സെക്യൂരിറ്റി ജീവനക്കാരനെ തല്ലി ചതച്ച ആര്യ ബാലനെ പൊക്കി ; രാഷ്ട്രീയ സ്വാധീനത്താൽ അറസ്റ്റ് വൈകിപ്പിച്ചെന്ന് ആക്ഷേപം

സ്വന്തം ലേഖിക കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിലെ പ്രതിയായ യുവതി അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിനി ആര്യാ ബാലനെയാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 1 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴ മാവേലിക്കര സ്വദേശി റിങ്കുവിനെയാണ് ആര്യ മർദ്ദിച്ചത്. ആലുവയിൽ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് റിങ്കു. ആശുപത്രിയുടെ മുൻ വശത്ത് പാർക്ക് ചെയ്ത ഇരുചക്ര വാഹനം മാറ്റി വച്ചതാണ് മർദ്ദനത്തിന് കാരണം. ആശുപത്രിയിൽ എത്തിയ യുവതി കാർ പാർക്കിംഗ് സ്ഥലത്ത് ഇരു ചക്രവാഹനം പാർക്ക് ചെയ്യുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട റിങ്കു വാഹനം […]

മദ്യലഹരിയിൽ അയൽവാസിയായ വീട്ടമ്മയെ യുവാവ് തല്ലിക്കൊന്നു

സ്വന്തം ലേഖിക ഫോർട്ട് കൊച്ചി: മദ്യലഹരിയിലെത്തിയ യുവാവ് അയൽവാസിയായ വീട്ടമ്മയെ തല്ലിക്കൊന്നു. ഈരവേലി ചിറപ്പുറം പരേതനായ ഖാലിദിന്റെ ഭാര്യ ബീവി(55) ആണ് മരിച്ചത്. അയൽവാസിയായ യുവാവ് മദ്യലഹരിയിൽ ബീവിയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. ഈ സമയം മകനൊപ്പം പുറത്തു പോയിരിക്കുകയായിരുന്നു വീട്ടമ്മ. വീട്ടിലേക്ക് ഇവർ തിരികെ എത്തിയപാടെ യുവാവ് ആക്രമിക്കുകയായിരുന്നു. ഇവരുടെ മരുമകളും, രണ്ട് കുട്ടികളും ഈ സമയം വീട്ടിലുണ്ടായിരുന്നു. വീട്ടമ്മയെ ഉടനെ ഫോർട്ടുകൊച്ചി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അമരാവതി ബിവറേജസ് ഔട്ട്‌ലറ്റിന് സമീപമാണ് ബീവിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. ആക്രമണത്തിൽ ഇവരുടെ മകൻ […]

കാമുകനെ വെട്ടിനുറുക്കി മാച്ബൂസാക്കി പാക്കിസ്ഥാനികൾക്ക് നൽകി ; യു. എ. ഇയിലെ അൽ അയ്‌നിൽ നടന്ന കൊലപാതകത്തിൽ ഞെട്ടി അറബ് രാഷ്ടങ്ങൾ

സ്വന്തം ലേഖിക മുബൈ : കാമുകനെ വെട്ടിനുറുക്കി പാക്കിസ്ഥാനികൾക്ക് നൽകിയ യുവതി അറസ്റ്റിൽ. യുഎഇയിലെ അൽ അയ്‌നിലാണ് മുപ്പത് വയസുകാരിയായ യുവതി ഇരുപത് വയസ്സുകാരനെ വെട്ടിനുറുക്കി ഭക്ഷണമാക്കി പാക്കിസ്ഥാനികൾക്ക് നൽകിയത്. യുവാവിനെ കാണന്മാനില്ലെന്ന സഹോദരന്റെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനായി പോലീസ് യുവതിയെ സമീപിച്ചപ്പോൾ അയാളെ പുറത്താക്കിയെന്നും എവിടെയാണെന്ന് അറിയില്ലെന്നുമാണ് പറഞ്ഞത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരു മനുഷ്യന്റെ പല്ലുകൾ വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഡി. എൻ. എ പരിശോധനയിലാണ് പല്ല് കാണാതാവുന്ന യുവാവിന്റേത് തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് യുവതിയെ പോലീസ് […]

വയോജനദിനത്തിൽ അച്ഛനെ നിലത്തിട്ട് ചവിട്ടി മദ്യപിച്ചെത്തിയ മകൻ ; മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം മാവേലിക്കരയിൽ നിന്നും

