ദേവനന്ദയുടെ ദുരൂഹ മരണത്തിൽ വഴിത്തിരിവ് : വീടിനടുത്തുള്ള കുളക്കടവിൽ നിന്നുമാണ് കുട്ടി ആറ്റിൽ വീണതെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതായി സൂചന
സ്വന്തം ലേഖകൻ കൊല്ലം : ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറുവയസുകാരി ദേവനന്ദയുടെ ദുരൂഹ മരണത്തിൽ സുപ്രധാന വഴിത്തിരിവ്. ദേവനന്ദ ആറ്റിൽ വീണത് തടയിണയിൽ നിന്നല്ല വീടിനടുത്തെ കുളക്കടവിൽ നിന്നെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതായി സൂചന. കുട്ടിയുടെ വയറ്റിൽ ചെളിയുടെ അംശം വളരെ കൂടുതലായിരുന്നു, തടയിണയിൽ വെച്ചാണ് കുട്ടി ആറ്റിൽ വീണതെങ്കിൽ വയറ്റിൽ ഇത്രയോളം ചെളി ഉണ്ടാകില്ലെന്നാണ് വിദഗ്ധരുടെ നിഗമനം. ആറ്റിൽ അടിയൊഴുക്ക് ശക്തമായിരുന്നു. അതിനാൽ മൃതദേഹം ഒഴുകിപ്പോയതാണെന്നാണ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. തടയിണയുടെ അടിയിലൂടെ ഒഴുകിയ മൃതദേഹം മുന്നൂറ് മീറ്ററോളം ഒഴുകിയാണ് മൃതദേഹം […]