video
play-sharp-fill

കാൽവഴുതി പുഴയില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു; അപകടം വീട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ; ഒപ്പമുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

സ്വന്തം ലേഖകൻ ഇടുക്കി: പുഴയില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. എറണാകുളം നെട്ടൂർ സ്വദേശി അമിത്ത് മാത്യു (17) ആണ് മരിച്ചത്. വീട്ടുകാര്‍ക്കൊപ്പം മങ്കുളം വല്യപാറക്കുടിയിൽ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി കയത്തില്‍ വീണായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്നവർ ഉടൻതന്നെ അമിതിനെ […]

മൂന്ന് മാസം മുൻപ് ദുബായിൽ കാണാതായ മലയാളി യുവാവ് മരിച്ച നിലയിൽ ; യുവാവിനെ കാണാതായത് കഴിഞ്ഞ ഒക്ടോബർ 20 മുതൽ ; നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിക്കും

സ്വന്തം ലേഖകൻ ദുബായ് : ദുബായിൽ നിന്ന് മൂന്ന് മാസം മുൻപ് കാണാതായ കോഴിക്കോട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പുത്തലത്ത് വീട്ടിൽ അമൽ സതീശാണ് (29)മരിച്ചത്. കഴിഞ്ഞ ഒക്ടോബർ 20 മുതലാണ് അമൽ സതീശിനെ ദുബായിൽ നിന്ന് […]

തുര്‍ക്കി ഭൂകമ്പം: മുന്‍ ചെല്‍സി താരം ക്രിസ്റ്റ്യൻ അറ്റ്‌സു അന്തരിച്ചു; ഭൂചലനത്തിന് ശേഷം കണ്ടെടുത്തത് അറ്റ്‌സുവിന്റെ മൃതദേഹം! സ്ഥിരീകരിച്ച് ഏജന്റ്

സ്വന്തം ലേഖകൻ ഇസ്താംബൂൾ : തുർക്കിയിലെ ഭുകമ്പത്തിൽ കാണാതായ ഘാന ഫുട്ബോളർ ക്രിസ്റ്റ്യൻ അറ്റ്സു (31) അന്തരിച്ചു. താരത്തിന്റെ മൃതദേഹം കണ്ടെടുത്തതായി ഏജന്റ് സ്ഥിരീകരിച്ചതായി തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ അറ്റ്‌സുവിനെ ജീവനോടെ പുറത്തെടുത്തുവെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അറ്റ്‌സുവിന്റെ മൃതദേഹമാണ് […]

ഭാര്യയ്ക്കൊപ്പം ഉല്ലാസ യാത്രയ്ക്കെത്തി; ബീച്ചിൽ കുളിക്കുന്നതിനിടയിൽ അപകടം; യുവാവ് മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം : ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു. ബെംഗളൂരു സ്വദേശി സദാശിവ (34) ആണ് മരിച്ചത്. വർക്കല ഓടയം ബീച്ചിലാണ് സംഭവം. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ഭാര്യയ്ക്കൊപ്പം ഉല്ലാസ യാത്രയ്ക്കായി എത്തിയ സദാശിവ […]

എം സി റോഡിൽ വാഹനാപകടം; കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കാറും കൂട്ടിയിട്ടിച്ച് യുവാവ് മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്; അപകടത്തിൽപ്പെട്ടത് പാലായിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: എം .സി റോഡിൽ കിളിമാനൂർ ജംഗ്ഷനിൽ വാഹനാപകടം. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കാറും കൂട്ടിയിട്ടിച്ച് യുവാവ് മരിച്ചു. കാർ ഓടിച്ചിരുന്ന കഴക്കൂട്ടം സ്വദേശി അനൂപ്.എം. നായർ ( 32 ) ആണ് മരിച്ചത്. ഡ്രൈവറെ കൂടാതെ […]

