പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ച് രണ്ട് മരണം; ഒരാഴ്ചയ്ക്കിടെ മരിച്ചത് മൂന്നുപേർ; ജാഗ്രതാ നിർദ്ദേശം

സ്വന്തം ലേഖകൻ പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ കൊടുമണ്‍ചിറ സ്വദേശി സുജാത ആണ് മരിച്ചത്. പനി ബാധിച്ച് മൂന്ന് ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊടുമണ്ണില്‍ വ്യാഴാഴ്ച മരിച്ച മണിയുടേതും എലിപ്പനി മരണം ആണെന്ന് സ്ഥിരീകരിച്ചു ഇന്നലെ അടൂര്‍ പെരിങ്ങനാട് സ്വദേശി രാജനും എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. മൂന്ന് ദിവസത്തിനിടെ ഒരു വയസുകാരി ഉള്‍പ്പടെ നാലു പേരാണ് പത്തനംതിട്ട ജില്ലയില്‍ പനി ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് മഴക്കാലമെത്തിയതോടെ പനി ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. […]

കൊറോണയ്ക്കിടയിൽ ഡെങ്കിപ്പനിയും ; ആശങ്കയിൽ പത്തനംതിട്ട

സ്വന്തം ലേഖകൻ പത്തനംതിട്ട : കൊറോണ വൈറസ് ഭീതിയ്ക്കിടെ പത്തനംതിട്ടയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വൻ വർധനവ്. പോയ വർഷത്തെക്കാൾ നാലിരട്ടിയിലേറെ ഡെങ്കിപ്പനി കേസുകളാണ് ഇത്തവണ ജില്ലയിൽ റിപ്പോർട്ട് ചെയ്തതിരുന്നത്. ഈ വർഷം ജില്ലയിൽ ഇതുവരെ 400 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. കോന്നിയിലെ കൂടലിൽ പനി ബാധിച്ച് ഒരാൾ മരിച്ചു. കഴിഞ്ഞ വർഷം ഡെങ്കിപ്പനി ബാധിച്ചത് 87 പേർക്കാണ്. ജില്ലയിൽ 139 പേർക്ക് രോഗം പിടിപെട്ട വെച്ചൂച്ചിറ ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. ഇലന്തൂരിലും കോന്നിയിലും ചാത്തങ്കരിയിലും രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. […]