ഫുട്ബോൾ ആവേശം  നാട്ടുകാർക്ക് സേവനമാക്കി അർജന്റീന ആരാധകർ ; ഉപയോഗശൂന്യമായ ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിച്ചാണ് യുവാക്കൾ മാതൃകയായത് ; ഫ്ളക്സുകൾക്ക് പകരം  മറഡോണയുടെയും  മെസിയുടെയും ചുവർ ചിത്രങ്ങൾ

ഫുട്ബോൾ ആവേശം നാട്ടുകാർക്ക് സേവനമാക്കി അർജന്റീന ആരാധകർ ; ഉപയോഗശൂന്യമായ ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിച്ചാണ് യുവാക്കൾ മാതൃകയായത് ; ഫ്ളക്സുകൾക്ക് പകരം മറഡോണയുടെയും മെസിയുടെയും ചുവർ ചിത്രങ്ങൾ

ഫുട്‍ബോൾ ആവേശം പലയിടത്തും അതിരുവിടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇഷ്ട ടീമിനോടുള്ള ആരാധന നാട്ടുകാരുടെ നന്മയ്ക്കായി ഉപയോഗിക്കുകയാണ് പട്ടാമ്പി ഞാങ്ങാട്ടിരിയിലെ അർജന്റീന ആരാധകർ. നാട്ടിലെ ഉപയോഗശൂന്യമായ ബസ് കാത്തിരിപ്പുകേന്ദ്രം നവീകരിച്ചാണ് യുവാക്കൾ ഇഷ്ട ടീമിനോടുള്ള ആരാധന പ്രകടമാക്കിയത്. വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന ഞാങ്ങാട്ടിരിയിലെ ബസ് കാത്തിരിപ്പുകേന്ദ്രമാണ് മേക്കാടൻസ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ അർജന്റീന ആരാധകർ നവീകരിച്ചത്.

വൃത്തിയാക്കി ഛായം പൂശിയതിനൊപ്പം ടിയാഗോ മറഡോണയുടെയും ലയണൽ മെസിയുടെയും വ്യത്യസ്ഥ ചിത്രങ്ങളും വാക്യങ്ങളും ചുമരിൽ വരച്ചിട്ടുണ്ട്. നാടുനീളെ ഇഷ്ട താരങ്ങളുടെ കട്ട് ഔട്ടുകളും ഫ്ളക്സുകളും സ്ഥാപിക്കുന്നതിലൂടെ കളിയാവേശം ആഘോഷമാക്കുന്ന വേളയിൽ, നാടിന് ഉപകരിക്കുന്ന എന്തെങ്കിലും ചെയ്യാമെന്ന ചിന്തയിൽ നിന്നാണ് ഈ പദ്ധതി രൂപം കൊണ്ടതെന്ന് അർജന്റീന ഫാൻസ്‌ ഭാരവാഹി ഷഹബാസ് പറഞ്ഞു.

ഞാങ്ങാട്ടിരി, മലപ്പുറം സ്വദേശികളായ ഷാജി, സുന്ദരൻ എന്നിവരാണ് ചിത്രങ്ങൾ വരച്ചത്. സാമ്പത്തികമായി സഹായിക്കാൻ പ്രവാസികളും ഉണ്ടായിരുന്നു. സാങ്കേതിക അനുമതികൾ വേഗത്തിലാക്കാൻ വാർഡ് മെമ്പറും കൂടെ നിന്നതോടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നവീകരണം വേഗത്തിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group