കരുതലോടെ കൈയ്ക്കുള്ളിൽ വച്ച് പുറത്തേക്ക് ചിരിയോടെ പറഞ്ഞയച്ച എണ്ണമറ്റ മനുഷ്യരെ കാണാതെ ചിലത് മാത്രം തിരഞ്ഞെടുത്ത് ഞങ്ങൾ ഉത്തരം പറയേണ്ടി വരുമ്പോൾ ചിലപ്പോഴെങ്കിലും ആ വെള്ളക്കുപ്പായത്തിൽ നിന്നുമിറങ്ങി വെറും മനുഷ്യരായി പോകുന്നു : വൈറലായി ഡോ. ഷിംന അസീസിന്റെ കുറിപ്പ്

സ്വന്തം ലേഖകൻ കൊല്ലം: ചികിത്സയ്ക്കിടെ പിഴവ് മൂലം കുട്ടി മരിച്ച സംഭവത്തെ തുടർന്ന് ഉണ്ടായ സൈബർ ആക്രമണങ്ങൾ താങ്ങാനാവാതെ യുവ ഡോക്ടർ അനൂപ് കൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തിൽ നിന്നും കേരളക്കര ഇതുവരെ മുക്തരായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് ഡോ. ഷിംന അസീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ഡോ. ഷിംന അസീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം മുപ്പത്തിനാല് വയസ്സിനുള്ളിൽ എംബിബിഎസ് പഠിച്ച്, അസ്ഥിരോഗവിഭാഗത്തിൽ പിജിയെടുത്ത് സ്വന്തമായൊരു ആശുപത്രി തുടങ്ങി ‘നല്ല […]

അങ്ങോട്ട് മാറി നിൽക്കണം മനുഷ്യരെ, കോവിഡ് 19 ഒരു കളിതമാശയല്ല; അണ്ണനെ ഉയിർ എന്ന് വിളിക്കണേൽ ശകലമെങ്കിലും ഉയിര് ബാക്കി വേണമല്ലോ : രജിത് കുമാറിനെ എയർപോർട്ടിൽ സ്വീകരിക്കാൻ പോയവരെ പരിഹസിച്ച് ഡോ.ഷിംന അസീസ്

സ്വന്തം ലേഖകൻ കൊച്ചി : ലോകം മുഴുവനും കൊറോണ വൈറസിന്റെ ഭീതിയിൽ ജാഗ്രതയോടെ പ്രവർത്തിക്കുമ്പോൾ പ്രമുഖ ടി.വി ചാനലിലെ ബിഗ്‌ബോസ് ഷോയിൽ നിന്നും പുറത്തായ രജിത് കുമാറിന് നെടുമ്പാശേരിയിൽ വൻ സ്വീകരണം ഒരുക്കിയതിന് വൻ പ്രതിഷേധമാണ് ഉയർന്ന് വന്നത്. അതേസമയം സംഭവത്തിൽ നെടുമ്പാശേരി എയർപോർട്ടിൽ തടിച്ചു കൂടിയ 75 പേർക്കെതിരെ നിയമലംഘനത്തിന് കേസെടുത്തിട്ടുണ്ട്. സ്വീകരണമൊരുക്കിയവർക്കെതിരെ പരിഹസിച്ച് ഡോ.ഷിംന അസീസും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ രംഗത്ത് വന്നിരിക്കുകയാണ്. കോവിഡ് -19 കളിതമാശയല്ല,അണ്ണനെ ഉയിർ എന്ന് വിളിക്കണേൽ ശകലമെങ്കിലും ഉയിര് ബാക്കി വേണമല്ലോയെന്നും ഡോ.ഷിംന അസീസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. […]

