മുൻ ഭർത്താവിനെ മഞ്ചുവാര്യർ കുടുക്കുമോ…? യുവ നടിയെ പീഡിപ്പിച്ച കേസിൽ മഞ്ചുവാര്യരുടെ സാക്ഷി വിസ്താരം വ്യാഴാഴ്ച നടക്കും ; ഉറ്റുനോക്കി സിനിമാ ലോകം

സ്വന്തം ലേഖകൻ കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ മഞ്ചുവാര്യരുടെ സാക്ഷി വിസ്താരം വ്യാഴാഴ്ച നടക്കും. കേസിൽ മുൻ ഭർത്താവിനെതിരെ മഞ്ചു എങ്ങനെ മൊഴി നൽകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നടിയെ പീഡിപ്പിച്ച കേസിൽ ദിലീപ് പ്രതിയായിരുന്നു. നടിയെ ആക്രമിച്ചതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച മഞ്ചു ഇക്കാര്യം കോടതിയിൽ ആവർത്തിക്കുമോ എന്നാണ് എല്ലാവരും ആകാക്ഷയോടെ കാത്തിരിക്കുന്നത്. അതേസമയം അഞ്ച് വർഷം മുൻപ്് ദിലീപും മഞ്ജുവും വിവാഹ മോചനം നേടിയ അതേ കോടതിസമുച്ചയത്തിലാണ് നടിയെ ആക്രമിച്ച കേസിന്റെയും വിചാരണ നടക്കുന്നത്. അതുകൊണ്ട് തന്നെ മഞ്ചുവിന്റെയും ദിലീപിന്റെയും ജീവിതത്തിലെ […]

നടിയെ പീഡിപ്പിച്ച സംഭവം : സാക്ഷികളായ അഭിഭാഷകരെയും പ്രതികൾ ഫോൺ വാങ്ങിയ കടയുടമയേയും ബുധനാഴ്ച വിസ്തരിക്കും

സ്വന്തം ലേഖകൻ കൊച്ചി: യുവനടിയെ പീഡിപ്പിച്ച സംഭവത്തിൽ സാക്ഷികളായ അഭിഭാഷകരെയും പ്രതികൾ മൊബൈൽ ഫോൺ വാങ്ങിയ കടയുടമയേയും ബുധുനാഴ്ച കോടതി വിസ്തരിക്കും. സംഭവത്തിൽ യുവനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസിലെ മുഖ്യപ്രതി സുനിൽകുമാർ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും അത് പകർത്തിയ പെൻഡ്രൈവും അഭിഭാഷകർ മുഖേനെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. കേസിലെ മുഖ്യതെളിവായ ഈ ദൃശ്യങ്ങൾ നിയമപ്രകാരം കോടതിയിലെത്തിച്ച രണ്ട് അഭിഭാഷകരെ കോടതി ബുധനാഴ്ച വിസ്തരിക്കും. കേസിൽ ഇവരുടെ മൊഴികൾ നിർണായകമാണ്. അഭിഭാഷകർക്കൊപ്പം പ്രതികൾ മൊബൈൽ ഫോൺ വാങ്ങിയ കടയുടെ ഉടമയെയും കോടതി […]

വിചാരണയ്ക്ക് സ്‌റ്റേയില്ല ; ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: വിചാരണയ്ക്ക് സ്‌റ്റേയില്ല, നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. എന്നാൽ ഫോറൻസിക് റിപ്പോർട്ട് വന്നതിന് ശേഷം ദിലീപിനെ ക്രോസ് വിസ്താരം ചെയ്യൂ എന്ന് കോടതി വ്യക്തമാക്കി. ദ്യശ്യങ്ങൾ പരിശോധിച്ചതിന്റെ റിപ്പോർട്ട് ലഭിക്കുന്നതുവരെ വിചാരണ നിർത്തി വയ്ക്കണമെന്നാണ് ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ജനുവരി 30 മുതൽ സാക്ഷികളെ വിസ്തരിക്കാനിരിക്കെയാണ് ദിലീപ് ഹർജിയുമായി മുൻപോട്ട് വന്നത്.

