play-sharp-fill

കശ്മീർ ഭൂചലനം; സുരക്ഷിതർ എന്ന് ലിയോ ടീം

സ്വന്തം ലേഖകൻ കശ്മീർ: വിജയും ലോകേഷ് കനകരാജും മാസ്റ്ററിനു ശേഷം വീണ്ടും ഒന്നിക്കുന്ന ലിയോ സിനിമയുടെ ചിത്രീകരണം കാശ്മീരിൽ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂചലനത്തിന്റെ തുടർചലനങ്ങൾ കാശ്മീരിലും പ്രതിഫലിച്ചത്. ഭൂചനലത്തിന്റെ നേരനുഭവങ്ങൾ ട്വിറ്ററിലൂടെ ടീം പങ്കുവെച്ചു. നിർമ്മാതാക്കളായ സെവൻസ് സ്ക്രീൻ സ്റ്റുഡിയോസാണ് ഇക്കാര്യം അറിയിച്ചത്. ഞങ്ങൾ സുരക്ഷിതമായിരിക്കുന്നു എന്നാണ് അവർ ട ട്വീറ്റ് ചെയ്തത്. ചന്ദ്രമുഖി എന്ന സിനിമയിലെ വടിവേലു അവതരിപ്പിച്ച കഥാപാത്രത്തിൻറെ ചെറു വീഡിയോയും അവർ ഷെയർ ചെയ്തിട്ടുണ്ട്. ഈ വീഡിയോ ലിയോ ടീം ഭൂചലനം നേരിട്ടനുഭവിച്ചതിന്റെ പ്രതീകാത്മക വിതരണം ആയിട്ടാണ് […]

ജമ്മുകശ്മീരിലെ കത്രയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി; ആളപായമില്ല

സ്വന്തം ലേഖകൻ കത്ര : ജമ്മുകശ്മീരിൽ ഭൂചലനം. വെള്ളിയാഴ്ച പുലർച്ചയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കശ്മീരിലെ കത്രയിൽ നിന്നും 97 കിലോമീറ്റർ കിഴക്കാണ് ഭൂചലനമുണ്ടായതെന്നാണ് റിപ്പോർട്ട്. ഉപരിതലത്തിൽ നിന്നും 10 കിലോമീറ്റർ ആഴത്തിൽ അനുഭവപ്പെട്ട ഭൂചലനത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ഫെബ്രുവരി 13ന് സിക്കിമിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. പുലർച്ചെ 4.15നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി

തുർക്കി-സിറിയ ഭൂകമ്പം :മരണം 12000 കടന്നു!പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസ്സം ; മരണസംഖ്യ ഇനിയും ഉയരും ; കാണാതായ 10 ഇന്ത്യക്കാരും സുരക്ഷിതർ; രണ്ട് ഇന്ത്യൻ ദൗത്യ സംഘങ്ങൾ കൂടി തുർക്കിയിൽ

സ്വന്തം ലേഖകൻ തുർക്കി : തുർക്കിയിലും സിറിയായിലുമായി ഉണ്ടായ ഭൂചലനത്തിൽ മരണം 12000 കടന്നു. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി തുടരുകയാണ്. തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിരവധി കുടുംബങ്ങൾ കുടുങ്ങിയിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നും അധികൃതർ അറിയിച്ചു. സിറിയയിൽ 2,992 പേർ കൊല്ലപ്പെട്ടതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു.തുർക്കിയിൽ മരണസംഖ്യ 9000 കടന്നു.പ്രതികൂല സാഹചര്യങ്ങളിലും പ്രതീക്ഷ കൈവിടാതെ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ത്യ ഇന്നലെ അയച്ച രണ്ട് രക്ഷാദൗത്യ സംഘങ്ങൾ കൂടി വ്യോമസേനാ വിമാനത്തിൽ തുർക്കിയിലെത്തി. കഴിഞ്ഞ ദിവസം എത്തിയ രണ്ട് ഇന്ത്യൻ സംഘങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്. […]