ജയില്‍ മോചനത്തിന് ശേഷം ആദ്യമായി നേരില്‍ക്കണ്ട് ദിലീപും പൃഥ്വിരാജും; അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കാന്‍ ഏറ്റവുമധികം സമ്മര്‍ദ്ദം ചെലുത്തിയത് പൃഥ്വി; ആന്റണി പെരുമ്പാവൂരുമായി സംസാരിക്കുന്നത് പൃഥ്വി ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ദിലീപ് കൈവീശി കാണിച്ചു; പൃഥ്വിരാജും പ്രതികരിച്ചു, പിന്നെ കൈ കൊടുത്തു; ബറോസിന്റെ പൂജാവേദിയില്‍ ശീതയുദ്ധം അവസാനിച്ചു

ജയില്‍ മോചനത്തിന് ശേഷം ആദ്യമായി നേരില്‍ക്കണ്ട് ദിലീപും പൃഥ്വിരാജും; അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കാന്‍ ഏറ്റവുമധികം സമ്മര്‍ദ്ദം ചെലുത്തിയത് പൃഥ്വി; ആന്റണി പെരുമ്പാവൂരുമായി സംസാരിക്കുന്നത് പൃഥ്വി ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ദിലീപ് കൈവീശി കാണിച്ചു; പൃഥ്വിരാജും പ്രതികരിച്ചു, പിന്നെ കൈ കൊടുത്തു; ബറോസിന്റെ പൂജാവേദിയില്‍ ശീതയുദ്ധം അവസാനിച്ചു

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബറോസിന്റെ പൂജാ ചടങ്ങില്‍ ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം നേരില്‍ക്കണ്ട് പൃഥ്വിരാജും ദിലീപും. ദിലീപ് അഥിതിയായ് എത്തിയ ചടങ്ങില്‍ ആതിഥേയന്റെ റോളായിരുന്നു പൃഥ്വിക്ക്. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പൃഥ്വിയും മോഹന്‍ലാലിന്റെ സുഹൃത്ത് സമീര്‍ ഹംസയും ചേര്‍ന്നാണ് പൂജയ്ക്ക് എത്തിയ വിവിഐപികളെ സ്വീകരിച്ചത്. പൂജയ്ക്ക് മുമ്പ് വേദിയിലെത്തിയ ദിലീപിനെ മോഹന്‍ലാല്‍ സ്വീകരിച്ചു. ആന്റണി പെരുമ്പാവൂരിനും കൈകൊടുത്തു.

അതിന് ശേഷം ദിലീപ് നേരെ പോയത് പൃഥ്വിയുടെ അടുത്തേക്കാണ്. കുശലം പറഞ്ഞ് തോളില്‍ തട്ടിയ ശേഷം വീണ്ടും ആന്റണി പെരുമ്പാവൂരുമായി സംസാരിച്ച് നിന്നു. ഇതിനിടെയും പൃഥ്വിയെ ദിലീപ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പൃഥ്വിയും തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയപ്പോള്‍ കൈവിരലുകള്‍ കാട്ടി വിജയചിഹ്നം കാണിച്ചു. അതിനോട് കൈ വീശി പ്രതികരിക്കുകയായിരുന്നു പൃഥ്വി. അങ്ങനെ ആ രണ്ടു പേരും വീണ്ടും കൈ കൊടുത്തു. പൂജയുടെ വേദിയിലും മോഹന്‍ലാലിനൊപ്പം ദിലീപ് ചേര്‍ന്ന് നിന്നു. അധികമല്ലാതെ മാറി പൃഥ്വിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടിയെ അക്രമിച്ച കേസിന് മുന്‍പ് വരെ മലയാള സിനിമയെ നിയന്ത്രിച്ചിരുന്നത് ദിലീപായിരുന്നു. നടിയെ ആക്രമിച്ച കേസ് എല്ലാം മാറ്റി മറിച്ചു. അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കി. ഇതിന് പിന്നില്‍ പൃഥ്വി രാജിന്റെ വ്യതിചലിക്കാത്ത നിലപാടുകള്‍ ആയിരുന്നു.

കേസ് ചര്‍ച്ചയായതിന് മുന്‍പ് തന്നെ ദിലീപും പൃഥ്വിയും രണ്ട് തട്ടിലായിരുന്നു. തന്റെ സിനിമകളെ ദിലീപിന്റെ ആരാധകര്‍ കൂകി തോല്‍പ്പിക്കുന്നുവെന്ന പരാതി പോലും പൃഥ്വിക്കുണ്ടായിരുന്നു. ഇതിനിടെയാണ് കേസും ദിലീപിന്റെ അറസ്റ്റും ഉണ്ടാകുന്നത്. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ മോഹന്‍ലാലും മമ്മൂട്ടിയും ശ്രമിച്ചു. പക്ഷേ പൃഥ്വിയുടെ ഇടപെടല്‍ വിജയം കണ്ടു. അങ്ങനെ ദിലീപ് സംഘടനയില്‍ നിന്ന് പുറത്തുമായി.

ജയില്‍ മോചനത്തിന് ശേഷം ദിലീപ് വീണ്ടും സിനിമയില്‍ സജീവമായപ്പോഴും രണ്ടു പേരും പരസ്പരം കണ്ടു മുട്ടിയിരുന്നില്ല. ഇപ്പോള്‍ ഇതാ കൊച്ചിയില്‍ നടന്ന ബറോസിന്റെ ചടങ്ങില്‍ പൃഥ്വി- ദിലീപ് പിണക്കവും ഇല്ലാതാവുകയാണ്. കാവ്യാമാധവനെ കൂട്ടാതെയാണ് ദിലീപ് ചടങ്ങിനെത്തിയത്. മഞ്ജു വാര്യര്‍ ചടങ്ങിനെത്തിയില്ലെന്നതും ശ്രദ്ധേയമായി.

 

Tags :