മാസ്‌ക് ഇട്ടു ഫുൾ സെറ്റ് എന്ന് വിചാരിച്ച് നിൽക്കരുതെ…! മാസ്‌ക് ധരിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമാകും ; മാസ്‌ക് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം പതിനാലിലേക്ക് എത്തിയതോടെ മുൻകരുതലുകൾ സ്വീകരിക്കുന്നതിന്റെ പ്രാധാന്യം ഏറുകയാണ്. വൈറസ് ബാധ തടയുന്നതിനായി ധാരാളം പേർ മാസ്‌കുകൾ ഉപയോഗിച്ച് വരികെയാണ്. എന്നാൽ മാസ്‌ക് ഉപയോഗിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം നിലവിൽ ആളുകൾക്കിടയിലുണ്ട്. മാസ്‌ക് ധരിച്ചിട്ട് കാര്യമില്ലെന്ന് ചിലർ പറയുമ്പോൾ, സർജിക്കൽ മാസ്‌ക് അല്ല, എൻ95 ആണ് ഉപയോഗിക്കേണ്ടത് എന്നാണ് മറ്റ് പ്രചാരണം. ഏത് തരം മാസ്‌ക് ആണ് വാങ്ങേണ്ടത്? എങ്ങനെയാണ് മാസ്‌ക് ഉപയോഗിക്കേണ്ടത് എന്നെല്ലാം വ്യക്തമാക്കി ആരോഗ്യ പ്രവർത്തന ഷിംന അസീസിന്റെ കുറിപ്പ് ശ്രദ്ധേയമാവുന്നു. […]

ആറ്റുകാൽ പൊങ്കാലയാണോ ഉംറയാണോ പള്ളിപെരുന്നാളാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത് ; തലച്ചോറിൽ ചാണകം കയറിയാൽ എന്തിലും കേറി അഭിപ്രായം പറയാമെന്ന് കരുതരുത് : മുൻ ഡി.ജി.പി സെൻകുമാറിനെതിരെ ആഞ്ഞടിച്ച് ഡോ. ഷിംന അസീസ്

സ്വന്തം ലേഖകൻ കോട്ടയം : മുൻ ഡിജിപി ടിപി സെൻകുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിനെതിരെ ആഞ്ഞടിച്ച് ഡോ.ഷിംന അസീസ്. കൊറോണ കേരളത്തിലെ ചൂടിൽ വരില്ലെന്ന മുൻ ഡി.ജി.പി സെൻകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ഡോക്ടർ രംഗത്ത് വന്നിരിക്കുന്നത്. ആറ്റുകാൽ പൊങ്കാലയാണോ ഉംറയാണോ പള്ളിപെരുന്നാളാണോ ഗുജറാത്തിലേക്ക് കച്ചവടത്തിനോ ഗോവക്ക് പിക്‌നിക്കിനോ പോയതാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത്. ആളുകൾ ഒന്നിച്ച് കൂടുന്നയിടങ്ങൾ പരമാവധി ഒഴിവാക്കണം. അഥവാ ഒരുമിച്ച് കൂടുന്നെങ്കിൽ മാസ്‌ക് ഉപയോഗിക്കണം. കൈ വൃത്തികേടായെന്ന് തോന്നിയാൽ കൈ സോപ്പിട്ട് പതപ്പിച്ച് കഴുകണം. ഇടക്കിടെ ഹാന്റ് സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. […]

മനോരമയിൽ അലർജി പരസ്യം വീണ്ടും : ” ഇത്രേം കാശ് കൊടുത്ത് ഇജ്ജാതി പരസ്യം ചെയ്ത് മലയാളികളെ വിഢ്ഡികളാക്കുന്നോ ” ഈ അലർജി തട്ടിപ്പിന് ഇറങ്ങുമുൻപ് രണ്ട് വട്ടം ആലോചിക്കുക ; കുറിപ്പുമായി ഡോ.ഷിംന അസീസ്‌

  സ്വന്തം ലേഖകൻ കോട്ടയം : മനോരമയിൽ വീണ്ടും പ്രത്യക്ഷപ്പെട്ട അലർജി പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ശക്തമാകുന്നു. മനോരമയിൽ വെള്ളിയാഴ്ച വന്ന അലർജി പരസ്യത്തിനെതിരെ ഡോ.ഷിംന അസീസ് എഴുതിയ കുറിപ്പ് വൈറലാകുന്നു. ഇത്രേം കാശ് കൊടുത്ത് ഇജ്ജാതി പരസ്യം ചെയ്യുന്നുണ്ടെങ്കിൽ അത്രയും സാധു ജനങ്ങൾ ഈ കച്ചവടത്തിന് തല വെക്കും എന്ന് കട്ടായമെന്ന് ഡോ. ഷിംന പറയുന്നു. ഡോ. ഷിംന അസീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കഴിഞ്ഞ ദിവസം രണ്ടാഴ്ചത്തെ ഇടവിട്ടുള്ള പനിക്ക് പാരസെറ്റമോൾ മാത്രം കഴിച്ച് ഡോക്ടറെ കാണുകയോ ചികിത്സിക്കുകയോ ചെയ്യാതെ […]