കൊറോണയ്ക്കിടയിൽ ഡെങ്കിപ്പനിയും ; ആശങ്കയിൽ പത്തനംതിട്ട

കൊറോണയ്ക്കിടയിൽ ഡെങ്കിപ്പനിയും ; ആശങ്കയിൽ പത്തനംതിട്ട

സ്വന്തം ലേഖകൻ

പത്തനംതിട്ട : കൊറോണ വൈറസ് ഭീതിയ്ക്കിടെ പത്തനംതിട്ടയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വൻ വർധനവ്. പോയ വർഷത്തെക്കാൾ നാലിരട്ടിയിലേറെ ഡെങ്കിപ്പനി കേസുകളാണ് ഇത്തവണ ജില്ലയിൽ റിപ്പോർട്ട് ചെയ്തതിരുന്നത്.

ഈ വർഷം ജില്ലയിൽ ഇതുവരെ 400 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. കോന്നിയിലെ കൂടലിൽ പനി ബാധിച്ച് ഒരാൾ മരിച്ചു. കഴിഞ്ഞ വർഷം ഡെങ്കിപ്പനി ബാധിച്ചത് 87 പേർക്കാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിൽ 139 പേർക്ക് രോഗം പിടിപെട്ട വെച്ചൂച്ചിറ ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. ഇലന്തൂരിലും കോന്നിയിലും ചാത്തങ്കരിയിലും രോഗികളുടെ എണ്ണം വളരെ കൂടുതലാണ്.

ആൾത്താമസമില്ലാത്ത വീടുകൾ, മലയോര മേഖലയിൽ ടാപ്പിങ്ങ് ഇല്ലാതെ കിടക്കുന്ന റബർതോട്ടങ്ങൾ, തുറസായ സ്ഥലത്ത് അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് എന്നിവിടങ്ങളിലാണ് ഡെങ്കി കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്.

ഡെങ്കിപ്പനി വ്യാപനത്തെ പകർച്ചവ്യാധി പ്രതിരോധ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്.