നടിയെ അക്രമിച്ച കേസ് ; ദിലീപ് സുപ്രീംകോടതിയിലേക്ക്

  സ്വന്തം ലേഖിക കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. ആക്രമണ ദൃശ്യങ്ങളെ കുറിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് വരുന്നതുവരെ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹർജി നൽകിയിരിക്കുന്നത്. കോടതി വെള്ളിയാഴ്ച ഹർജി പരിഗണിക്കും. കേസിൽ സാക്ഷിവിസ്താരം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയിലും ദിലീപ് ഹർജി നൽകിയിരുന്നു. എന്നാൽ, വിചാരണക്കോടതി ഇതിന് അനുകൂലമായി വിധി പുറപ്പെടുവിക്കാൻ സാധ്യതയില്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി വിചാരണക്കോടതിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഈ മാസം 30ന് സാക്ഷിവിസ്താരം ആരംഭിക്കാനാണ് വിചാരണക്കോടതി […]

നടിയെ ആക്രമിച്ച സംഭവം ; ദിലീപ് ഉൾപ്പെടെയുള്ളവർക്കെതിരെ തിങ്കളാഴ്ച കുറ്റം ചുമത്തും

  സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ തിങ്കളാഴ്ച കുറ്റം ചുമത്തും. അതുകൊണ്ട് തന്നെ ദിലീപ് അടക്കമുള്ള പ്രതികൾ തിങ്കളാഴ്ച കോടതിയിൽ ഹാജരാകണം. പ്രതികളെ കോടതി ഇന്ന് കുറ്റപത്രം വായിപ്പിച്ചു കേൾപ്പിക്കും. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കാണിച്ച് നടൻ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളിയിരുന്നു. കേസിൽ ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കാൻ സാധ്യമല്ലെന്നുമാണ് പ്രത്യേക കോടതി […]

ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട് ; വിടുതൽ ഹർജി കോടതി തള്ളി

  സ്വന്തം ലേഖിക കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കാണിച്ച് നടൻ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളി. കേസിലെ പത്താം പ്രതിയായ വിഷ്ണു സമർപ്പിച്ച വിടുതൽ ഹർജിയും കോടതി തള്ളി. കൊച്ചിയിലെ വിചാരണ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. നിലവിലുള്ള കുറ്റപത്രത്തിൽ തന്നെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നായിരുന്നു ദിലീപിന്റെ വാദം. ഇതാണ് ഇപ്പോൾ കോടതി തള്ളിയിരിക്കുന്നത്. അതേസമയം ദിലീപിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കരുതെന്നും വിചാരണ നടത്താൻ പര്യാപ്തമായ തെളിവുകൾ ഉണ്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ദിലീപിന്റെ […]

നടി അക്രമിക്കപ്പെട്ട കേസ് : ദിലീപിന്റെ വിടുതൽ ഹർജിയിൽ വിധി ശനിയാഴ്ച

  സ്വന്തം ലേഖിക കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ വിടുതൽ ഹർജിയിൽ വിധി ശനിയാഴ്ച രാവിലെ 11 മണിക്ക്. ദിലീപിനെപ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന ഹർജിയിൽവിചാരണ കോടതിയാണ് വിധി പറയുന്നത്. തനിക്കെതിരായ തെളിവുകളും സാക്ഷിമൊഴികളും നിലനിൽക്കില്ലെന്നാണ് ദിലീപിന്റെ വാദം. 11 മണിയോടു കൂടി കൊച്ചിയിലെ വിചാരണ കോടതി വിധി പറയും. വിചാരണ ഘട്ടത്തിലേക്ക് കടക്കുന്ന വേളയിലാണ് ദിലീപ് വിടുതൽ ഹർജി നൽകിയിരിക്കുന്നത്. കുറ്റപത്രത്തിൽ തനിക്കെതിരായ വ്യക്തമായ തെളിവുകളില്ലെന്ന് ദിലീപിൻറെ ഹർജിയിൽ പറയുന്നു.എന്നാൽ ഈ വാദങ്ങളെപ്രോസിക്യൂഷൻ എതിർത്തു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളും ആരോപണങ്ങളും […]

