കോട്ടയത്ത് വീണ്ടും കഞ്ചാവ് വേട്ട ; ആർപ്പൂക്കര സ്വദേശിയായ യുവാവ് പിടിയിൽ
സ്വന്തം ലേഖകൻ ഗാന്ധിനഗർ : കച്ചവടത്തിനായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര കരിപ്പ ,പുത്തൻപുരക്കൽ എബിൻ ജോസഫിനെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഗാന്ധി നഗർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.ഇയാളിൽ നിന്ന് കച്ചവടത്തിനായി സൂക്ഷിച്ച 20 പൊതി കഞ്ചാവും കണ്ടെടുത്തു. ആർപ്പൂക്കര, മണലേപ്പള്ളി, കരിപ്പ ഭാഗങ്ങളിൽ യുവാക്കൾ കഞ്ചാവ് ഉപയോഗവും വിൽപ്പനയും നടത്തുന്നതായി ജില്ലാ പോലിസ് മേധാവി ജി.ജയദേവിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്ക്വാഡ് അംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് എ ബി നെ കുറിച്ച് സൂചന […]