സ്വന്തം ലേഖിക മാവേലിക്കര : കൂട്ടുകാരോടൊപ്പം കുടിച്ചു കൂത്താടിയെത്തിയ മകൻ പിതാവിനെ അതിക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. വേലിക്കര കല്ലുമല കാക്കാഴപള്ളിൽ കിഴക്കതിൽ രഘുവിനെയാണ് മകൻ രതീഷ് അതിക്രൂരമായി മർദ്ദിച്ചവശനാക്കിയത്. ലോക വയോദിനത്തിലാണ് മദ്യപിച്ചെത്തിയ മകന്റെ ക്രൂരത അരങ്ങേറിയത്. മകൻ കൊണ്ടുവച്ച മദ്യക്കുപ്പി പിതാവ് എടുത്തുവെന്നാരോപിച്ചായിരുന്നു മർദ്ദനം. സാധനം എവിടെയാടാ എന്ന് ചോദിച്ച് കരണം പുകച്ചുള്ള അടി. മുഖത്ത് മാറിമാറി അടിച്ചതിന് ശേഷം ഉടുമുണ്ട് പറിച്ചെറിഞ്ഞ് നിലത്തേക്ക് തള്ളിവീഴ്ത്തി. നിലത്തുവീതോടെ നെഞ്ചിലും തലയിലും മാറി മാറി ചവിട്ടി. മാതാവിന്റെ മുന്നിൽ വച്ചായിരുന്നു ക്രൂരത. […]

ബാറിലെ വാക്കു തർക്കം : യുവാവിനെ തല്ലിക്കൊന്ന് കടലിൽ കെട്ടിത്താഴ്ത്തി ;കേരളത്തിൽ കൊടും ക്രൂരതകൾ കൂടുന്നു

സ്വന്തം ലേഖിക ആലപ്പുഴ: പറവൂറിൽ ബാറിൽ മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ നാലംഗ സംഘം തല്ലിക്കൊന്ന് കടലിൽ കെട്ടിത്താഴ്ത്തിയതായി സൂചന. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പറവൂർ രണ്ടുതൈ വെളിയിൽ മനോഹരന്റെ മകൻ മനുവാണ് (കാകൻ മനു-27) കൊല്ലപ്പെട്ടതായി സംശയിക്കുന്നത്. കഴിഞ്ഞ 19മുതൽ ഇയാളെ കാണാതായതായി പിതാവ് പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന സൂചനകൾ പുറത്തുവന്നത്. എന്നാൽ, ഇക്കാര്യം പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇക്കഴിഞ്ഞ 19ന് രാത്രി 10 ഓടെ പറവൂറിലെ ബാറിൽ മത്സ്യത്തൊഴിലാളികളായ മനുവും നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട നാലംഗ […]

യുവാവിനെ യുവതി കുത്തിപ്പരിക്കേൽപിച്ചു ; പ്രാണരക്ഷാർത്ഥമെന്ന് മൊഴി

സ്വന്തം ലേഖിക കൊല്ലം: കുളത്തുപ്പുഴയിൽ യുവാവിനെ യുവതി കുത്തി പരിക്കേൽപ്പിച്ചു. അക്രമിച്ചപ്പോൾ പ്രാണരക്ഷാർത്ഥം ചെയ്തതെന്നാണ് യുവതി മൊഴി നൽകി. ഇന്ന് ഉച്ചയ്ക്കാണ് നാൽപത് വയസുകാരനായ സൂര്യരാജ് യുവതിയുടെ വീട്ടിലെത്തിയത്. യുവതിയെ മർദ്ദിക്കുകയും പിടിച്ചുവലിക്കുകയും കട്ടകോണ്ട് ഇടിക്കുകയും ചെയ്തു. റബ്ബർ ടാപ്പിംഗ് കത്തികൊണ്ട് യുവതിയെ കുത്താൻ ശ്രമിക്കുന്നത് പ്രതിരോധിച്ചപ്പോളാണ് യുവാവിന് പരിക്ക് പറ്റിയത്. മുളക് പൊടി എറിഞ്ഞ ശേഷം സൂര്യരാജിൻറെ കയ്യിലിരിക്കുന്ന റബ്ബർ കത്തികൊണ്ടാണ് ആക്രമിച്ചതെന്ന് യുവതി സമ്മതിച്ചു. യുവതി വിവരം അറിയച്ചതിനെ തുടർന്ന് പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. കൈക്കും കാലിനും ഗുരുതര പരിക്കുകളോടെ […]