റോമയ്ക്ക് പിന്നാലെ പുതുവർഷത്തിൽ പേരുമാറ്റി ദിലീപും

  സ്വന്തം ലേഖിക കൊച്ചി : സിനിമ മേഖലയിൽ തങ്ങളുടെ യഥാർത്ഥ പേരുമാറ്റി പുത്തൻ സ്‌റ്റൈലിഷ് പേരാക്കി മാറ്റുന്ന രീതി സർവസാദാരണമാണ്. ഭാഗ്യം നോക്കിയോ, സ്‌റ്റൈലിഷ് ആകാനോ ഒക്കെയാണ് പലരും പേര് മാറ്റുന്നത്. സൂപ്പർ താരങ്ങൾ മുതൽ സിനിമയുടെ അണിയറ പ്രവർത്തകർ വരെ ഇതിൽ ഉൾപ്പെടും. പലരുടെയുംയഥാർത്ഥ പേരുകൾ അറിയാമെങ്കിൽ പോലും ജനങ്ങൾക്കിടയിൽ ഈ ഈ പുത്തൻ വിളിപ്പേരുകൾക്കാണ് സ്ഥാനം. സംഖ്യാ ശാസ്ത്രപഠനം അനുസരിച്ച്‌ ഭാഗ്യം വരുന്നതിനായി തങ്ങളുടെ പേരില്‍ മാറ്റം വരുത്തിയിട്ടുള്ള താരങ്ങള്‍ നിരവധിയാണ്. ചിലര്‍ ഇംഗ്ലിഷ് അക്ഷരങ്ങളിലാണ് മാറ്റംവരുത്തുന്നതെങ്കില്‍ മറ്റുചിലര്‍ പേരുവരെയാണ് […]

നടിയെ അക്രമിച്ച കേസ് ; ദൃശ്യങ്ങൾ പരിശോധിച്ച ശേഷമുള്ള പ്രതിഭാഗത്തിന്റെ വാദം ചൊവ്വാഴ്ച

  സ്വന്തം ലേഖിക കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസിന്റെ പ്രതിഭാഗത്തിന്റെ വാദം ചൊവ്വാഴ്ച പരിഗണിക്കും.ദൃശ്യങ്ങൾ പരിശോധിച്ച ശേഷമുള്ള ആദ്യവാദമാണ്.പ്രതിഭാഗത്തിന്റെ പ്രാരംഭ വാദമാണ് നടക്കുന്നത്. പ്രോസിക്യൂഷൻ വാദം നേരത്തെ തന്നെ പൂർത്തിയായിരുന്നു. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിച്ച ശേഷം വാദം തുടരാമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച ശേഷമുള്ള പ്രതിഭാഗത്തിൻറെ വാദമാണ് ഇന്ന് വീണ്ടും തുടരുന്നത്. ചൊവ്വാഴ്ച വാദം പൂർത്തിയാക്കാനായാൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്ന നടപടി ജനുവരി ആദ്യം നടക്കും. അതേസമയം ദിലീപ് ഇന്ന് കോടതിയിൽ ഹാജരാകില്ലെന്നാണ് പുറത്ത് […]

യുവനടിയെ ആക്രമിച്ച കേസ് ; പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചു

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയെ സമമീപിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപ് പ്രത്യേക കോടതിയിൽ വിടുതൽ ഹർജി നൽകി. നടിയെ അക്രമിച്ച കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. ക്വട്ടേഷൻ സംഘം പകർത്തിയ ദൃശ്യങ്ങളുടെ ആധികാരികതയിൽ സംശയം പ്രകടിപ്പിച്ചാണ് ദിലീപ് വിചാരണ കോടതിയിൽ വിടുതൽ ഹർജി നൽകിയത്. പ്രത്യേക അനുമതിയോടെ കഴിഞ്ഞ ദിവസം അഭിഭാഷകനും വിദഗ്ധനുമൊപ്പം ദൃശ്യങ്ങൾ കണ്ടശേഷം ലഭിച്ച അഭിപ്രായം കണക്കിലെടുത്താണ് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ ഹർജി. ഹർജിയിൽ 31ന് കോടതി വാദം […]