മലപ്പുറത്ത് യുവാവിനെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമം
സ്വന്തം ലേഖകൻ വെളിയങ്കോട്: വെളിയങ്കോട് ചങ്ങാടം റോഡില്‍ ആയുധങ്ങളുമായി സംഘടിച്ചെത്തിയ അക്രമിസംഘം വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. വെളിയങ്കോട് പുന്നപ്പയില്‍ ആസിഫിന് (33) നേരെയാണ് വധശ്രമമുണ്ടായത്. വയറിന് കുത്തും, വലതുകൈക്ക് വെട്ടുമേറ്റ ആസിഫ് ഗുരുതരപരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. […]