Spread the love

 

കോട്ടയം: പ്രായപൂർത്തിയാവാത്ത പട്ടികവർഗ്ഗത്തിൽപ്പെട്ട പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ അമ്മയുടെ ആൺ സുഹൃത്തിനു 14 വർഷം കഠിനതടവും 70,000 /-രൂപ പിഴയും ശിക്ഷ.

video
play-sharp-fill

മോനിപ്പള്ളി വില്ലേജ് ചേറ്റുക്കുളം കരയിൽ പ്രസാദ് കുമാറിനെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്‌സോ ) ജഡ്ജ് റോഷൻ തോമസ് ശിക്ഷിച്ചത്.

പ്രതി പിഴ അടച്ചാൽ 60,000 /- രൂപ അതിജീവിതക്കു നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.ഭാരതിയ ന്യായ സംഹിതയിലെയും പോക്സോനിയമത്തിലെയും എസ്സി.എസ്.ടി ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2025 ആഗസ്റ്റിലാണ്കേസിന് ആസ്പദമായ സംഭവം നടന്നത്.കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ എസ്‌ ഐ ആയിരുന്ന ശരണ്യ.എസ് ദേവൻ രജിസ്റ്റർ ചെയ്ത കേസിൽ വൈക്കം ഡിവൈഎസ് പി ടി.ബി വിജയൻ
പ്രതിയെ അറസ്റ്റ് ചെയ്തു അന്വേഷണം പൂർത്തിയാക്കി.

കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു.പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 22 സാക്ഷികളെ വിസ്തരിക്കുകയും 23 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്ത കേസ്സിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ ജോസ് മാത്യു തയ്യിൽ ഹാജരായി.