നടിയെ അക്രമിച്ച കേസ് : ദൃശ്യങ്ങൾ ഒറ്റയ്ക്ക് കാണണമെന്ന് ദിലീപ്

  സ്വന്തം ലേഖിക കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ തനിക്ക് ഒറ്റയ്ക്ക് കാണണമെന്ന് പ്രതിയായ നടൻ ദിലീപ് ആവശ്യപ്പെട്ടു.ദിലീപ് ഉൾപെടെ ആറ് പ്രതികളാണ് ഇരയുടെ ദൃശ്യങ്ങൾ പരിശോധിക്കാൻ അവസരം ചോദിച്ചിരുന്നത്. കൂട്ടുപ്രതികൾക്കൊപ്പമല്ലാതെ തനിക്ക് ഒറ്റയ്ക്ക് ദൃശ്യങ്ങൾ കാണണമെന്നതാണ് ദിലീപിന്റെ ആവശ്യം. ദിലീപ് ഉൾപെടെയുള്ള പ്രതികളെ ദൃശ്യങ്ങൾ ഒരുമിച്ചു കാണിക്കാൻ കോടതി നേരത്തെ തീരുമാനിച്ചിരുന്നു. ഈ അനുവാദത്തെക്കുറിച്ച് പരാമർശിച്ചു കൊണ്ടാണ് ദൃശ്യങ്ങൾ കൂട്ടുപ്രതികൾക്കൊപ്പം കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഒറ്റയ്ക്ക് കാണിക്കണമെന്നുമുള്ള ആവശ്യം ദിലീപ് മുന്നോട്ടുവെച്ചത്. അഡീ. […]

നടിയെ അക്രമിച്ച കേസ് ; ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപിന് അനുമതി ; പരിശോധനാ സംഘത്തിൽ ഇവരൊക്കെ

  സ്വന്തം ലേഖിക കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കാൻ ദിലീപ് അപേക്ഷ നൽകിയിരുന്നു. ദിലീപിനും ബന്ധപ്പെട്ട അഭിഭാഷകർക്കും ദൃശ്യങ്ങൾ പരിശോധിക്കാമെന്നായിരുന്നു കോടതി ഉത്തരവ്. നേരത്തെ ജാമ്യ ഹർജി പരിഗണിക്കവേ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ വെച്ച് ദിലീപിന്റെ അഭിഭാഷകൻ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. അദ്ദേഹം ചില ആക്ഷേപങ്ങൾ കോടതിയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു. കുറ്റപത്രത്തിൽ പറയുന്ന സംഭവവും ചിത്രീകരണവും ഒത്തുപോകുന്നില്ലെന്നും ദൃശ്യങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ടെന്നുമാണ് ദിലീപിന്റെ വാദം. സ്ത്രീയുടേതെന്ന് തോന്നിപ്പിക്കുന്ന ചില ശബ്ദങ്ങൾ, സംഭവം നടന്ന സമയം, പശ്ചാത്തലം […]

നടിയെ ആക്രമിച്ച കേസ് : ദിലീപിന് വീണ്ടും തിരിച്ചടി ; ഡിജിറ്റൽ തെളിവുകൾ കൈമാറാനാകില്ലെന്നു കോടതി

  സ്വന്തം ലേഖിക കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് വീണ്ടും തിരിച്ചടി. ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം വിചാരണക്കോടതി തള്ളി. തെളിവുകൾ കൈമാറാനാകില്ല. വേണമെങ്കിൽ ദിലീപിനോ, അഭിഭാഷകനോ ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. പ്രതികളുടെയും സാക്ഷികളുടെയും മൊബൈൽഫോണുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവയിൽ പകർത്തിയിരുന്ന തെളിവുകളുടെ പകർപ്പുകളാണ് ദിലീപ് വിചാരണക്കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ യാതൊരു കാരണവശാലും ഈ തെളിവുകൾ ദിലീപിന് കൈമാറരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അങ്ങേയറ്റം സ്വകാര്യമായി സൂക്ഷിക്കുന്ന കമ്പ്യൂട്ടറിലേയും മൊബൈലിലേയും ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം […]

നടൻ ദിലീപിന് പാസ്‌പോർട്ട് വിട്ടു കൊടുക്കാൻ പ്രത്യേക കോടതി നിർദേശം

  സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന് വിദേശത്തു പോകുന്നതിന് അനുമതി. സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായിട്ടാണ് ദിലീപ് വിദേശത്തേയ്ക്ക് പോകുന്നത്. ഇതോടെ പാസ്‌പോർട്ട് വിട്ടു കൊടുക്കാൻ കൊച്ചിയിലെ പ്രത്യേക കോടതി നിർദേശം നൽകി ചൊവ്വാഴ്ച മുതൽ ഡിസംബർ രണ്ട് വരെയാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പാസ്‌പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. 2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെടുന്നത്. കേസിൽ ജൂൺ 18ന് സുനിൽകുമാറിനെ ഒന്നാം പ്രതിയാക്കി അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ […]