യുവതിയുടെ ഫോട്ടോയും ഫോണ്‍ നമ്പറും അശ്ലീല വെബ്‌സൈറ്റിൽ പ്രദര്‍ശിപ്പിച്ച് യുവാവ്; കേസെടുക്കാന്‍ മടിച്ച് പോലീസ്; ‘ഒത്തുതീര്‍പ്പാക്കി കൂടെ’ എന്ന് ഉപദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: യുവതിയുടെ ഫോട്ടോയും ഫോണ്‍ നമ്പറും പോണ്‍സൈറ്റില്‍ പ്രദര്‍ശിപ്പിച്ച യുവാവിനെതിരെ കേസെടുക്കാന്‍ തയാറാകാതെ പൊലീസ്.കാട്ടാക്കട സ്വദേശിയായ വീട്ടമ്മയ്ക്കാണ് പൊലീസ് നീതി നിഷേധിച്ചത്. സ്ത്രീകളുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുകയും വിവിധ തലങ്ങളില്‍ ക്യാമ്പയ്നുകള്‍ സംഘടിപ്പിക്കുകയും ചെയ്തുവരുന്നതിനിടെയാണ് ഞെട്ടിക്കുന്ന ഈ സംഭവം. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ യുവതിയെയും പ്രതിയെയും വിളിച്ചുവരുത്തിയ സിഐ പരാതി ‘ഒത്തുതീര്‍പ്പാക്കി കൂടെ ‘ എന്നാണത്രേ ചോദിച്ചത്. തുടര്‍ന്ന് യുവതി ഇന്നലെ തിരുവനന്തപുരം റൂറല്‍ എസ്പിക്ക് പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ജനുവരി 25നാണ് […]

സഹപാഠിയായ പെൺകുട്ടിയെ കുടുക്കാൻ മോർഫ് ചെയ്ത ചിത്രങ്ങളും: പണം കണ്ടെത്താൻ പാലായിൽ പെൺകുട്ടികൾ കെണിയൊരുക്കി; സുഹൃത്തുക്കളും സഹപാഠികളുമായ യുവതികൾക്കെതിരെ കേസ്

സ്വന്തം ലേഖകൻ പാലാ : സഹപാഠിയായ പെൺകുട്ടിയെ കുടുക്കാൻയിൽ നിന്നും പണം തട്ടാൻ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. മനം നൊന്തു സ്‌കൂൾ വിദ്യാർഥിനി ആത്മഹത്യക്കു ശ്രമിച്ചു. പെൺകുട്ടികളടക്കം നാലു സഹപാഠികളാണ് അശ്ലീല രീതിയിൽ രൂപമാറ്റം വരുത്തിയ ചിത്രങ്ങൾ വിദ്യാർഥിനിയെ കാട്ടി ഭീഷണിപ്പെടുത്തിയത്. പ്രായപൂർത്തിയാവാത്ത ഇവർക്കെതിരെ പൊലീസ് കേസെടുത്തു. കേരളത്തിൽ പെൺകുട്ടികൾ പ്രതിയാകുന്ന ആദ്യത്തെ സൈബർ കേസാണിത്. ആത്മഹത്യയ്ക്ക് ശ്രമിച്ച് പെൺകുട്ടിയിപ്പോൾ പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്. ഒപ്പം പഠിക്കുന്ന ആൺകുട്ടിയുമായി ചേർത്താണ് സഹപാഠികൾ വിദ്യാർഥിനിയുടെ ഫോട്ടോ മോർഫു ചെയ്ത് […]