നടിയെ ആക്രമിക്കുന്ന ചിത്രങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധിച്ചത് അനധികൃതമായി;ശാസ്ത്രീയ അന്വേഷണം വേണമെന്ന് അതിജീവിത ഹൈക്കോടതിയിൽ..! ഹർജി ജൂലൈ ഏഴിനു പരിഗണിക്കും
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിക്കുന്ന ചിത്രങ്ങളടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ശാസ്ത്രീയ അന്വേഷണം വേണമെന്ന് അതിജീവിത ഹൈക്കോടതിയിൽ. ഇക്കാര്യം ആവശ്യപ്പെട്ട് അതിജീവിത നേരത്തെ ഹർജി നൽകിയിരുന്നു. ഇതാണ് ജസ്റ്റിസ് കെ ബാബുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിച്ചത്.
മെമ്മറി കാർഡ് വിവോ മൊബൈൽ ഫോണിലിട്ട് പരിശോധിച്ചതടക്കമുള്ള വിഷയങ്ങളിൽ അന്വേഷണം വേണം. വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകളുള്ള ഫോണിലാണ് മെമ്മറി കാർഡ് ഉപയോഗിച്ചത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചാൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും അതിജീവിതയുടെ അഭിഭാഷകൻ വാദിച്ചു. സുപ്രീം കോടതി അഭിഭാഷകനായ ഗൗരവ് അഗർവാളാണ് അതിജീവിതക്കായി ഹാജരായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഷയത്തിൽ നിലപാട് അറിയിക്കാൻ കേസിലെ പ്രതിയായ നടൻ ദിലീപിന്റെ അഭിഭാഷകൻ സമയം തേടി. ഹർജി ജൂലൈ ഏഴിനു പരിഗണിക്കാനായി മാറ്റി.
Third Eye News Live
0
Tags :