play-sharp-fill

കരിവീരനെ വെടിവെയ്ക്കാൻ ഒരുങ്ങി വനം വകുപ്പ് ; ‘അരസിരാജ’യെ ഉള്‍ക്കാട്ടിലേക്ക് തുരത്താനായില്ല; കാട്ടാനയെ പിടികൂടി മുത്തങ്ങ ആനപന്തിയിലേക്ക് മാറ്റും

സ്വന്തം ലേഖകൻ വയനാട്: ബത്തേരി നഗരത്തിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂകൂടാൻ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കി. കാട്ടാനയെ പിടികൂടി മുത്തങ്ങ ആനപന്തിയിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബത്തേരി നഗരത്തിലെത്തി മധ്യവയസ്‌കനെ ആക്രമിച്ച കാട്ടാന ‘അരസിരാജ’യെ ഇതുവരെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ അധികൃതര്‍ക്കായില്ല. കാട്ടാനയെ തുരത്തിയോടിക്കാന്‍ ഇന്നലെ തന്നെ കുങ്കിയാനകളെ കട്ടയാട്, കുപ്പാടി മേഖലകളില്‍ സജ്ജമാക്കിയിരുന്നു. മുത്തങ്ങ ആനപന്തിയിലെ സുരേന്ദ്രന്‍, സൂര്യന്‍ എന്നീ കുങ്കിയാനകളെയാണ് ബത്തേരിയില്‍ എത്തിച്ചത്. ജനവാസ മേഖലയിലേക്ക് പ്രശ്‌നക്കാരായ വന്യമൃഗങ്ങള്‍ എത്തിയാല്‍ പതിവായി നേരിടുന്ന ആനകളാണ് സുരേന്ദ്രനും സൂര്യനും. മികച്ച […]

ഷോക്കേറ്റ് ചരിയുന്ന ആനകളുടെ എണ്ണം ക്രമാതീതമായി കൂടുന്നു; കേരളത്തില്‍ മൂന്ന് വര്‍ഷത്തിനിടെ ചരിഞ്ഞത് 257 ആനകള്‍; വനം കൊള്ളക്കാര്‍ കൊന്നൊടുക്കുന്ന കരിവീരന്മാര്‍

സ്വന്തം ലേഖകന്‍ കോടനാട്: ഒരു വര്‍ഷം 67, മൂന്നു വര്‍ഷത്തിനിടെ 257. കേരളത്തില്‍ ചരിയുന്ന ആനകളുടെ എണ്ണം ദേശീയ ശരാശരിയിലും കൂടുതലാണ്. അടുത്തകാലത്ത് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഷോക്കേറ്റുള്ള മരണങ്ങളാണ്. എന്നാല്‍ വനം-വൈദ്യുതി വകുപ്പുകളെ ഈ റിപ്പോര്‍ട്ടുകള്‍ ബാധിക്കുന്നതേയില്ല. ആനകളുടെ എണ്ണത്തില്‍ കേരളത്തില്‍ വന്‍ തോതില്‍ കുറവ് ഉണ്ടായതായി കണക്കുകള്‍ പുറത്തു വരുമ്പോഴാണ് ദിവസേനയെന്നോണം ആനകള്‍ ചരിയുന്നത്. സ്വാഭാവികമായി ചരിഞ്ഞ ആനകള്‍ 181. അപകടത്തില്‍ കൊല്ലപ്പെട്ടവ 71. സാമൂഹിക വിരുദ്ധരാല്‍ കൊല്ലപ്പെട്ടവ 5 എന്നിങ്ങനെയാണ് കണക്ക്. 2018ലെ സുപ്രീം കോടതി നിര്‍ദേശപ്രകാരമുള്ള സെന്‍സസ് അനുസരിച്ച് […]