play-sharp-fill

എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 17ന് ആരംഭിക്കും; ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി ഏഴ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്തും. ഹയര്‍ സെക്കന്‍ഡറി / വിഎച്ച്എസ്ഇ രണ്ടാം വര്‍ഷം, എസ്എസ്എല്‍സി (ഹിയറിങ് ഇംപയേഡ് ഉള്‍പ്പെടെ), ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപയേഡ് ഉള്‍പ്പെടെ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എസ്എസ്എല്‍സി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 7; പിഴ സഹിതം 12 വരെ. പ്ലസ്ടു ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 4; തുടര്‍ന്ന് 20 രൂപ പിഴയോടെ 8 വരെ. ഹയര്‍ സെക്കന്‍ഡറി / വിഎച്ച്എസ്ഇ പരീക്ഷ രാവിലെ 9.40നും […]

അധ്യാപകർ വിദ്യാർത്ഥികളെ പഠിപ്പിച്ചാൽ മതി,സർക്കാരിനെ വിമർശിക്കണ്ട : സാമൂഹിക മാധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിച്ചാൽ കർശന നടപടിയെടുക്കുമെന്ന് സർക്കുലർ

സ്വന്തം ലേഖകൻ കൊല്ലം: അധ്യാപകർ വിദ്യാർത്ഥികളെ പഠിപ്പിച്ചാൽ മതി, സർക്കാരിനെ വിമർശിക്കണ്ട. സാമൂഹിക മാധ്യമങ്ങളിലൂടെ സർക്കാരിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും വിമർശിച്ച് അഭിപ്രായപ്രകടനം നടത്തരുതെന്ന് അധ്യാപകർക്കും അനധ്യാപകർക്കും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ താക്കീത്. ലംഘനം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിലുണ്ട്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കൻഡറി അധ്യാപകർക്കും അനധ്യാപകർക്കും കത്തയച്ചു . 1960ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60എ പ്രകാരം സംഭാഷണത്തിലൂടെയോ എഴുത്തിലൂടെയോ മറ്റുരീതിയിലോ സർക്കാർ നയത്തെയോ നടപടികളെയോ വിമർശിക്കരുതെന്നന്നുണ്ട്. എന്നാൽ ഇതു പാലിക്കാതെ പലരും സമൂഹമാധ്യമങ്ങളിൽ […]

എസ്.എസ്.എൽ.സി ബുക്ക് ലഭിക്കുന്നതിന് മുൻപ് തന്നെ സർട്ടിഫിക്കറ്റിൽ തെറ്റുണ്ടെങ്കിൽ തിരുത്താം ; നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

സ്വന്തം ലേഖകൻ കോട്ടയം :ഈ വർഷം മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്ന വിദ്യാർത്ഥിയുടെ വിവരങ്ങൾ ഓൺലൈനായി രക്ഷിതാക്കൾക്ക് പരിശോധിക്കാം. https://sslcexam.kerala.gov.in ‘ ലെ ‘ Candidate Date Part Certificate View ‘ എന്ന ലിങ്കിലൂടെ വിദ്യാഭ്യാസജില്ല, സ്‌കൂൾ, അഡ്മിഷൻ നമ്ബർ, ജനനതീയതി എന്നിവ നൽകി സർട്ടിഫിക്കറ്റിലെ വിവരങ്ങൾ മാതാപിതാക്കൾക്ക് പരിശോധിക്കാം. പരിശോധനയിൽ തെറ്റുകൾ കണ്ടെത്തിയാൽ സ്‌കൂൾ പ്രഥമാധ്യാപകരെ ജനുവരി 29നകം വിവരം അറിയിക്കണം.