ഇലക്ട്രിക് പോസ്റ്റിൽ കയറി, വൈദ്യുതി ലൈനില്‍ കുറകെ കിടന്നു; ക‌ഞ്ചാവ് കേസില്‍ കസ്റ്റഡിയിലായ യുവാവ് ചോദ്യം ചെയ്യലിനിടെ ഓടി രക്ഷപ്പെട്ട ശേഷം ആത്മഹത്യ ചെയ്തു; നാട്ടുകാരും പോലീസും നോക്കി നില്‍ക്കെ പാലക്കാട്‌ സ്വദേശിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ   എറണാകുളം: ക‌ഞ്ചാവ് കേസില്‍ കസ്റ്റഡിയിലായ യുവാവ് പൊലീസിന്‍റെ ചോദ്യം ചെയ്യലിനിടെ രക്ഷപ്പെട്ട ശേഷം ആത്മഹത്യ ചെയ്തു. അംബ്ദേകര്‍ സ്റ്റേഡിയത്തിന് സമീപമുള്ള ഇലക്‌ട്രിക് പോസ്റ്റില്‍ കയറിയ യുവാവ് ഇലക്ട്രിക് ലൈനില്‍ തലവച്ച് മരിക്കുകയായിരുന്നു.   പാലക്കാട് സ്വദേശി ര‌ഞ്ജിത്ത് ആണ് നാട്ടുകാരും പോലീസും നോക്കി നില്‍ക്കെ ദാരുണമായി മരിച്ചത്.   മൂന്ന് കിലോ കഞ്ചാവുമായി പിടിയിലായ ര‌ഞ്ജിത്തിനെ പൊലീസ്, ചോദ്യം ചെയ്യുന്നതിനായി സ്റ്റേഡിയത്തിനകത്തെ റോഡില്‍ കൊണ്ടുവന്നു. ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ പ്രതി സ്റ്റേഡിയത്തിന്‍റെ പടവുകളിലേക്ക് ഓടിക്കയറിയ ശേഷം താഴേക്ക് ചാടുകയായിരുന്നു. […]

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; പ്രതികളായ ഒന്‍പത് പൊലീസുകാരെ പിരിച്ച് വിടും

സ്വന്തം ലേഖകന്‍ ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടും. ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കമ്മീഷന്റെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചതിന് പിന്നാലെയാണ് പിരിച്ചുവിടാന്‍ തീരുമാനമായത്. കേസില്‍ ഒമ്പത് പൊലീസുകാരാണ് പ്രതികള്‍. സബ് ഇന്‍സ്പെക്ടര്‍ കെ എ സാബു, എഎസ്ഐ റജിമോന്‍, പൊലീസ് ഡ്രൈവര്‍ നിയാസ്, സജീവ് ആന്റണി, ഹോം ഗാര്‍ഡായിരുന്ന ജയിംസ്, സിവില്‍ പൊലീസ് ഓഫീസര്‍ ജിതിന്‍ കെ ജോര്‍ജ്, എഎസ്ഐ റോയ് കെ വര്‍ഗീസ്, സീനിയര്‍ എഎസ്ഐ ബിജു ലൂക്കോസ്, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഗീത ഗോപിനാഥ് എന്നിവരെയാണ് സേനയില്‍ […]

റിമാന്‍ഡ് പ്രതി കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ച സംഭവം; അന്വേഷണ ചുമതല മധ്യമേഖലാ ഡിഐജി സാം തങ്കയ്യന്

സ്വന്തം ലേഖകന്‍ കൊച്ചി: റിമാന്‍ഡ് പ്രതി കാഞ്ഞിരപ്പള്ളി സ്വദേശിനി ഷഫീഖ് കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ച സംഭവം മധ്യമേഖലാ ജയില്‍ ഡിഐജി സാം തങ്കയ്യന്‍ അന്വേഷിക്കും. എറണാകുളം ഉദയംപേരൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത ഷഫീഖ് ഇന്നലെ രാത്രിയാണ് മരിച്ചത്. പൊലീസ് മര്‍ദ്ദനം മൂലമാണ് ഷഫീഖ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. തലയിലും ദേഹത്തുമെല്ലാം മുറിവുകളും മര്‍ദ്ദനമേറ്റ പാടുകളും കണ്ടതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ അപസ്മാരത്തെ തുടര്‍ന്നാണ് ഷെഫീഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. കസ്റ്റഡി മര്‍ദ്ദനം ഉണ്ടായിട്ടില്ലെന്നാണ് കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. […]

നെടുങ്കണ്ടം എസ് ഐയുടെ മുറിയില്‍ വച്ചും പോലീസ് സ്‌റ്റേഷനിലെ വിശ്രമ മുറിയില്‍ വച്ചും രാജ് കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചു; രാജ് കുമാര്‍ കൊല്ലപ്പെട്ടത് പോലീസുകാരുടെ മൂന്നാംമുറ കാരണം; നെടുങ്കണ്ടം കസ്റ്റഡി മരണം ശരിവച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍ ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണം ശരിവച്ച് ജുഡീഷ്യല്‍ കമ്മിഷന്റെ റിപ്പോര്‍ട്ട്. നെടുങ്കണ്ടം സ്റ്റേഷനിലെ എസ് ഐയുടെ മുറിയില്‍ വച്ചും ഒന്നാം നിലയിലെ വിശ്രമമുറിയില്‍ വച്ചും മര്‍ദ്ദിച്ചതായുളള സാക്ഷി മൊഴികള്‍ വിസ്വസനീയമാണെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസുകാര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടിയും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജസ്റ്റിസ് കെ നാരായണക്കുറുപ്പ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ വിശ്രമമുറി, പൊലീസ് സ്റ്റേഷനിലെ എസ് ഐയുടെ മുറികള്‍, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, രാജ് കുമാറിന്റെ വാഗമണ്ണിലെ വീട് തുടങ്ങിയിടങ്ങളില്‍ നിന്ന് തെളിവെടുത്തിരുന്നു. രാജ് കുമാറിന്റെ അറസ്റ്റിലേക്കും […]