രാപ്പാർട്ട് ഉണ്ട്. […]

എണ്ണപ്പാടങ്ങളുടെ നടുവിലെ പച്ചപ്പുൽത്തകിടികളെ തീ പിടിപ്പിക്കാൻ അവരെത്തിത്തുടങ്ങുന്നു;കളിയാവേശത്തിന്റെ കൊടുമുടി ഇനി ഖത്തർ.ഫിഫ ലോകകപ്പിനായുള്ള ടീമുകൾ ഇന്ന് മുതൽ എത്തും,ആദ്യമെത്തുക യു.എസ്.എ.

ലോകകപ്പ് മത്സരങ്ങള്‍ക്കായി ടീമുകള്‍ ഇന്ന് മുതല്‍ ഖത്തറിലേക്ക് എത്തി തുടങ്ങും. യുഎസ്എയാണ് ഖത്തറിലെത്തുന്ന ആദ്യ ടീം. അര്‍ജന്റീന, ഫ്രാന്‍സ് ടീമുകള്‍ നവംബര്‍ 16നാണ് എത്തിച്ചേരുക. നവംബര്‍ 19നാണ് ബ്രസീല്‍, പോര്‍ച്ചുകല്‍ ടീമുകള്‍ എത്തുന്നത്. അര്‍ജന്റീന, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള കോച്ചിംഗ് സ്്റ്റാഫും ചില ടീം ഒഫീഷ്യലുകളും ഇതിനോടകം രാജ്യത്തെത്തിയിട്ടുണ്ട്. ജപ്പാന്‍ സംഘമാകും ആദ്യം എത്തുക എന്നതായിരുന്നു വിവരം. എന്നാല്‍ രാജ്യത്തെത്തിയ സംഘത്തില്‍ താരങ്ങള്‍ ഉണ്ടായിരുന്നില്ല. ടെക്‌നിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ള സംഘമാണ് വിമാനമിറങ്ങിയത്. ക്ലബ് മത്സരങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ താരങ്ങള്‍ക്ക് ദേശീയ ടീമിനൊപ്പം […]

മെസ്സി നെയ്മർ റൊണാൾഡോ…ലോക ഫുട്ബോളിലെ ഇതിഹാസങ്ങൾ പറന്നിറങ്ങി;കോഴിക്കോട്ടെ പുള്ളാവൂർ ലോക ശ്രദ്ധയിലേക്ക്,ഫാൻ ഫൈറ്റ് ഏറ്റെടുത്ത് അന്താരാഷ്ട്ര മാധ്യമങ്ങളും.പുള്ളാവൂരിന്റെ ഫുട്ബോൾ ആവേശം അതിന്റെ ഉച്ചസ്ഥായിയിൽ….

മെസിയുടെയും നെയ്മറിൻ്റെയും കൂറ്റന്‍ കട്ടൗട്ടുകളാല്‍ വൈറലായി മാറിയ പുള്ളാവൂരിലെ ചെറുപുഴയില്‍ ആവേശത്തിരയിളക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. പ്രദേശത്തെ പോര്‍ച്ചുഗല്‍ ഫാന്‍സിൻ്റെ നേതൃത്വത്തില്‍ ഇന്നലെ സന്ധ്യയോടെയാണ് റൊണാള്‍ഡോയുടെ ഭീമന്‍ കട്ടൗട്ട് സ്ഥാപിച്ചത്. തിമര്‍ത്തുപെയ്ത മഴയ്ക്കിടയിലും ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ കട്ടൗട്ട് ഉയര്‍ത്തിക്കൊണ്ടുവന്നു മെസിക്കും നെയ്മറിനും സമീപത്തായി ഉറപ്പിച്ചത്. ഓളപ്പരപ്പില്‍ മൂന്നു താരങ്ങളും ഇടംപിടിച്ചതോടെ പുള്ളാവൂരിലെ ഫുട്‌ബോള്‍ ആവേശം ഉച്ചസ്ഥായിയിലായിട്ടുണ്ട്. സ്ഥലം എംഎല്‍എയായ പി ടി എ റഹീം മൂന്ന് കട്ടൗട്ടുകളുടെയും ചിത്രം രാത്രിയോടെ തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ചു. “മൂന്നാമനും ഇറങ്ങി, നമ്മുടെ പുള്ളാവൂര്‍, മീനുകളൊക്കെ ആ സൈഡിലൂടെ […]