കോട്ടയം ആപ്പാഞ്ചിറ സ്വദേശിയായ ഉംറ തീർത്ഥാടകൻ മക്കയിൽ മരണപ്പെട്ടു

ആപ്പാഞ്ചിറ : ഉംറ തീർത്ഥാടകൻ മക്കയിൽ എത്തിയ തീർത്ഥാടകൻ മരണപ്പെട്ടു. ആപ്പാഞ്ചിറ കോലോത്ത് കുന്നേൽ സൈനുദ്ധീൻ (67) ആണ് മരണപ്പെട്ടത്. ഉംറ നിർവ്വഹണത്തിനിടെ ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്ന് മക്കാ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരം ആണ് മരണപ്പെട്ടത്. ഖബറടക്കം മക്കയിൽ […]

തിരുവല്ലയിൽ വയോധിക തീ കൊളുത്തി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കിടപ്പുമുറിക്കുള്ളിൽ ; പൊലീസിൽ വിവരം അറിയിച്ചത് വീട്ടുകാർ; ഫൊറൻസിക് സംഘം പരിശോധന നടത്തി

സ്വന്തം ലേഖകൻ തിരുവല്ല: തിരുവല്ലയിൽ വയോധിക തീ കൊളുത്തി മരിച്ച നിലയിൽ. നെടുമ്പ്രം കോച്ചാരി മുക്കം തെക്കേടത്ത് മത്തായി എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ(83) യാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു വയോധികയുടെ മൃതദേഹം കത്തിക്കരി‍ഞ്ഞ നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിക്കുള്ളിൽ തീ കൊളുത്തി […]

റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം,ഇയാളെ രക്ഷിക്കാനുളള ശ്രമത്തിനിടെ മറ്റ് നാല് പേര്‍ക്കും പരിക്കേറ്റു.

സ്വന്തം ലേഖകൻ ബീഹാർ; റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചു. സ്വകാര്യ കോച്ചിംഗ് സെന്റര്‍ നടത്തിയിരുന്ന അഭിഷേക് ഝാ എന്നയാളാണ് മരണപ്പെട്ടത്. എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തില്‍ അദ്ദേഹം ദേശീയ പതാക ഉയര്‍ത്തുമായിരുന്നു. ഇയാളെ രക്ഷിക്കാനുളള […]

തീക്കോയി മാർമല അരുവിയിൽ യുവാവ് മുങ്ങി മരിച്ചു, ആഴമേറിയ മാര്‍മല അരുവി സ്ഥിരം അപകടമരണങ്ങള്‍ക്ക് കാരണമാവുന്നു

സ്വന്തം ലേഖകൻ കോട്ടയം:തീക്കോയി മാര്‍മല അരുവിയില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ് മുങ്ങിമരിച്ചു. ഹൈദരാബാദ് സ്വദേശി നിര്‍മല്‍ കുമാര്‍ ബെഹ്ര(28) ആണ് മരിച്ചത്. പാലാ വലവൂര്‍ ട്രിപ്പിള്‍ ഐടിയില്‍ നിന്നും മാര്‍മല അരുവി സന്ദർശനത്തിയ എട്ടംഗ സംഘത്തിൽപ്പെട്ടയാളാണ്. കുളിക്കാനിറങ്ങിയ 3 പേര്‍ കയത്തില്‍ പെടുകയായിരുന്നു. […]

കാട്ടാന നാട്ടിൽ…! പേടിച്ചോടിയ 7 മാസം ഗർഭിണിക്ക് ദാരുണാന്ത്യം; യുവതിയെ ആശുപത്രിയിൽ എത്തിച്ചത് 10 മണിക്കൂർ വൈകി

സ്വന്തം ലേഖകൻ മൂന്നാർ: കാട്ടാനയെ കണ്ട് പേടിച്ചോടി വീണ് പരിക്കേറ്റ ഗര്‍ഭിണിക്ക് ദാരുണാന്ത്യം. ഇടമലക്കുടി പഞ്ചായത്തിലെ ഷെഡ്ഡുകുടി സ്വദേശിനി അംബിക (36)യാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് മരണം. കഴിഞ്ഞ 6നാണ് അംബികയെ ആറ്റില്‍ കുളിക്കാന്‍ പോകുന്ന വഴിമധ്യേ […]